❝ കോപ്പ അമേരിക്ക ⚽🏆 അർജന്റീന
സ്‌ക്വാഡിൽ 🇦🇷🔥 ഇടം നേടാൻ സാധ്യത
ഇല്ലാത്ത പ്രധാന താരങ്ങൾ ❞

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കളിക്കാരുടെ പട്ടികയിൽ പല പ്രധാന പേരുകളും ഉണ്ടായിരുന്നില്ല.ജൂൺ 14 ന് കോപ അമേരിക്ക ആരംഭിക്കാനിരിക്കെ വരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനങ്ങളുടെ അടിസ്ഥാനനത്തിലാവും കോപ്പ അമേരികക്കുള്ള ടീം തെരെഞ്ഞെടുപ്പ്.ജൂൺ മൂന്നിന് ചിലി എട്ടിന് കൊളംബിയ എന്നിവക്കെതിരെയാണ് അർജന്റീനയുടെ മത്സരങ്ങൾ. അതിൽ യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഇടം പിടിക്കാത്തവർ കോപ്പ ടീമിലും ഉണ്ടാവില്ല . യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിൽ ഉൾപ്പെടാത്ത കൊണ്ട് കോപ്പ ടീമിൽ സ്ഥാനം ലഭിക്കാത്ത പ്രശസ്തരായ നാല് താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

അലക്സിസ് മാക് ആലിസ്റ്റർ (ബ്രൈടൺ & ഹോവ് അൽബിയോൺ)

അര്ജന്റീന ടീമിൽ നിന്ന് ഒഴിവാക്കിയ വലിയ പേരുകളിൽ ഒന്നാണ് യംഗ് ബ്രൈറ്റൺ & ഹോവ് അൽബിയോൺ മിഡ്ഫീൽഡർ അലക്സിസ് മാക് അല്ലിസ്റ്റർ.ദേശീയ ടീമിൽ രണ്ട് തവണ മാത്രമാണ് കളിച്ചതെങ്കിലും പ്രീമിയർലീഗിൽ മികവ് പുലർത്തിയിരുന്നു. 22 കാരൻ മിഡ്ഫീൽഡർ ഒരു ഡെഡ്-ബോൾ സ്പെഷ്യലിസ്റ്റാണ്.മിന്നുന്ന ഡ്രിബ്ലിംഗ്, പാസിംഗ്,പാദ ചലനം, വിഷൻ എല്ലാം താരത്തിന്റെ പ്രത്യേകതയാണ്.കോപ അമേരിക്കയ്ക്കും ഒളിമ്പിക്‌സിനുമായി ദേശീയ ടീമിലേക്ക് ഒരു കോൾ അപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ആലിസ്റ്ററിന് ചിലിക്കും കൊളംബിയയ്ക്കുമെതിരെ വരാനിരിക്കുന്ന യോഗ്യതാ മത്സരങ്ങൾക്കായി ടീമിൽ നിന്ന് പുറത്തായതിനാൽ വലിയ തിരിച്ചടിയായി.ജൂണിൽ ഡെൻമാർക്കിനും സൗദി അറേബ്യയ്ക്കുമെതിരെയുളള സൗഹൃദ മത്സരണങ്ങൾക്കുള്ള അര്ജന്റീന അണ്ടർ 23 ടീമിലേക്ക് താരത്തെ തെരെഞ്ഞെടുത്തിട്ടുണ്ട്.

