❝ കിരീടം 💪🏆നിലനിർത്താൻ 💚💛 കാനറി
പടയുടെ അഞ്ചു 🇧🇷🔥 യുവ താരങ്ങൾ ❞

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ നിശ്ചയിക്കാനുള്ള കോപ്പ അമേരിക്ക ചാംപ്യൻഷിപ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ തന്നെയാണ് ചാമ്പ്യൻഷിപ്പിലെ ഫേവറിറ്റുകൾ .2019 ൽ നേടിയ കിരീടം നിലനിർത്താൻ തന്നെയാണ് നെയ്മറുടെ നേതൃത്വത്തിലുള്ള ബ്രസീൽ ഇറങ്ങുന്നത്.ഓരോ കോപ്പ ചാമ്പ്യൻഷിപ്പ് അവസാനിക്കുമ്പോഴും നിരവധി ബ്രസീലിയൻ താരങ്ങളാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ബ്രസീലിൽ നിന്നും ഓരോ കോപ്പയിലും നിരവധി താരങ്ങൾ കൂടുതൽ ശ്രദ്ധാകേന്ദ്രമാവാറുണ്ട്. ഈ കോപ്പയിലും നിരവധി യുവ താരങ്ങൾ ബ്രസീലിയൻ നിരയിലുണ്ടാവും. 2021 ലെ കോപ അമേരിക്കയിൽ തിളങ്ങാനാവുന്ന അഞ്ചു ബ്രസീലിയൻ താരങ്ങൾ ആരെല്ലാമാണെന്നു നോക്കാം.

1 . വിനീഷ്യസ് ജൂനിയർ (20 വയസ്സ് )

ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോയിലൂടേ ഫുട്ബോൾ ജീവിതം തുടങ്ങിയ താരമാണ് വിനീഷ്യസ് ജൂനിയർ. ബ്രസീലിയൻ ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ താരം കൂടിയാണ് 20 കാരൻ.2017 മെയ് 13 ന് അറ്റ്ലെറ്റിക്കോ മിനീറോയുമായി 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഫ്ലെമെംഗോക്ക് വേണ്ടി വിനീഷ്യസ് സീനിയർ അരങ്ങേറ്റം കുറിച്ചതിനു രണ്ടു ദിവസത്തിന് ശേഷം 18 കാരനെ സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡ് സ്വന്തമാക്കി. പ്രതിഭകൾ ധാരാളമുള്ള റയൽ ടീമിൽ പതിയെ തന്റെ സ്ഥാനം നേടിയെടുത്ത വിനീഷ്യസ് ഈ സീസണിൽ ടീമിലെ സ്ഥിരഅംഗമായി മാറി. 2019-20 സീസണിൽ പ്രസിദ്ധമായ എൽ ക്ലാസിക്കോയിൽ ഗോൾ നേടിയാണ് താരം വരവറിയിച്ചത്.

ഈ സീസണിലും ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും റയലിനായി മൂന്നു ഗോൾ വീതം നേടിയ വിനീഷ്യസ് ലാ ലിഗയിൽ അഞ്ച് ഗോളുകളും ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകളും സൃഷ്ടിക്കാൻ സാധിച്ചു. ഈ സീസണിൽ റയലിന്റെ പ്രധാന സ്‌ട്രൈക്കർ ബെൻസീമക്ക് മികച്ച പിന്തുണ നൽകി ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കാനും വിനിഷ്യസിനായി. ബ്രസീലിന്റെ പ്രധാന സ്‌ട്രൈക്കർമാരായ റോബർട്ടോ ഫിർമിനോയും, ഗബ്രിയേൽ ജീസസും ഫോമിലല്ലാത്തത് നെയ്മർക്കൊപ്പം ബ്രസീൽ മുന്നേറ്റ നിര നയിക്കാനുള്ള അവസരം 20 കാരനെ തേടിയെത്തും .

2 .റെനാൻ ലോഡി (23 വയസ്സ് )

ഈ സീഅനിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കാണ് അത്ലറ്റികോ മാഡ്രിഡ് താരം റെനാൻ ലോഡി. ലാ ലീഗയിലെ നസീർണായക മത്സരത്തിൽ ഒസാസുനയ്‌ക്കെതിരെ നിർണായക ഗോൾ നേടി തന്റെ ഗോൾ സ്കോറിന് മികവും 23 കാരൻ തെളിയിച്ചിരിക്കുകയാണ്. ഇതിഹാസ താരം റോബർട്ടോ കാർലോസും മാഴ്‌സലോയും ഭരിച്ചിരുന്ന ഇടതു വിങ്ങിൽ അവർക്ക് ഒത്ത പകരക്കാരൻ തന്നെയാണ് ലോഡി. 2019 ൽ അത്ലറ്റികോ മാഡ്രിഡിൽ എത്തിയ ലോഡി കഴിഞ്ഞ രണ്ടു സീസണിലും സിമിയോണിക്ക് സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുത്തത്. 2019 ൽ സെനഗലിനെതിരെ അന്തരാഷ്ട്ര അരങ്ങേറ്റം കുറിച്ച ലോഡി ബ്രസീലാണ് വേണ്ടി 8 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.


