❝🇦🇷മെസ്സിക്കും🇧🇷നെയ്മറിനും🙆‍♂️🤩എതിരെ💪🇮🇳ബൂട്ടുകെട്ടാൻ ഛേത്രിയും,സഹലും,ആഷിഖും…❞ കോപ്പ അമേരിക്കയിലേക്ക് ഇന്ത്യക്ക് ക്ഷണം, കളിക്കാനുള്ള സാധ്യതകൾ ഇങ്ങനെ.

മെസ്സിയുടെ അര്ജന്റീനക്കെതിരെയും, നെയ്മറുടെ ബ്രസീലിനെതിരെയും, സുവാരസിന്റെ ഉറുഗ്വേക്കെതിരെയും, സാഞ്ചെസിന്റെ ചിലിക്കെതിരെയും ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കളിക്കുന്നത് സ്വപനം കാണാൻ മാത്രമേ ഇന്ത്യൻ ആരാധകർക്ക് സാധിക്കുകയുള്ളു. എന്നാൽ ആ സ്വപ്നം സാക്ഷാത്കരിക്കാനുളള അവസരവും ഇന്ത്യയെ തേടിയെത്തിയെങ്കിലും സാങ്കേതിക കാരങ്ങളാൽ ഇന്ത്യൻ ടീമിന് കോപ്പ അമേരിക്കയുടെ ക്ഷണം സ്വീകരിക്കാനായില്ല.

എന്നാൽ ഭാവിയിൽ അതിനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.സമീപഭാവിയിൽ തന്നെ ഈ അവസരം വീണ്ടും വരുമെന്നാണ് പ്രതീക്ഷ എന്നും ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച് പറഞ്ഞു.

ഈ വർഷം നടക്കേണ്ടിയിരുന്ന കോപ അമേരിക്കയിലേക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിന് ക്ഷണം ഉണ്ടായിരുന്നതായി എ ഐ എഫ് എഫ് വ്യക്തമാക്കി. അർജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ട ടൂർണമെന്റിൽ നിന്ന് ഓസ്ട്രേലിയയും ഖത്തറും കഴിഞ്ഞ ദിവസം പിന്മാറുന്നതായി അറിയിച്ചിരുന്നു. ഇക്കുറി ജൂൺ 11 മുതലാണ് കോപ്പാ അമേരിക്ക തുടങ്ങുന്നത്. അർജന്റീന കൊളംബിയ എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ പത്ത് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ അതിഥികളായി ഖത്തറിനേയും ഓസ്ട്രേലിയയേയും ക്ഷണിച്ചിരുന്നു. എന്നാൽ ആ സമയത്ത് ലോകകപ്പ്, ഏഷ്യാ കപ്പ് യോ​ഗ്യത മത്സരങ്ങൾ ഉണ്ട് എന്ന കാരണത്താൽ ഇരുവരും പിന്മാറി.

ഇതിനിടെ ഓസ്ട്രേലിയയാണ് അവർക്ക് പകരം ഇന്ത്യയെ കോപ്പാ അമേരിക്കയിലേക്ക് അയക്കാം എന്ന നിർദേശം മുന്നോട്ടുവച്ചത്. അവർ ഇന്ത്യൻ ഫുട്ബോൾ അധികൃതരോടും ലാറ്റിനമേരിക്കൻ അധിൃതരോടും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷന് ഇന്ത്യയെ അതിഥിയായി കളിപ്പിക്കുന്നതിൽ വളരെയേറെ സന്തോഷമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടേയും ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾ ജൂണിലാണ് നടക്കുന്നത്. ഇക്കാരണത്താൽ കോപ്പാ അമേരിക്കയിൽ പങ്കെടുക്കാനാകില്ലായിരുന്നു, ഏ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

ഇന്ത്യയുടെ ലോകകപ്പ് യോ​ഗ്യതാ പോരാട്ടം മാർച്ച്, ഏപ്രിൽ മാസം നടക്കുമെന്നായിരുന്നു ആദ്യം കരുതപ്പെട്ടത്. ഇതി പിന്നീട് ജൂണിലേക്ക് മാറ്റുകയായിരുന്നു. അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യ ലാറ്റിനമേരിക്കൻ കരുത്തർക്കെതിരെ പോരാടുന്നത് ആരാധകർക്ക് കാണാമായിരുന്നു. അതേസമയം ഇന്ത്യയെ കളിപ്പിക്കുന്നതിൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ അധകൃതർക്ക് താൽപര്യമുണ്ട്. ഈ സാഹചര്യത്തിൽ 2024-ലോ അതിനുശേഷമോ നടക്കുന്ന കോപ്പാ അമേരിക്കയിൽ നേരിട്ട് ക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യ.