❝ഏപ്രിൽ മാസത്തിൽ❤️🤍ബിൽബാവോ⚽🔥ഒന്നറിഞ്ഞു തുള്ളിയാൽ രണ്ടു✌️🏆🏆കോപ്പ ഡെൽ റേ കിരീടങ്ങൾ😍🤩ഇങ്ങു പോരും ❞

ഇന്നലെ കോപ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദത്തിൽ ലെവന്റെയെ പരാജയപ്പെടുത്തി അത്ലറ്റികോ ബിൽബാവോ ഫൈനലിലെത്തി. ഏപ്രിൽ 17ന് നടക്കുന്ന ഈ വർഷത്തെ ഫൈനലിൽ ബാഴ്സലോണയെയാണ് ബിൽബാവോ നേരിടുന്നത്. ഇതോടെ അടുത്ത മാസം രണ്ടാഴ്ചയ്ക്കുള്ളിൽ അത്ലറ്റിക് ബിൽബാവോയ്ക്ക് രണ്ട് കോപ ഡെൽ റേ കിരീടങ്ങൾ നേടാനുള്ള അവസരം ലഭിക്കും.

കഴിഞ്ഞ സീസണിലെ കോപ ഡെൽ റേ ഫൈനലിലും അത്ലറ്റിക് ബിൽബാവോ എത്തിയിരുന്നു. ആ ഫൈനൽ കൊറോണ കാരണം കഴിഞ്ഞ വർഷം നടന്നിരുന്നില്ല. ആ ഫൈനലും പുതിയ ഫൈനലും ഈ ഏപ്രിലിൽ ആണ് നടക്കുന്നത്. ബാസ്‌ക് കൺട്രി ക്ലബ് വ്യാഴാഴ്ച ലെവന്റെയെ 2-1 ന് അധികസമയത്ത് പരാജയപ്പെടുത്തിയാണ് ഈ സീസണിലെ ഫൈനലിലെത്തിയത്.ഏപ്രിൽ 3 ന് കഴിഞ്ഞ സീസണിലെ ഫൈനലിൽ അത്ലറ്റികോ ബിൽബാവോ റയൽ സോസിഡാഡിനെ നേരിടും. കൊറോണ വൈറസ് പാൻഡെമിക് കാരണം കഴിഞ്ഞ വർഷത്തെ ഫൈനൽ മാറ്റിവച്ചിരുന്നു .

ആദ്യ കോപ്പ ഫൈനലിലെത്താമെന്ന ലെവന്റയെ എലക്സ് ബെറെൻഗുവർ എക്സ്ട്രാ ടൈമിൽ നേടിയ ഗോളിനാണ് ബിൽബാവോ പരാജയപ്പെടുത്തിയത്.ആദ്യ പദം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

ഈ സീസണിലെ ഫൈനലിൽ കോപ ഡെൽ റേയിലെ ഏറ്റവും വിജയകരമായ രണ്ട് ക്ലബ്ബുകളാണ് ഏറ്റുമുട്ടുന്നത്. ബാഴ്സലോണ 31-ാം കിരീടത്തിലേക്ക് ലക്ഷ്യമിടുമ്പോൾ അത്ലറ്റികോ ബിൽബാവോ 24 ആം കിരീടമാണ് ഉന്നം വെക്കുന്നത്.2015 ലെ ഫൈനലിൽ അത്‌ലറ്റിക് ബാഴ്‌സലോണയെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. 2018 ലാണ് ബാഴ്സ അവസാനമായി കോപ ഡെൽ റേ നേടുന്നത്.