❝ കണക്ക്💪🔥കണക്കിനു തന്നെ തീർക്കാൻ, ഫൈനൽ ലക്ഷ്യമാക്കി✌️🏆മെസ്സിപ്പട⚽🐐സെവിയ്യക്കെതിരെ ഇന്നിറങ്ങുന്നു ❞

കോപ ഡെൽ റേ ഫൈനൽ ലക്ഷ്യമിട്ട് ബാഴ്സലോണ ഇന്നിറങ്ങും. രണ്ടാംപാദ സെമി ഫൈനലിൽ സെവിയയാണ് എതിരാളികൾ. ആദ്യപാദത്തിൽ വഴങ്ങിയ ഈ രണ്ടുഗോൾ കടവുമായാണ് ബാഴ്സലോണ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. ഇതിന് ശേഷം ലാ ലീഗയിൽ സെവിയയെ നേരിട്ടപ്പോൾ ബാഴ്സ ഇതേ സ്കോറിന് ജയിച്ചിരുന്നു. ഒസ്മാൻ ഡെംബലേയുടേയും നായകൻ ലിയോണൽ മെസിയുടേയും ഗോളുകളിലൂടെയായിരുന്നു ബാഴ്സയുടെ പ്രതികാരം. ഈ പ്രകടനം ക്യാമ്പ് നൗവിൽ ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ കോച്ച് റൊണാൾഡ് കൂമാൻ.

സൂപ്പർ താരം മെസ്സിയുടെ തകർപ്പൻ ഫോമിൽ തനനെയാണ് ബാഴ്സ വിശ്വാസം അർപ്പിച്ചിരിക്കുന്നത്.2021 ൽ നിരന്തരം ഗോൾ കണ്ടുതന്നെ മെസ്സി നിലവിൽ ലാ ലീഗയിലെ ടോപ് സ്കോററാണ്. പ്രതിരോധത്തിലെ പ്രശ്നങ്ങളാണ് ബാഴ്‌സയെ വാലക്കുന്നതെങ്കിലും ലാ ലീഗയിൽ സെവിയ്യക്കെതിരെ ബേധപെട്ട പ്രകടനമാണ് അവർ പുറത്തെടുത്തത്.ഫിലിപെ കുടീഞ്ഞോ, അൻസു ഫാറ്റി, സെർജി റോബർട്ടോ എന്നിവർഇന്നത്തെ മത്സരം കളിക്കില്ല . മിറാലെം പിജാനിക്, റൊണാൾഡ് അറൗജോ, പെഡ്രി എന്നിവർ കളിക്കുന്ന കാര്യവും സംശയമാണ്. മാർക്കോസ് അക്യൂനയുടേയും ലൂക്കാസ് ഒകംപോസിന്റെയും അഭാവം സെവിയക്കും തിരിച്ചടിയാവും.

മധ്യനിരയിൽ നാലുതാരങ്ങളെ വിന്യസിച്ച് മെസിയെയും ഡെംബലയേയും ഗോൾവേട്ടയ്ക്ക് നിയോഗിക്കുന്ന രീതിയിലാവും ബാഴ്സലോണയുടെ ഫോർമേഷൻ. ബാഴ്സയുടെ മുൻതാരമായിരുന്ന ഇവാൻ റാക്കിട്ടിച്ചും യൂസഫ് എൻ നെസ്രിയുമാവും മെസിക്കും സംഘത്തിനും കൂടുതൽ വെല്ലുവിളി ഉയർത്തുക.ജനുവരിയിൽ അറ്റ്ലാന്റയിൽ നിന്നെത്തിയ അര്ജന്റീന താരം പപ്പു ഗോമസും മിഡ്ഫീൽഡിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇരു ടീമുകളും തമ്മിൽ കളിച്ച 58 കളികളിൽ 37 മത്സരങ്ങളിൽ വിജയിച്ചു. ബാഴ്‌സലോണയ്‌ക്കെതിരായ 10 വിജയങ്ങൾ മാത്രമാണ് സെവില്ലയ്ക്ക് നേടാനായത്. ലയണൽ മെസ്സി കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് സെവിയ്യക്കെതിരെയാണ് .38 ഗോളുകളാണ് ബാഴ്സ ക്യാപ്റ്റൻ അവർക്കെതിരെ നേടിയത്.രണ്ടാം സെമിയിൽ ലെവാന്റെ നാളെ അ‍ത്‍ലറ്റിക് ക്ലബിനെ നേരിടും. ആദ്യപാദത്തിൽ ഇരുടീമും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു.

ബാഴ്‌സ സാധ്യത ഇലവൻ (3-1-4-2): മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ; ജെറാർഡ് പിക്ക്, സാമുവൽ ഉംറ്റിറ്റി, ഓസ്കാർ മിംഗുസ; സെർജിയോ ബുസ്‌ക്വറ്റുകൾ; ജോർ‌ഡി ആൽ‌ബ, സെർ‌ജിനോ ഡെസ്റ്റ്, ഫ്രെങ്കി ഡി ജോംഗ്, റിക്കി പ്യൂഗ്; ഔസ്മാനെ ഡെംബെലെ, ലയണൽ മെസ്സി

സെവില്ല സാധ്യത ഇലവൻ (4-3-3): യാസിൻ ബൗനൗ ; ജീസസ് നവാസ്, ജൂൾസ് കൊണ്ടേ ഡീഗോ കാർലോസ്, അലിക്സ് വിഡാൽ; ഇവാൻ റാകിറ്റിക്, നെമഞ്ച ഗുഡെൽജ്, ജോവാൻ ജോർദാൻ; ഒലിവർ ടോറസ്, സൂസോ, യൂസഫ് എൻ-നെസിറി