❝ 🔵🔴 ബാഴ്സലോണ സൂപ്പർ താരം ഇനി
കളിക്കുന്നത് ✍️⚽ പ്രീമിയർ ലീഗിൽ ❞

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീന്യോ. ലിവർപൂളിന്റെ സൂപ്പർതാരമായിരുന്ന കുട്ടീന്യോ 2018-ൽ ഇം​ഗ്ലണ്ട് വിട്ട് ബാഴ്സലോണയിലേക്ക് പോയത്.എന്നാൽ പരിക്കും ഫോമില്ലായ്മയും മൂലം താരത്തിന് നൗ ക്യാമ്പിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല .വലിയ വിലകൊടുത്ത് ടീമിലെത്തിച്ച താരം ഇപ്പോൾ ബാഴ്സക്ക് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. എന്നാലിപ്പോൾ ഒരിടവേളയ്ക്ക് ശേഷം താരം പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തിയേക്കുമെന്നാണ് സൂചനകൾ.

കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിൽ വായ്പയായി പോയതിനു ശേഷം കൊട്ടിൻ‌ഹോയെ റൊണാൾഡ് കോമാൻ ബാഴ്‌സയിലേക്ക് തിരികെ കൊണ്ടുവന്നു. ഡിസംബറിൽ കാൽമുട്ടിന് പരിക്കേൽക്കുന്നതിന് മുമ്പ് ഡച്ചുകാരന്റെ കീഴിൽ ബാഴ്സയിൽ അദ്ദേഹം പതിവായിരുന്നു.
മാസാരംഭത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടീന്യോക്ക് പരിക്കിന്റെ ഫലമായി ബാക്കി സീസൺ മുഴുവൻ നഷ്ടപ്പെടും . ഇതോടെ സീസണിന് ശേഷം താരത്തെ വിൽക്കാനാണ് ബാഴ്സ ആലോചിക്കുന്നത്.

ഇതിനിടെയാണ് ഇം​ഗ്ലീഷ് ക്ലബ് എവർട്ടൻ കുട്ടീന്യോയ്ക്കായി രംഗത്തുണ്ടെന്ന വാർത്തകൾ വരുന്നത്. ദ സൺ പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഏതാണ്ട് 35 ദശലക്ഷം ഡോളർ മുടക്കി എവർട്ടൻ കുട്ടീന്യോയെ ടീമിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ സീസണിൽ 2014 ലെ ലോകകപ്പ് ഗോൾഡൻ ബൂട്ട് ജേതാവ് ജെയിംസ് റോഡ്രിഗസ് റയൽ മാഡ്രിഡിൽ നിന്ന് സ്വന്തമാക്കി എവർട്ടൺ നിരവധി ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചു.ഹാമിഷ് റോഡ്രി​ഗ്വസും കുട്ടീന്യോയും ചേർന്നുള്ള കൂട്ടുകെട്ട് ഒരുക്കാനുള്ള പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ ആ​ഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു നീക്കമെന്നാണ് സൂചന.

മുമ്പ് 2013 മുതൽ 2018 വരെ യാണ് കുട്ടീന്യോ ലിവർപൂളിനായി തകർത്തുകളിച്ചത്. ലിവർ‍പൂളിന്റെ ഏറ്റവും വലിയ പ്രാദേശിക ശത്രുക്കളാണ് എവർട്ടൻ എന്നത് ശ്രദ്ധേയം.145 മില്യൺ ഡോളറിന് ബാഴ്‌സലോണയിലേക്ക് എത്തിയ ബ്രസീലിയൻ താരത്തിനെ 35 മില്യൺ ഡോളറിന് സ്വന്തമാക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് എവർട്ടന്. പരിക്ക് മൂലം 2021 ൽ ബാഴ്സക്കായി കളിയ്ക്കാൻ കുട്ടീന്യോക്കായിട്ടില്ല.ഈ സീസണിൽ എല്ലാ മത്സരങ്ങളിലും ആകെ 14 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോളുകൾ മാത്രമാണ് നേടാനായത്.