❝ വെള്ളി രാത്രി ⚽🔥 ആരംഭിക്കും കോപ്പ അമേരിക്ക ജീവൻ 💪💥 മരണ ക്വാർട്ടർ പോരാട്ടങ്ങൾ ❞

ലോകമെമ്പാടുമുള്ള ആരാധകർ കണ്ട സ്വപ്നം പോലെ ഇത്തവണ കോപ്പ അമേരിക്കയിൽ ബ്രസീൽ അര്ജന്റീന സൂപ്പർ പോരാട്ടത്തിന് കളമൊരുങ്ങുന്നു.ബ്രസീൽ അർജന്റീന സ്വപ്ന ഫൈനലിന് സാധ്യതയുള്ള വിധം ആണ് ക്വാർട്ടർ മത്സരങ്ങൾ എന്നതിനാൽ ആരാധക പ്രതീക്ഷയും വാനോളം ആണ്.ഇന്ന് നടന്ന അവസാന ഘട്ട ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചതോടെ കോപ്പ അമേരിക്കയിലെ ക്വാർട്ടർ ലൈനപ്പായി. ഇന്ന് നടന്ന മത്സരത്തിൽ ബൊളിവിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ്ചാമ്പ്യന്മാരായാണ് അര്ജന്റീന ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനക്കാർ ആയ ഇക്വഡോർ ആണ്. ഗ്രൂപ് ബി യിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലിന്റെ എതിരാളികൾ ചിലിയാണ്. മറ്റു ക്വാർട്ടർ പോരാട്ടങ്ങളിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാർ ആയ ഉറുഗ്വക്ക് ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനക്കാർ ആയ കൊളംബിയ ആണ് എതിരാളികൾ. ഗ്രൂപ്പ് ബിയിൽ രണ്ടാമത് എത്തിയ പെറുവിനു ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാർ ആയ പരാഗ്വയ് ആണ് എതിരാളികൾ.

ക്വാർട്ടർ ഫൈനലിൽ ഏവരും ഉറ്റു നോക്കുന്ന പോരാട്ടമാണ് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ബ്രസീലും 2015 ,2016 വര്ഷങ്ങളിലെ ചാമ്പ്യന്മാരുമായ ചിലിയും തമ്മിലാണ്. ഗ്രൂപ് എ യിൽ നിന്നും നാല് മത്സരങ്ങളിൽ നിന്നും ഒരു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി നാലാം സ്ഥാനക്കാരായാണ് ചിലി ക്വാർട്ടറിൽ എത്തിയത്.പ്രായമേറിയ താരങ്ങൾ ചിലിക്ക് വിനയാവും എങ്കിലും അർജന്റീനയെ സമനിലയിൽ തളച്ച പോരാട്ടവീര്യം അവർക്ക് കൂട്ടുണ്ട്. അതേസമയം മികച്ച ഫോമിലുള്ള ബ്രസീലിനു ചിലി വലിയ വെല്ലുവിളി ആവാൻ ഇടയില്ല. എന്നാൽ കോപ്പയിൽ സ്ഥിരമായി നിലനിർത്തുന്ന ഫോം ചിലിക്ക് അനുകൂമാകും.മൂന്നു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ബിയിൽ നിന്നും 10 പോയിന്റ് നേടി ആധികാരികമായാണ് ബ്രസീൽ ക്വാർട്ടറിലെത്തിയത്.

ഗ്രൂപ്പിൽ നാലിൽ 3 കളികളും ജയിച്ചാണ് അർജന്റീന വരുന്നതെങ്കിൽ നാലു കളികളിൽ 3 സമനിലയും ഒരു തോൽവിയും വഴങ്ങി അവസാന മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ചാണ് ഇക്വഡോറിന്റെ വരവ്. നിലവിലെ ഫോമിൽ അർജന്റീനക്ക് വലിയ വെല്ലുവിളി ഉയർത്താൻ ഇക്വഡോറിനു സാധിക്കില്ലെങ്കിലും ബ്രസീലിനെ സമനിലയിൽ തളച്ച ആത്മ വിശ്വാസം അവർക്ക് ഗുണകരമാവും.

ഗ്രൂപ്പ് എയിൽ അർജന്റീനയോട് മാത്രം തോൽവി വഴങ്ങിയ ഉറുഗ്വായ് രണ്ടു കളികൾ ജയിക്കുകയും ഒരു കളിയിൽ സമനില വഴങ്ങുകയും ചെയ്ത ഏഴു പോയിന്റുമായാണ് ക്വാർട്ടറിലെത്തിയത്. ബി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ കൊളംബിയ ആണ് അവരുടെ എതിരാളികൾ. നാല് കളികൾ കളിച്ച കൊളംബിയ ഒരു കളിയിൽ ജയിക്കുകയും ഒരു കളിയിൽ സമനില കണ്ടത്തുകയും ചെയ്തു. കൊളംബിയയെ മറികടന്നു ഗ്രൂപ്പ് ബിയിൽ രണ്ടാമതായാണ് പെറു ഗ്രൂപ് എ യിലെ മൂന്നാം സ്ഥാനക്കാരായ പരാഗ്വയെ നേരിടും. നാല് മത്സരങ്ങളിൽ നിന്നും രണ്ടു ജയവും ഒരു സമനിലയും പെറു നേടിയപ്പോൾ അതേസമയം 2 കളികളിൽ ജയിച്ച പരാഗ്വയ് രണ്ടു കളികളിൽ തോൽവിയും വഴങ്ങി.

ക്വാർട്ടർ ഫൈനൽ ലൈൻ അപ്പ്

പെറു vs പരാഗ്വ – ജൂലൈ 3 (പുലർച്ചെ 2 .30 )
ബ്രസീൽ vs ചിലി – ജൂലൈ 3 (പുലർച്ചെ 5 .30 )
ഉറുഗ്വായ് vs കൊളംബിയ -ജൂലൈ 4 (പുലർച്ചെ 3 .30 )
അര്ജന്റീന vs ഇക്വഡോർ-ജൂലൈ 4 (പുലർച്ചെ 6 .30 )