❝ കോപ്പ 🏆⚽അമേരിക്ക
ഫിക്സ്ചർ, ഇന്ത്യൻ സമയം ✍️🔥 ചാനൽ അറിയേണ്ടതെല്ലാം ❞

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പുതുക്കിയ സമയക്രമം പുറത്തുവിട്ടു. ബ്രസീലില്‍ ടൂര്‍ണമെന്റ് നടക്കുന്നതിനാല്‍ ബ്രസീലാണ് ഉദ്ഘാടന മത്സരത്തിനിറങ്ങുക. ബ്രസീലിയയില്‍ നടക്കുന്ന മത്സരത്തില്‍ വനസ്വെലയാണ് ആതിഥേയരുടെ എതിരാളി. ഫൈനല്‍ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ നടക്കും. നേരത്തെ അര്‍ജന്റീനയും ചിലിയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം തീരുമാനിച്ചിരുന്നത്. അര്‍ജന്റീനയിലും കൊളംബിയയിലും സംയുക്തമായി നടത്താന്‍ തീരുമാനിച്ചിരുന്ന ടൂര്‍ണമെന്റ് പിന്നീട് ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 15ന് പുലര്‍ച്ചെ 2.30 ചിലിയുമായാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.


ജൂണ്‍ 14ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് ഉദ്ഘാടന മത്സരം. പുലര്‍ച്ചെ 2.30നും 5.30നുമാണ് ഭൂരിഭാഗം കളികളും നടക്കുക. ചില മത്സരങ്ങള്‍ 3.30, 4.30 എന്നിങ്ങനെയുമായും നടക്കും. ഫൈനല്‍ മത്സരം പുലര്‍ച്ചെ 5.30നാണ് നടക്കുകയെന്നതിനാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് കൊളംബിയ പിന്മാറുകയും കൊവിഡിനെ തുടര്‍ന്ന് അര്‍ജന്റീന സുരക്ഷിതമല്ലാതിരിക്കുകയും ചെയ്തതോടെയാണ് ബ്രസീലിന് നറുക്കുവീണത്. കഴിഞ്ഞ ടൂര്‍ണമെന്റും ബ്രസീലിലാണ് നടന്നത്.ബ്രസീല്‍ തന്നെയാണ് നിലവിലെ ചാമ്പ്യന്മാരും.


രണ്ടു ഗ്രൂപ്പുകളിലായി അഞ്ചു ടീമുകള്‍ വീതമാണ് മത്സരിക്കുന്നത്. അര്‍ജന്റീന, ബൊളീവിയ, യുറുഗ്വായ്, ചിലി, പരാഗ്വായ് എന്നിവര്‍ എ ഗ്രൂപ്പിലും ബ്രസീല്‍, കൊളംബിയ, വെനസ്വെല, ഇക്വഡോര്‍, പെറു എന്നിവര്‍ ബി ഗ്രൂപ്പിലും മത്സരിക്കും. രണ്ടും ഗ്രൂപ്പില്‍ നിന്നും ആദ്യ നാലു ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് കടക്കും. ജൂലൈ ആറ്, ഏഴ് തീയതികളിലായാണ് സെമി ഫൈനല്‍. മാരക്കാനയില്‍ ജൂലൈ 11ന് ഫൈനലും നടക്കും.

