❝ സൗത്ത് 😍✌️ അമേരിക്കൻ ⚽🔥 കാൽപന്ത്
മേളക്ക് ഇന്ന് ⚽🚩കിക്കോഫ് ; ആദ്യ
മത്സരത്തിൽ ബ്രസീൽ വെനുസ്വേലയെ
നേരിടും ❞

ദക്ഷിണ അമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്ക ഫുട്ബോളിനു ഇന്ന് പുലർച്ചെ കിക്കോഫ്. ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീൽ ആദ്യമത്സരത്തിൽ വെനസ്വേലയെ നേരിടും. ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 2.30നു ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം. 2–ാം മത്സരം പുലർച്ചെ 5.30ന്: കൊളംബിയ – ഇക്വഡോർ നേരിടും. എന്നാൽ മത്സരങ്ങൾ ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ വെനെസ്വേല ടീമിലെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വെനെസ്വേല ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാരും സ്റ്റാഫും ഉൾപ്പെടെ 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെനെസ്വേലയും ബ്രസീലും തമ്മിലാണ് കോപ അമേരിക്കയിലെ ഉദ്ഘാടന മത്സരം. എന്നാൽ, വെനെസ്വേല ടീമിലെ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോപ അമേരിക്ക തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പക്ഷെ മത്സരങ്ങൾ നടക്കും എന്ന് തന്നെയാണ് പുതിയ റിപോർട്ടുകൾ.

കോപ്പ അമേരിക്ക കിരീടത്തൽ പത്താമതും തങ്ങളുടെ പേരു ചേർക്കാൻ ബ്രസീൽ ഒരുങ്ങി കഴിഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആറിൽ ആറും വിജയിച്ച് തെക്കെ അമേരിക്കയിലെ ആരും ചോദ്യം ചെയ്യപെടാനില്ലാത്ത ശക്തിയായിട്ടാണ് ബ്രസീൽ വരുന്നത്. പരിജയസമ്പത്തും യുവത്വവും സമം ചേർത്ത ടീമിനെയാണ് കോച്ച് ടിറ്റെ കോപ്പ അമേരിക്കക്കായി ഒരുക്കുന്നത്. ഗോൾകീപ്പർമാരായ ലിവർപൂളിന്റെ അലിസനും മാൻ. സിറ്റിയുടെ എഡേഴ്സനും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഗോൾ കീപ്പർമാരാണ്. ബ്രസീലിന്റെ ഫസ്റ്റ് ചോയ്സ് അലിസനാണെങ്കിലും രണ്ട് പേർക്കും മാറിമാറി അവസരം കൊടുക്കാറുണ്ട് ടിറ്റെ . നിലവിലെ ഫോമിൽ അലിസനെക്കാൾ ഒരു പടി മുന്നിലാണ് എഡേഴ്സൺ.

സെന്റർബാക്ക് ഒപ്ഷനിലും ശക്തമാണ് തിയാഗോ സിൽവയും പിഎസ്ജിയുടെ മാർക്വിനോസും ചേരുന്ന പ്രതിരോധം കെട്ടുറപ്പുള്ളതാണ്. പകരക്കാരായി റയൽ മാഡ്രിഡ് താരം എഡർ മിലാറ്റാവോയും അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നുളള ഫിലിപ്പെയും എത്തും നിലവിൽ വലതു വിങ്ങിൽ ഡാനിലോയും ഇടതു വിങ്ങിൽ അലക്സാന്ദ്രോയും ആയിരിക്കും ടിറ്റെയുടെ ആദ്യ പരിഗണന. പ്രതീക്ഷകൊത്ത പ്രകടനങ്ങളൊന്നും ഇതുവരെ ഈ ജുവന്റസ് താരങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. അത്ലറ്റിക്കോ മാഡ്രിഡ് താരം റെനാൻ ലോദിയെ അലക്സാന്ദ്രോക്ക് പകരം പരീക്ഷിക്കാവുന്നതാണ്. ഡാനിലോക്ക് പകരം ബാഴ്സാ താരം 22 വയസ്സുകാരൻ എമേഴ്സനുമുണ്ട്.