3 .എഡെർ മിലിറ്റാവോ (23 വയസ്സ് )

പരിക്കുകൾ കൊണ്ട് വലഞ്ഞ റയൽ മാഡ്രിഡ് ഡിഫെൻസിനെ ഈ സീസണിൽ താങ്ങി നിർത്തിയ താരമാണ് മിലിറ്റാവോ.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെതിരെയുള്ള ഇരു പാദങ്ങളിലും നടത്തിയ പ്രകടനം ഏറെ അഭിനന്ദനം നേടിയിരുന്നു. പരിചയസമ്പന്നരായ പ്രതിരോധ താരങ്ങളായ തിയാഗോ സിൽവയും മാർക്വിൻഹോസും അണിനിരക്കുന്ന ബ്രസീലിയൻ നിരയിൽ പകരക്കാരുടെ ബെഞ്ചിലായിരിക്കും സ്ഥാനം എങ്കിലും ഇവർക്ക് ഒത്ത പകരക്കാരൻ തന്നെയാവും ഈ 23 കാരൻ.

4 .ഡഗ്ലസ് ലൂയിസ് (23 വയസ്സ് )

2017 ൽ ബ്രസീലിയൻ ക്ലബ് വാസ്കോ ഡാ ഗമയിൽ നിന്നും 19 കാരൻ യുവാവിനെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെത്തിച്ചു. എന്നാൽ ഒരു മത്സരം പോലും കളിക്കുനന്തിന് മുൻപ് തന്നെ ഡിഫെൻസിവ് മിഡ്ഫീൽഡർ ഇറ്റാലിയൻ ക്ലബ് ജിറോനയിലേക്ക് വായ്പയിൽ കൊടുത്തു. സിരി എ യിൽ മികവ് പുലർത്തിയ താരത്തെ 2019 ൽ ആസ്റ്റൺ വില്ല അപ്രേമിർ ലീഗിലേക്ക് തിരിച്ചു കൊണ്ട് വന്നു. കഴിഞ്ഞ സീസണിൽ എ.എഫ്.സി ബോർൺമൗത്തുമായുള്ള മത്സരത്തിൽ വില്ലൻസിനായി തന്റെ ആദ്യ ഗോൾ നേടുകയും ചെയ്ത ലൂയിസ് രണ്ടു സീസണിലും ആസ്റ്റൺ വില്ലയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുത്തത്. കാസീമിറോയും ,ഫാബിഞ്ഞോയും അടങ്ങുന്ന മധ്യനിരയിൽ ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിക്കില്ലെങ്കിലും അവസരം വന്നാൽ ടീമിന് മുതൽ കൂട്ടാവുന്ന പ്രകടനം പുറത്തെടുക്കാനുള്ള പ്രതിഭയുള്ള താരമാണ്.

5 .ലൂക്കാസ് വെറോസിമോ (25 വയസ്സ് )

കോപ്പ അമേരിക്കക്കുള്ള ബ്രസീലിയൻ ടീമിൽ ഇടം നേടാൻ സാധ്യതയുള്ള പുതുനിര താരമാണ് ബെൻഫിക്കയുടെ സെൻട്രൽ ഡിഫൻഡർ ലൂക്കാസ് വെറോസിമോ. ഈ മാസം അവസാനം നടക്കുന്ന ലോക കപ്പ് യോഗ്യത മത്സരങ്ങൾക്കുളള ടീമിൽ ടീമിൽ ഇടം പിടിച്ചതോടെ താരം കോപ്പ ടീമിൽ സ്ഥാനം പിടിക്കുമെന്നുറപ്പായി. സാന്റോസ് താരമായിരുന്ന വെറോസിമോ 2021 ജനുവരിയിലാണ് ബെൻഫിക്കയിൽ എത്തിയത്. 2016 മുതൽ 2021 വരെ സാന്റോസിൽ കളിച്ച വെറോസിമോ അവർക്കു വേണ്ടി 185 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട് . ടീമിലെ ഏക പുതുമുഖ താരം കൂടിയായാണ് 25 കാരൻ ഡിഫൻഡർ.