എറിക് ലമേല (ടോട്ടൻഹാം ഹോട്‌സ്പർ)


മികച്ച പ്രതിഭയുണ്ടായിട്ടും നിരന്തരം ഏൽക്കുന്ന പരിക്കുകൾ മൂലം അത് പുറത്തെടുക്കാൻ സാധിക്കാത്ത താരമാണ് ടോട്ടൻഹാം ഹോട്‌സ്പർ മിഡ്‌ഫീൽഡർ എറിക് ലമേല.ആഴ്സണലിനെതിരെ നോർത്ത് ലണ്ടൻ ഡെർബിയിൽ ‘റബോണ’ കിക്കിലൂടെ നേടിയ ഗോളിലൂടെ അടുത്തിടെ വാർത്തകാലിൽ നിറഞ്ഞു നിന്നു .ബിബിസിയുടെ മാച്ച് ഓഫ് ഡേ പ്രോഗ്രാം ഇതിനെ “സീസണിലെ ഗോൾ ” ആയി തെരഞ്ഞെടുത്തു .ഈ സീസണിൽ പ്രീമിയർ ലീഗിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ടോട്ടൻഹാംനായി ആദ്യ ഇലവനിൽ താരം ഇറങ്ങിയത്. 18 മത്സരങ്ങളിൽ പകരക്കാരനായും ഇറങ്ങി. അര്ജന്റീനക്കായി 25 മത്സരണങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.

മൗറോ ഇക്കാർഡി (പാരീസ് സെന്റ് ജെർമെയ്ൻ)

മൗറോ ഇക്കാർഡിയെ ടീമിലെടുക്കാതെ പരിശീലകൻ ലയണൽ സ്കലോണി എല്ലാവരേയും അത്ഭുതപ്പെടുത്തി. അർജന്റീനിയൻ സ്‌ട്രൈക്കർ പാരീസ് സെന്റ് ജെർമെയ്‌നുമായി മോശമല്ലാത്ത സീസണായിരുന്നു. ഈ സീസണിൽ 28 മത്സരങ്ങളിൽ നിന്നും 13 ഗോളും 6 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. ലോട്ടാരോ മാർട്ടിനെസ്, സെർജിയോ അഗ്യൂറോ, ലയണൽ മെസ്സി എന്നിവരെ മറികടന്ന് ടീമിലെത്താനുള്ള കഴിവ് പിഎസ്ജി താരത്തിനുണ്ടോ എന്നത് സംശയമാണ്.2018 ഫിഫ ലോകകപ്പിനുള്ള ടീമിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നില്ല. 2018 നവംബറിൽ മെക്സിക്കോയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദമായിരുന്നു ലാ അൽബിസെലെസ്റ്റെക്കായുള്ള ഐകാർഡിയുടെ അവസാന മത്സരം. 2013 ലരങ്ങേറ്റം കുറിച്ചതിനു ശേഷം എട്ടു മത്സരങ്ങളിൽ മാത്രമാണ് താരം ജേഴ്സിയണിഞ്ഞത്.

പോളോ ഡിബാല (യുവന്റസ്)

യുവന്റസിലെ ഏറ്റവും മോശം സീസണായിരുന്നു ഡിബാലയുടേത്. സീസണിന്റെ തുടക്കത്തിൽ തന്നെ 27 കാരൻ പരിക്ക് മൂലം പുറത്തായിരുന്നു.സിരി എ കാമ്പെയ്‌നിൽ വെറും 20 മത്സരങ്ങൾ മാത്രമാണ് ഡിബാലാക്ക് കളിക്കാൻ സാധിച്ചത്. അതിൽ നിന്നും നാല് ഗോളുകൾ നേടിയ ഡൈബാല മൂന്ന് അസിസ്റ്റുകൾ നേടി. പരിക്കിൽ മുക്തനായി ടീമിൽ തിരിച്ചെത്തിയ താരം ഫോം വീണ്ടെടുത്തെങ്കിലും അർജന്റീന പരിശീലകൻ താരത്തെ യോഗ്യത മത്സരങ്ങൾക്കുളള ടീമിൽ ഉൾപ്പെടുത്തിയില്ല. അങ്ങനെയാണെങ്കിൽ വരാനിരിക്കുന്ന കോപ അമേരിക്കയെയും ഡിബാലക്ക് നഷ്‌ടപ്പെടുമെന്നുറപ്പാണ്.