❝ ഇന്ത്യൻ ടീമിൽ കോവിഡ് ,രണ്ടാം ടി 20 മാറ്റിവെച്ചു ❞

ക്രിക്കറ്റ്‌ പ്രേമികൾക്കും ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കും എല്ലാം കനത്ത ആശങ്ക സമ്മാനിച്ച് ഇന്ത്യ :ശ്രീലങ്ക പരമ്പരയിൽ കോവിഡ്ബാധ. ശ്രീലങ്കക്ക് എതിരായ രണ്ടാം ടി :20 മത്സരം ഇന്ന് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ ഇന്ത്യൻ ക്യാമ്പിൽ നിന്നുള്ള വാർത്തകൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീമിലെ സ്റ്റാർ ഓൾറൗണ്ടർ കൃനാൾ പാണ്ട്യക്കാണ് ഇന്ന് കോവിഡ് പരിശോധനയിൽ ഏറെ ഞെട്ടിച്ച് പോസിറ്റീവായി മാറിയത്. താരത്തെ ഐസലേഷനിലേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന സൂചനകൾ.

നേരത്തെ ടി :20 പരമ്പരയിലെ ആദ്യ ടി :20 മത്സരത്തിൽ കൃനാൾ പാണ്ട്യ കളിച്ചില്ല. താരത്തിന് കോവിഡ് സ്ഥിതീകരിച്ച ഈ സാഹചര്യത്തിൽ സ്‌ക്വാഡിലെ മറ്റുള്ള എല്ലാ തരങ്ങളെയും സ്‌ക്വാഡിനൊപ്പം പ്രവർത്തിച്ച കോച്ച് രാഹുൽ ദ്രാവിഡ് അടക്കം എല്ലാവരെയും അടിയന്തരമായി പരിശോധനകൾക്ക് വിധേയരാക്കും.

എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം മറ്റുള്ള താരങ്ങൾക്ക് ആർക്കും തന്നെ ഇതുവരെ കോവിഡ് റിപ്പോർട്ട്‌ ചെയ്തിട്ടില്ല എങ്കിലും താരങ്ങളെ എല്ലാം വിശദമായി നിരീക്ഷിക്കാനാണ് ബിസിസിഐയുടെ ആലോചന. കൂടാതെ ടീമിലെ മറ്റുള്ള എല്ലാവർക്കും നെഗറ്റീവാണെങ്കിൽ നാളെ മത്സരം നടക്കുമെന്നാണ് ചില റിപ്പോർട്ട്‌ പുറത്തുവരുന്നത്. ഇന്ന് എട്ട് മണിക്കാണ് രണ്ടാം ടി :20 ആരംഭിക്കേണ്ടിയിരുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലെ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനും ആഴ്ചകൾ മുൻപ് കോവിഡ് രോഗം പിടിപെട്ടിരുന്നു. ഓഗസ്റ്റ് നാലിനാണ് ഇന്ത്യ :ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്.