❝ കോപ്പ ടൂർണമെന്റ് 🏆🙆‍♂️ അനിശ്ചിതത്വം
തുടരുന്നു, ടിറ്റെയുടെ 👔💔 പരിശീലക
സ്ഥാനത്തിനും വെല്ലുവിളി ❞

കൊറോണ വൈറസ് പാൻഡെമിക് കാരണം 2020 ൽ നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക ചാംപ്യൻഷിപ്പാണ് കോൺമെബോൾ തീരുമാനത്തെത്തുടർന്ന് ജൂൺ 13 മുതൽ 2021 കോപ്പ അമേരിക്ക ബ്രസീലിൽ നടക്കാൻ പോകുന്നത്. കൊളംബിയയും അർജന്റീനയും രാഷ്ട്രീയ, കോവിഡ് -19 പ്രശ്നങ്ങളെ തുടർന്ന്പിന്മാറിയത് കൊണ്ടാണ് ബ്രസീൽ ചാമ്പ്യൻഷിപ്പ് നടത്താൻ മുന്നോട്ട് വന്നത്.കോവിഡ്-19 ആരോഗ്യ പ്രതിസന്ധി മൂലം ബ്രസീൽ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതിനിടയിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന‌ ടൂർണമെന്റിനെതിരെ അവിടുത്തെ താരങ്ങൾ തന്നെ ‌രംഗത്തെത്തിയത് കോപ്പ അമേരിക്ക നടക്കുന്ന കാര്യം തന്നെ ഇപ്പോൾ സംശയത്തിലാക്കിയിരിക്കയാണ്.

സ്വന്തം നാട്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ബ്രസീൽ കളിക്കുന്ന കാര്യം ഉറപ്പു പറയാനാവില്ല എന്നും ചൊവ്വാഴ്ച പരാഗ്വേയ്‌ക്കെതിരായ മത്സരത്തെത്തുടർന്ന് ഈ സാഹചര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാമെന്നും ലോകകപ്പ് യോഗ്യതയിൽ ഇക്വഡോറിനെതിരെ മത്സരത്തിന് ശേഷം ബ്രസീൽ ഹെഡ് കോച്ച് ടിറ്റെ പറഞ്ഞു.കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്തുന്നതിന് ബ്രസീലിയൻ താരങ്ങളെല്ലാം എതിരാണെന്ന് സൂചന നൽകി ടീമിന്റെ നായകനായ കസമീറോ. ഇന്ന് ഇക്വഡോറിനെതിരെ നടന്ന ലോകകപ്പ്‌ യോഗ്യതാ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കസമീറോ ഇക്കാര്യം വ്യക്തമാക്കിയത്.


“ഞങ്ങളുടെ അഭിപ്രായം എന്താണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഞങ്ങൾക്ക് കോപ അമേരിക്കയെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല,” കാസെമിറോ ടിവി ഗ്ലോബോ പോസ്റ്റ് ഗെയിമിനോട് പറഞ്ഞു. “എന്നാൽ ഞങ്ങൾക്ക് ഇതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, പക്ഷെ ഞങൾ പറയാൻ ഉദ്ദേശിക്കുനന്ത് എന്താണെന്നു എല്ലാവര്ക്കും അറിയാം.ഉയർന്ന തലത്തിലുള്ള ശ്രേണികളെ ബഹുമാനിക്കേണ്ടത് കൊണ്ടാണ് അഭിപ്രായം പറയാതിരിക്കുന്നത് ” താരം കൂട്ടിച്ചേർത്തു .പരാഗ്വക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം തങ്ങൾ തങ്ങളുടെ അഭിപ്രായം അറിയിക്കുമെന്നുമാണ്‌ ഇന്ന്‌ മാധ്യമങ്ങളോട്‌ സംസാരിക്കവെ കസമീറോ വ്യക്തമാക്കിയത്.

“ക്യാപ്റ്റൻ, എന്ന നിലയിൽ ഞങ്ങൾക്ക് ഞങ്ങളുടെ സ്ഥാനം ഉണ്ട്. ഞങ്ങൾക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ ഇപ്പോൾ അത് ചെയ്യേണ്ട സമയമല്ല.ഞാൻ മാത്രമല്ല യൂറോപ്പിൽ കളിക്കുന്ന എല്ലാ താരങ്ങളുംചാമ്പ്യൻഷിപ്പ് നടത്തിപ്പിനെതിരാണ് ” കസമീറോ ചൂണ്ടിക്കാട്ടി. ബ്രസീലിന്റെ താരങ്ങളുടെ തീരുമാനം മാറ്റാനായി ഗവണ്മെന്റ് അടക്കം ചർച്ചകൾ നടത്തുകയാണ്. എന്നാൽ മറ്റു രാജ്യങ്ങൾക്കായി കളിക്കുന്നവരെ കൂടെ പിന്തുണയ്ക്കായി വിളിച്ചിരിക്കുകയാണ് ബ്രസീൽ താരങ്ങൾ.ബ്രസീൽ താരങ്ങളുടെ തീരുമാനവും ഈ വിവാദവും കാരണം ബ്രസീൽ പരിശീലകൻ ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കും എന്നും റിപോർട്ടുകൾ ഉണ്ട്.