റയൽ മാഡ്രിഡ് പരിശീലകൻ സിദാന്റെ കസേരക്ക് ഇളക്കം തട്ടുന്നു. ഇന്നലെ നടന്ന കോപ ഡെൽ റേയിൽ അൽകോയാനോയോട് ഏറ്റ ചരിത്രപരമായ തോൽവിയോടെ ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായതോടെ റയൽ മാഡ്രിഡ് പരിശീലകനെതിരെ മുറവിളി ഉയർന്നു വന്നിരുന്നു. മികച്ച താരങ്ങളെ അണിനിരന്നിട്ടും ദുർബലരായ ടീമിനെതിരെ വിജയം കാണാൻ റയലിനായില്ല. പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ നേതൃത്വത്തിലുള്ള റയൽ മാഡ്രിഡിന്റെ ബോർഡ് സീസണിന്റെ മധ്യത്തിൽ സിനെഡിൻ സിഡാനെ പുറത്താക്കുന്നത് പരിഗണിക്കുന്നില്ലെന്ന് മാർക്കയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. എന്നാലും ഇന്നലത്തെ തോൽവിയോടെ ആ തീരുമാനത്തിൽ മാറ്റം ഉണ്ടാവുമോ എന്ന് കണ്ടറിഞ്ഞു കാണാം.
ഈ സീസൺ അവസാനത്തോടെ സിദാന്റെ റയൽ മാഡ്രിഡ് കരിയറിന് അവസാനമാകുമെന്നുറപ്പാണ്. ടീമിൽ യുവ താരങ്ങളായ മരിയാനോ ഡയസ്, ഫെഡറിക്കോ വാൽവർഡെ, അൽവാരോ ഒഡ്രിയോസോള, ഈഡർ മിലിറ്റാവോ എന്നിവരെ പരിഗണിക്കാത്തതും മാഴ്സലോ, ഇസ്കോ ,ജോവിക് പോലെയുള്ള താരങ്ങളെ നിരന്തരം ബെഞ്ചിലിരുത്തുന്നതും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. മത്സരത്തിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും റയൽ മാഡ്രിഡിലെ താരങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും ബാക്കി എന്താണ് സംഭവിക്കുകയെന്ന കാര്യം കണ്ടറിയാമെന്നുമാണ് ഫ്രഞ്ച് പരിശീലകൻ പറയുന്നത്.എന്നാൽ ഈ തിരിച്ചടിയെ സധൈര്യം നേരിട്ട് റയൽ മുന്നോട്ടു പോകുമെന്നാണ് സിദാൻ പറഞ്ഞത്.

2016 മുതൽ 2018 വരെ റയൽ പരിശീലകനായിരുന്ന സിദാൻ 2019 ൽ തിരിച്ചെത്തിയ സിഡാനെ മൂന്ന് വർഷത്തിനുള്ളിൽ ആദ്യ ലീഗ് കിരീടത്തിലേക്ക് നയിച്ചു.റയലിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ, ഒരു ലീഗ് കിരീടം, രണ്ട് ക്ലബ് ലോകകപ്പുകൾ, രണ്ട് യുഫ സൂപ്പർ കപ്പുകൾ എന്നിവ നേടിയിട്ടുണ്ട്.ഈ സീസണിൽ ല ലീഗയിൽ രണ്ടു മത്സരം കുറവ് കളിച്ച അത്ലറ്റികോക്ക് നാലു പോയിന്റ് പിറകിലാണ് റയൽ. ച്യമ്പ്യൻസ് ലീഗിൽ ഷക്തറിനോട് രണ്ടു തവണ പരാജയപ്പെട്ടതും.ലീഗിൽ കാഡിസിനോടും, വലൻസിയയ്ക്കെതിരെയും, അലവേസിനോടും, സൂപ്പർ കപ്പിന്റെ സെമിയിൽ അത്ലറ്റിക് ബിൽബാവോയോടും, ഇപ്പോൾ അൽകൊയാനോയും ഏറ്റ പരാജയങ്ങൾക്ക് സിദാൻ മറുപടി പറഞ്ഞെ തീരു.

തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും സിദാൻ ഏറ്റെടുത്തെങ്കിലും ഇനിയുള്ള മത്സരങ്ങളിലെ പ്രകടനങ്ങൾ അദ്ദേഹത്തിന് നിർണായകമാണ്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ റയൽ മാഡ്രിഡ് അവസാന അഞ്ചു മത്സരങ്ങളിൽ നിന്നും നേടിയിരിക്കുന്നത് ഒരേയൊരു വിജയം മാത്രമാണ്. അലാവസിനെതിരെ ലാ ലിഗയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഒരുപക്ഷെ സിദാനെ ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.