❝ ലക്ഷ്യം കിരീടം മാത്രം ; പെറു വല നിറച്ച് ഫൈനൽ സ്പോട്ട് ഉറപ്പിക്കാൻ ബ്രസീൽ ഇറങ്ങുന്നു ❞

കോപ്പ അമേരിക്കയിൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവും. നാളെ പുലർച്ചെ നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായായ ബ്രസീൽ പെറുവിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ നാലരക്ക് റിയോ ഡി ജനീറോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.ടൂര്‍ണമെന്റില്‍ പരാജയമറിയാതെ കുതിക്കുന്ന ബ്രസീല്‍ ഗ്രൂപ്പ് റൗണ്ടില്‍ ഇതേ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.അലക്‌സ് സാന്ദ്രോ, നെയ്മര്‍, എവര്‍ട്ടന്‍ റിബെയ്‌റോ, റിച്ചാര്‍ലിസണ്‍ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. 2019 കോപ അമേരിക്ക ബ്രസീല്‍ ഉയര്‍ത്തിയത് ഫൈനല്‍ പെറുവിനെ തരിപ്പണമാക്കിക്കൊണ്ടായിരുന്നു. മുന്‍ ചാംപ്യന്മാരായ ചിലിയെ ലൂകാസ് പക്വേറ്റയുടെ ഒരു ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന നാലില്‍ എത്തിയത്.പരാഗ്വേയെ ഷൂട്ടൌട്ടില്‍ മറികടന്നാണ് പെറു സെമിയിലെത്തിയത്. അഞ്ച് കളിയില്‍ ബ്രസീല്‍ 11 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടുഗോള്‍ മാത്രം. എട്ട് ഗോള്‍ നേടിയ പെറു പത്ത് ഗോള്‍ തിരിച്ചുവാങ്ങി.ഹെവി ഫേവറിറ്റ്‌സാണ് ബ്രസീല്‍. പെറുവിന് പിടിച്ചു നില്‍ക്കാന്‍ പ്രയാസമാകും.

പ്രത്യേകിച്ച് ടോപ് സ്‌കോററും ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നതുമായ സ്‌ട്രൈക്കര്‍ കരിലോ ചുവപ്പ് കാര്‍ഡിന്റെ സസ്‌പെന്‍ഷനില്‍ നില്‍ക്കുമ്പോള്‍. നെയ്മറിന്റെ ഫോം കാനറികള്‍ക്ക് വലിയ സാധ്യതയാണ് കോപയില്‍ നല്‍കുന്നത്. കപ്പ് നേടാന്‍ ഏറ്റവും മുന്നിലുള്ളത് ബ്രസീലാണെന്ന് പറയാം. പ്രചനാത്മക സ്വഭാവമുള്ള പെറുവിനെ എല്ലാ മേഖലയിലും പിന്തള്ളാനാകും ബ്രസീല്‍ തുടക്കം മുതല്‍ ശ്രദ്ധിക്കുക.46 തവണ നേര്‍ക്കുനേര്‍ വന്നു. 33 വിജയവുമായി ബ്രസീല്‍ ആധിപത്യം പുലര്‍ത്തുന്നു. അഞ്ച് തവണ മാത്രമാണ് പെറുവിന് ജയിക്കാനായത്. എട്ട് സമനിലകള്‍. കോപ അമേരിക്കയില്‍ പന്ത്രണ്ട് തവണയാണ് ഏറ്റുമുട്ടിയത്. എട്ട് ജയം ബ്രസീലിന്, രണ്ട് ജയം പെറുവിന്. 2019 കോപ ഫൈനലില്‍ ബ്രസീല്‍-പെറു മുഖാമുഖം. ബ്രസീല്‍ 3-1ന് ജയിച്ചു. ഇത്തവണ ഗ്രൂപ്പ് റൗണ്ടില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 4-0ന് പെറു തകര്‍ന്നു.


സൂപ്പർ താരം നെയ്മറുടെ പ്രകടനത്തിന്റെ ബലത്തിലാണ് ബ്രസീലിന്റെ ജൈത്രയാത്ര.മുമ്പത്തെ ഗെയിമുകളിൽ കണ്ടതുപോലെ, ബ്രസീലിയൻ മുന്നേറ്റങ്ങളുടെ ഭൂരിഭാഗവും നെയ്മറിലൂടെ ആയിരുന്നു. തന്റെ സിൽ‌ക്കി ഫുട് വർക്കും ഗോൾ സ്കോറിംഗ് കഴിവുകളും ഉപയോഗിച്ച് എതിർ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് നെയ്മർ പുറത്തെടുക്കുന്നത്.നെയ്മർ തന്റെ ഗോൾ സ്‌കോറിംഗ് ഫോം തുടരുമെന്ന് തന്നെയാണ് പരിശീലകൻ ടിറ്റേയുടെ പ്രതീക്ഷയും.പെറുവിനെ സംബന്ധിച്ചിടത്തോളം മിക്ക ഗോളുകളും ഗിയാൻലൂക്ക ലപാഡുലയെ ആശ്രയിച്ചിരിക്കുന്നു. ഇറ്റാലിയൻ വംശജനായ സ്‌ട്രൈക്കർ ടൂർണമെന്റിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. ബർസീലിനെതിരെ ഫോം തുടരാനാകും എന്ന് തന്നെയാണ് വിശ്വാസം.ലാപഡുലയെ കൂടാതെ, ആൻഡ്രെ കാരില്ലോയുടെ അഭാവത്തിൽ വിംഗർമാരായ ക്രിസ്റ്റ്യൻ ക്യൂവയും സെർജിയോ പെനയുടെയും പ്രകടനം നിര്ണായകമാവും.

ബ്രസീൽ സാധ്യത ഇലവൻ (4-2-3-1): അലിസൺ ബെക്കർ; ഡാനിലോ, ഈഡർ മിലിറ്റാവോ, മാർക്വിൻ‌ഹോസ്, അലക്സ് സാന്ദ്രോ; കാസെമിറോ, ലൂക്കാസ് പക്വെറ്റ; റോബർട്ടോ ഫിർമിനോ, റിച്ചാർലിസൺ, നെയ്മർ; ഗാബിഗോൾ
പെറു സാധ്യത ഇലവൻ (4-2-3-1): പെഡ്രോ ഗാലീസ്; മിഗുവൽ ട്രാക്കോ, അലക്സാണ്ടർ കാലെൻസ്, ക്രിസ്റ്റ്യൻ റാമോസ്, ആൽഡോ കോർസോ; യോഷിമാർ യോട്ടുൻ, റെനാറ്റോ ടാപിയ; ക്രിസ്റ്റ്യൻ ക്യൂവ, സെർജിയോ പെന, സാന്റിയാഗോ ഒർമെനോ; ജിയാൻലൂക്ക ലപാഡുല.