❝ വിജയം 💪🇧🇷 തുടർകഥയാക്കാൻ ബ്രസീൽ
🇧🇷🤜🤛🇵🇪 ഇറങ്ങുന്നു ശക്തരായ പെറുവിനെതിരെ ❞

കോപ്പ അമേരിക്കയിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ പെറുവിനെ നേരിടും (18/06/2021 – 5.30 am ). 2019 ലെ ഫൈനലിൽ പെറുവിനെ പരാജയപ്പെടുത്തിയാണ് ബ്രസീൽ കിരീടം നേടിയത്. ചാമ്പ്യൻഷിപ്പിൽ മികച്ച തുടക്കമാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനു ലഭിച്ചത്. വെനസ്വേലയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ മികച്ച വിജയമാണ് ബ്രസീൽ നേടിയത്. സൂപ്പർ താരം നെയ്മറുടെ മികച്ച ഫോം തന്നെയാണ് ബ്രസീലിന്റെ ശക്തി. വെനിസ്വേലയ്‌ക്കെതിരെ ടീം മൊത്തത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു താരങ്ങളും മികച്ചു നിന്നു.

എന്നാൽ സൂപ്പർ താരം നെയ്മറെ കൂടുതലായി ആശ്രയിക്കുന്നത് വലിയ മത്സരങ്ങളിൽ ബ്രസീലിനു തിരിച്ചടിയാവാൻ സാധ്യതയുണ്ട്.പരിശീലകൻ ടിറ്റെയെ വലിക്കുന്ന പ്രധാന പ്രശ്‍നം അനുയോജ്യമായ ഒരു സ്‌ട്രൈക്കർ ലഭിക്കാത്തതിന് തന്നെയാണ്. മികച്ച സ്‌ട്രൈക്കര്മാര് ടീമിലുണ്ടെങ്കിലും ശൈലിക്കും ടീം ഘടനക്കും അനുയോജ്യമായി അവർക്ക് പ്രകടനം നടത്താൻ സാധിക്കുന്നില്ല.ഞായറാഴ്ച നടന്ന ടൂർണമെന്റ് ഓപ്പണറിൽ വെനസ്വേലയ്‌ക്കെതിരെ റിച്ചാർലിസൺ, ഗബ്രിയേൽ ജീസസ് എന്നിവരായിരുന്നു മുൻനിരയിൽ കളിച്ചിരുന്നത്. എന്നാൽ അവരുടെ പ്രകടനത്തിൽ ബ്രസീൽ പരിശീലകൻ തൃപ്തനായിരുന്നില്ല. ചൊവ്വാഴ്ച നടന്ന പരിശീലനത്തിൽ ആദ്യ മത്സരത്തിൽ കളിച്ച റിച്ചാർലിസൺ, ഗബ്രിയേൽ ജീസസ് എന്നിവർക്ക് പകരമായി എവർട്ടൺ , ഗബ്രിയേൽ ബാർബോസ എന്നിവരെയാണ് ടിറ്റെ പരീക്ഷിച്ചത്.

മാർക്വിൻ‌ഹോസ്, ഈഡർ മിലിറ്റാവോ എന്നിവർ തന്നെയാണവും സെൻട്രൽ ഡിഫെൻസിൽ എത്തുക ,ഡാനിലോയും റെനാൻ ലോഡിയും ഫുൾ ബാക്കുകളായി അണിനിരക്കും.ഫ്രെഡ്, ലൂക്കാസ് പക്വെറ്റ എന്നിവരോടൊപ്പം മിഡ്ഫീൽഡ് നിയന്ത്രിക്കാൻ കാസെമിറോ എന്നിവരുണ്ടാവും.ഫാബിൻ‌ഹോ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ള താരമാണ് . മുന്നേറ്റ നിരയിൽ നെയ്മർക്കൊപ്പം റിച്ചാർലിസണും ഗബ്രിയേൽ ജീസസ് എന്നിവരിൽ ഒരാളെ മാറ്റി പരീക്ഷിക്കാനും സാധ്യതയുണ്ട്.

ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന 2019 ലെ ഫൈനലിസ്റ്റുകളായ പെറു പരിചയ സമ്പന്നരായ താരങ്ങൾ നിറഞ്ഞ മികച്ച ടീമുമായാണ് കോപ്പി അമേരിക്കെത്തിയത്. ക്രിസ്റ്റ്യൻ ക്യൂവയുടെ പരിചയ സമ്പത്തും ,സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാലിനായി കളിക്കുന്ന വിംഗർ ആൻഡ്രിയ കാരില്ലോയുടെ ഗോളടി മികവും പെറുവിന് ഗുണമാകും. ഫിസിക്കൽ ഗെയിമിലൂടെ ബ്രസീലിനെ തടയാനാവും ബ്രസീലിന്റെ ശ്രമം.പെറുവിനെതിരെ കളിച്ച 48 മത്സരങ്ങളിൽ 34 ലും ബ്രസീൽ ഇതുവരെ വിജയിച്ചിട്ടുണ്ട്.അഞ്ച് തവണ പരാജയപ്പെട്ടപ്പോൾ ഒമ്പത് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. അവസാനമായി 2020 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ 4-2ന് ജയിച്ചു.

ബ്രസീൽ സാധ്യത ടീം (4-3-3) – അലിസൺ; ഡാനിലോ, മിലിറ്റാവോ, മാർക്വിൻ‌ഹോസ്, ലോഡി; പക്വെറ്റ, കാസെമിറോ, ഫ്രെഡ്; ജീസസ് , റിച്ചാർലിസൺ, നെയ്മർ.
പെറു സാധ്യത ടീം (4-2-3-1) – ഗാലീസ്; കോർസ, റാമോസ്, അബ്രാം, ലോപ്പസ്; ടാപിയ, യോട്ടൂൺ; കാരില്ലോ, പെന, ക്യൂവ; ലപാഡുല

Rate this post