മധ്യനിരയിലേക്ക് വരുമ്പോൾ റയൽ മാഡ്രിഡ് താരം കസെമിറോ ലിവർപൂൾ ഫാബീനോ മാൻ യുണിറ്റെഡ് താരം ഫ്രെഡ് ലിയോൺ താരം പക്വറ്റ .ഫ്ലമിംഗോ താരം എവർട്ടൻ റിബെയ്റോ ആസ്റ്റൻ വില്ലയുടെ ഡഗ്ലസ് ലൂയിസുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ് ബ്രസീലിന്റെ കയ്യിലുണ്ടെങ്കിലും അറ്റാക്കിങ്ങ് മിഡ് അത്ര ശക്തമല്ല. മികച്ച പന്തടക്കവും വിഷനുമുള്ള ഒരു മിഡ്ഫീൽഡറുടെ കുറവ് ബ്രസീൽ നിരയിൽ കാണുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ലുക്കാസ് പക്വറ്റയുടെ പ്രകടനം പ്രതീക്ഷക്ക് വക നൽകുന്നുണ്ട്.

മുന്നേറ്റനിരയെ നെയ്മർ തന്നെയാണ് നിയന്ത്രിക്കുക. ഇടതുവിങ്ങിൽ എവർട്ടൻ താരം റിച്ചാലിസനും വലതു വിങ്ങിൽ മാൻ.സിറ്റി താരം ജീസസും സെന്റർ ഫോർവേഡായി ഫിർമിനോയോ ഗാബിഗോളോ കളിക്കും. ഇവർക് പിറകിലായി ഒരു ക്രിയേറ്റീവ് റോളിലായിരിക്കും നെയ്മർ കളിക്കുക.വേഗം കൊണ്ട് കളി മാറ്റാൻ കഴിവുള്ള റയൽ മാഡ്രിഡ് താരം വിനീഷ്യസിനേയും ബെൻഫിക്ക താരം എവർട്ടനേയും സൂപ്പർ സബായി ഉപയോഗിക്കാം.

വെനസ്വേലയ്‌ക്കെതിരായ മികച്ച റെക്കോർഡാണ് ബ്രസീലിന് ഉള്ളത്. ഇരു ടീമുകളും തമ്മിൽ കളിച്ച 27 കളികളിൽ 22 മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. വെനസ്വേലയ്ക്ക് ബ്രസീലിനെതിരെ രണ്ട് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂ.കഴിഞ്ഞ വർഷം ഇരു ടീമുകളും തമ്മിലുള്ള അവസാന മത്സരത്തിൽ റോബർട്ടോ ഫിർമിനോ നേടിയ ഏക ഗോളിന് ബ്രസീൽ വിജയം നേടി. ടീമിലേക്ക് തിരിച്ചു വന്നെങ്കിലും തിയാഗോ സിൽവ ആദ്യ ഇലവനിൽ എത്താനുള്ള സാധ്യത വളരെ കുറവാണ്.

ബ്രസീൽ സാധ്യത ഇലവൻ (4-2-3-1): അലിസൺ ബെക്കർ; ഡാനിലോ, ഈഡർ മിലിറ്റാവോ, മാർക്വിൻ‌ഹോസ്, അലക്സ് സാന്ദ്രോ; കാസെമിറോ, ഫാബിൻഹോ; റോബർട്ടോ ഫിർമിനോ, റിച്ചാർലിസൺ, നെയ്മർ, ഗബ്രിയേൽ ജീസസ്.
വെനിസ്വേല സാധ്യത ഇലവൻ (4-2-3-1): ജോയൽ ഗ്രാറ്റെറോൾ; മൈക്കൽ വില്ലനുവേവ, വിൽക്കർ ഏഞ്ചൽ, ജോൺ ചാൻസലർ, റോബർട്ടോ റോസലെസ്; ടോമാസ് റിൻ‌കോൺ, ജൂനിയർ മോറെനോ; ക്രിസ്റ്റ്യൻ കാസെറസ്, അലക്സാണ്ടർ ഗോൺസാലസ്, റോമുലോ ഒറ്റെറോ; ജോസഫ് മാർട്ടിനെസ്.