❝ കോപ്പ അമേരിക്ക 🏆⚽ കിരീടം കൂടുതൽ
നേടിയ ടീമുകളും 👑✌️ കിരീടങ്ങളുടെ എണ്ണവും ❞

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും ദൈർഘ്യമേറിയതുമായ അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ കോപ്പി അമേരിക്ക ചാമ്പ്യൻഷിപ്പ്. ലോകത്തിൽ വേൾഡ് കപ്പും യൂറോ കപ്പും കഴിഞ്ഞ ജനപ്രീതിയിൽ മുന്നിട്ട് നിൽക്കുന്ന ചാംപ്യൻഷിപ്പാണ് കോപ്പ.തെക്കേ അമേരിക്കൻ ചാമ്പ്യൻമാരെ നിർണയിക്കാനുള്ള മത്സരമാണെങ്കിലും 1990 മുതൽ വടക്കേ അമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള ടീമുകളെ മത്സരിക്കാൻ ക്ഷണിച്ചു തുടങ്ങി.1916 ജൂലൈ 2 മുതൽ ജൂലൈ 17 വരെ അർജന്റീനയിലാണ് ആദ്യത്തെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് തുടങ്ങിയത്.അർജന്റീന, ചിലി, ഉറുഗ്വേ, ബ്രസീൽ എന്നി രാജ്യങ്ങളാണ് ആദ്യത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

ആദ്യ കാലങ്ങളിൽ കോപ്പയെ കാമ്പിയനാറ്റോ സുഡാമെറിക്കാനോ ഡി ഫുട്ബോൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ ചാമ്പ്യൻഷിപ്പിൽ ഉറുഗ്വേ ആയിരുന്നു വിജയികൾ. 1967 വരെ ഒന്നോ രണ്ടോ വര്ഷം ഇടവിട്ട് ചാമ്പ്യൻഷിപ്പ് തുടർന്ന് കൊണ്ടിരുന്നു.എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം 1975 ൽ വീണ്ടും ചാംപ്യൻഷിപ് പുനരാരംഭിച്ചു. അതിനു ശേഷം എല്ലാ രണ്ടു വര്ഷം കൂടുമ്പോഴാണ് ചാമ്പ്യൻഷിപ്പ് നടന്നു കൊണ്ടിരുന്നത്. കോൺഫെഡറേഷനിലെ 10 അംഗങ്ങൾ രണ്ട് വർഷത്തിലൊരിക്കൽ ഇവന്റ് ഹോസ്റ്റു ചെയ്യാൻ അവസരം കൊടുക്കുകയും ചെയ്തു.

ടൂർണമെന്റിന്റെ നൂറാം വാർഷികം പ്രമാണിച്ച് 2016 ൽ അമേരിക്കയിൽ കോപ അമേരിക്ക സെന്റിനാരിയോ മത്സരം നടന്നു. തെക്കേ അമേരിക്കയ്ക്ക് പുറത്ത് നടന്ന ആദ്യ മത്സരമായിരുന്നു ഇത്. കോൺമെബോൾ , കോൺകാകാഫ് എന്നിവയിൽ നിന്നുള്ള 16 രാജ്യങ്ങൾ ഉൾപ്പെട്ട ടൂര്ണമെന്റായിരുന്നു ഇത്. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിജയികളായവർ ആരാണെന്നു നോക്കാം .

ഉറുഗ്വേ – 15 കിരീടങ്ങൾ

കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായത് ഉറുഗ്വേയാണ്. 1916 ലെ ആദ്യ കിരീട തൊട്ട് 15 കോപ്പ കിരീടങ്ങൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും അവസാനത്തെ കിരീട നേട്ടം 2011 ലായിരുന്നു. 1930 ,1950 ലും രണ്ട് ഫിഫ ലോകകപ്പുകൾ അവർ നേടിയിട്ടുണ്ട്.

അർജന്റീന – 14 കിരീടങ്ങൾ

14 കിരീടങ്ങൾ നേടി ഉറുഗ്വേക്ക് തൊട്ടു പിന്നിലാണ് അർജന്റീനയുടെ സ്ഥാനം. 1993 ൽ ആയിരുന്നു അർജന്റീനയുടെ അവസാന കിരീടം. 1921 ൽ ആയിരുന്നു ആദ്യ കിരീട നേട്ടം


ബ്രസീൽ – 9 കിരീടങ്ങൾ

അഞ്ചു തവണ വേൾഡ് കപ്പ് നേടിയിട്ടുണ്ടെങ്കിലും 9 കോപ്പ അമേരിക്ക കിരീടങ്ങൾ മാത്രമാണ് ബ്രസീലിനു സ്വന്തമാക്കാനായത്. 11 തവണ ഫൈനലുകളിൽ അവർ പരാജയപ്പെട്ടിട്ടുണ്ട്. 1919 ലാണ് ബ്രസീൽ ആദ്യ കിരീടം നേടിയത് അവസാനമായി 2019 ലും.

പരാഗ്വേ ,ചിലി ,പെറു – 2 കിരീടങ്ങൾ

1953 ലും 1979 ലും പരാഗ്വേ കോപ്പ കിരീടം നേടിയിട്ടുണ്ട്, 2015 ,2016 ലും അർജന്റീനയെ പരാജയപെടുത്തിയാണ് ചിലി കിരീടിവും നേടിയത്. 1939 ,1975 ലും പെറു കോപ്പ കിരീടം ഉയർത്തി.

കൊളംബിയ, ബൊളീവിയ -1 കിരീടം

സൗത്ത് അമേരിക്കൻ ഫുട്ബോളിലെ വലിയ ശക്തിയാണെങ്കിലും ഒരു കോപ്പ കിരീടം മാത്രമാണ് കൊളംബിയക്ക് നേടാൻ സാധിച്ചത്.2001 ൽഅവർ കിരീട നേടിയത്. 1975 ൽ രണ്ടാം സ്ഥാനവും 1987, 1991, 1993, 1995, 2004, 2016 എന്നീ വർഷങ്ങളിലും സെമി ഫൈനലിലും കടന്നു. 1963 ൽ സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻഷിപ്പിലാണ് ബൊളീവിയ കിരീടം നേടിയത് .

ഇക്വഡോറും വെനിസ്വേലയും ഇതുവരെ കോപ്പ കിരീടം ഉയർത്തിയിട്ടില്ല.ഇരുവരും ഒരിക്കലും കോപ അമേരിക്കയുടെ ഫൈനലിൽ പോലും എത്തിയിട്ടില്ല. 1959, 1993 സെമിയിൽ എത്തിയതാണ് ഇക്വഡോറിന്റെ ഏറ്റവും മികച്ച പ്രകടനം . വെനിസ്വേല ഒരു തവണ ശേമിയിൽ പ്രവേശിച്ചു.