ഗ്രൂപ്പ് ഘട്ടം


ജൂൺ 14 തിങ്കളാഴ്ച: ബ്രസീൽ vs വെനിസ്വേല – 2:30 AM IST
ജൂൺ 14 തിങ്കൾ: കൊളംബിയ vs ഇക്വഡോർ – 5:30 AM IST
ജൂൺ 15 ചൊവ്വാഴ്ച: അർജന്റീന vs ചിലി – 2:30 AM IST
ജൂൺ 15 ചൊവ്വാഴ്ച: പരാഗ്വേ vs ബൊളീവിയ – 5:30 AM IST
ജൂൺ 18 വെള്ളിയാഴ്ച: ബ്രസീൽ vs പെറു – 5:30 AM IST
ജൂൺ 18 വെള്ളിയാഴ്ച: കൊളംബിയ vs വെനിസ്വേല – 2:30 AM IST
ജൂൺ 19 ശനി: ചിലി vs ബൊളീവിയ – 2:30 AM IST
ജൂൺ 19 ശനിയാഴ്ച: അർജന്റീന vs ഉറുഗ്വേ – 5:30 AM IST
ജൂൺ 21 തിങ്കൾ: വെനിസ്വേല vs ഇക്വഡോർ – 2:30 AM IST
ജൂൺ 21 തിങ്കൾ: കൊളംബിയ vs പെറു – 5:30 AM IST
ജൂൺ 22 ചൊവ്വാഴ്ച: ഉറുഗ്വേ vs ചിലി – 2:30 AM IST
ജൂൺ 22 ചൊവ്വാഴ്ച: അർജന്റീന vs പരാഗ്വേ – 5:30 AM IST
ജൂൺ 24 വ്യാഴം: ബ്രസീൽ vs കൊളംബിയ – 5:30 AM IST
ജൂൺ 24 വ്യാഴം: ഇക്വഡോർ vs പെറു – 2:30 AM IST
ജൂൺ 25 വെള്ളിയാഴ്ച: ബൊളീവിയ vs ഉറുഗ്വേ – 2:30 AM IST
ജൂൺ 25 വെള്ളിയാഴ്ച: ചിലി vs പരാഗ്വേ – 5:30 AM IST
ജൂൺ 28 തിങ്കൾ: ബ്രസീൽ vs ഇക്വഡോർ – 2:30 AM IST
ജൂൺ 28 തിങ്കൾ: വെനിസ്വേല vs പെറു – 2:30 AM IST
ജൂൺ 29 ചൊവ്വാഴ്ച: ഉറുഗ്വേ vs പരാഗ്വേ – 5:30 AM IST
ജൂൺ 29 ചൊവ്വാഴ്ച: ബൊളീവിയ vs അർജന്റീന – 5:30 AM IST

ക്വാർട്ടർ-ഫൈനൽ

ജൂലൈ 3 ശനിയാഴ്ച: നമ്പർ 2 ഗ്രൂപ്പ് ബി vs നമ്പർ 3 ഗ്രൂപ്പ് എ – 2:30 AM IST
ജൂലൈ 3 ശനിയാഴ്ച: നമ്പർ 1 ഗ്രൂപ്പ് ബി vs നമ്പർ 4 ഗ്രൂപ്പ് എ – 5:30 AM IST
ജൂലൈ 4 ഞായർ: നമ്പർ 1 ഗ്രൂപ്പ് എ vs നമ്പർ 4 ഗ്രൂപ്പ് ബി – 6:30 AM IST
ജൂലൈ 4 ഞായർ: നമ്പർ 2 ഗ്രൂപ്പ് എ vs നമ്പർ 3 ഗ്രൂപ്പ് ബി – 3:30 AM IST

സെമി ഫൈനൽ– ജൂലൈ 6 ചൊവ്വാഴ്ച, ക്വാർട്ടർ ഫൈനൽ 1 വിജയി vs ക്വാർട്ടർ ഫൈനൽ 2 വിജയി – 4:30 AM IST
ജൂലൈ 7 ബുധൻ, ക്വാർട്ടർ ഫൈനൽ 3 വിജയി vs ക്വാർട്ടർ ഫൈനൽ 4 വിജയി – 6:30 AM IST മൂന്നാം സ്ഥാനം പ്ലേ ഓഫ് -ജൂലൈ 10 ശനിയാഴ്ച: സെമി-ഫൈനൽ 1 പരാജിതൻ vs സെമി-ഫൈനൽ 2 പരാജിതൻ – 5:30 AM IST ഫൈനൽ – ജൂലൈ 11 ഞായർ: SF 1 വിജയി vs vs SF 2 വിജയി – 5:30 AM IST

ഇന്ത്യയിലെ കോപ അമേരിക്കയുടെ സംപ്രേഷണം സോണി പിക്ചേഴ്സ് നെറ്റ്‌വർക്കിന്റെ സോണി ടെൻ, സോണി സിക്സ് സ്പോർട്സ് ചാനലുകളിൽ ആയിരിക്കും.