❝കോപ്പ അമേരിക്ക ജയിച്ച് മെസി തന്റെ വിദ്വേഷികളെ നിശബ്ദരാക്കി❞ ;ഇറ്റാലിയൻ ഇതിഹാസം

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് മെസ്സിയെ കണക്കാക്കുന്നത്.തന്റെ പതിനഞ്ചു വർഷത്തിലേറെ നീണ്ടു നിൽക്കുന്ന ഇതിഹാസ കരിയറിൽ നേടാവുന്നതെല്ലാം സ്വന്തമാക്കിയ താരമായിരുന്നു ലയണൽ മെസ്സി. ബാഴ്സയ്ക്കൊപ്പം ക്ലബ് തലത്തിലും അർജന്റീനക്കൊപ്പം ഗോൾ സ്കോറിങ്ങിലും മെസ്സി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. എന്നാൽ എതിരാളികൾ എന്നും മെസ്സിയെ വിമര്ശിക്കുന്നതിന്റെ ഒരു കാരണം ദേശീയ ടീമിനൊപ്പം ഒരു കിരീടം ഇല്ല എന്നതിനാലാണ്. കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെയുള്ള വിജയത്തോടെ അതിനു അവസാനമായിരിക്കുകയാണ്. തുടർച്ചയായുള്ള ഫൈനലിലെ തോൽവികളിൽ മനസ്സ് മടുക്കാത്ത വിട്ടു കൊടുക്കാത്ത പോരാളിയെ പോലെ പൊരുതി നേടിയ ഈ കോപ്പ കിരീടത്തിനു മധുരം കുറച്ചു കൂടുതൽ തന്നെയാണ്. മുന്നിൽ നിന്ന് നയിച്ച മെസ്സി നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി “ടൂർണമെന്റിലെ കളിക്കാരൻ” ആയി മാറി.

“കോപ്പ അമേരിക്ക ജയിച്ച് മെസി തന്റെ വിദ്വേഷികളെ നിശബ്ദരാക്കി. മെസി അർജന്റീനക്കൊപ്പം ഒരു കിരീടം നേടിയിട്ടില്ലെന്ന് ഇപ്പോൾ ആർക്കും പറയാൻ കഴിയില്ല. തന്റെ ദേശീയ ടീമിനൊപ്പം ഒരു കിരീടം നേടിയിട്ടില്ലെങ്കിലും അവൻ എക്കാലത്തെയും മികച്ചവനാണ്. ”എസി മിലാൻ ഇതിഹാസവും മുൻ നാപോളി മാനേജറുമായ ജെന്നാരോ ഗാറ്റുസോ 34-കാരനെ പ്രശംസിച്ചു.ക്ലബ്ബുമായി ഒരു പുതിയ അഞ്ച് വർഷത്തെ കരാറിന് അദ്ദേഹം സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും, വരാനിരിക്കുന്ന സീസണിൽ ക്ലബ് ഇതുവരെ അദ്ദേഹത്തെ രജിസ്റ്റർ ചെയ്യാത്തതിനാൽ നൗ ക്യാമ്പിലെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കോപ്പ കിരീടത്തോടെ കിരീട നേട്ടത്തോടെ ഈ വർഷത്തെ ബാലൺ ഡി ഓർ മെസ്സിയിലേക്ക് കൂടുതൽ അടുക്കുകയാണ്. തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ ആണ് സൂപ്പർ ലക്‌ഷ്യം വെക്കുന്നത്.

തന്റെ 34 വയസ്സിലും മെസ്സി പുലർത്തുന്ന സ്ഥിരതയും ഗോളടി മികവും മറ്റൊരു താരത്തിലും നമുക്ക്കാണാൻ സാധിക്കില്ല. ഈ കോപ്പയിൽ മെസ്സിയെന്ന ഗോൾ സ്കോറാരെയും പ്ലെ മേക്കറെയും ക്യാപ്റ്റനെയും നമുക്ക കാണാൻ സാധിച്ചു. അടുത്ത വര്ഷം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ മെസ്സി കിരീടം ഉയർത്തുന്നത് കാണാന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുനന്ത്. ഒരു ലോകകപ്പും കൂടി നേടി തന്റെ കരിയറിന് ഒരു പൂർണത വരുത്താനാണ് സൂപ്പർ ലിയോയുടെ ലക്‌ഷ്യം.