കരീബിയൻ പ്രീമിയർ ലീഗ് : ഫൈനലിൽ ട്രിനിബാഗോ നൈറ്റ് റൈഡേഴ്‌സ് സെന്റ് ലൂസിയ സൂക്‌സിനെ നേരിടും

കരീബിയൻ പ്രീമിയർ ലീഗിന്റെ നാളെ നടക്കുന്ന ഫൈനലിൽ തോൽവിയറിയാത്ത നൈറ്റ് റൈഡേഴ്‌സ് സെന്റ് ലൂസിയ സൂക്‌സിനെ നേരിടും. ഇന്നലെ നടന്ന ആദ്യ സെമിയിൽ നൈറ്റ് റൈഡേഴ്‌സ് ജമൈക്കൻ തല്ലാവാസിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത തല്ലാവാസിനെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കണേ സാധിച്ചുള്ളൂ. ഓപ്പണർമാർ രണ്ടുപേരും പൂജ്യത്തിനു പുറത്തായ ജമൈക്കൻസ് 5 ഓവറിൽ 4 വിക്കറ്റിന് 25 റൺസാണ് എടുത്തത്. 41 റൺസെടുത്ത ബോന്നരാണ് ടോപ് സ്‌കോറർ, 33 റൺസെടുത്ത പവൽ ബോന്നറിന് പിന്തുണ നൽകി.നൈറ്റ് റൈഡേഴ്സിന് വേണ്ടി ഹൊസൈൻ മൂന്നും ,പിയറി രണ്ടും വിക്കറ്റ് വീഴ്ത്തി.108 റൺസ് ലക്‌ഷ്യം പിന്തുടർന്ന റൈഡേഴ്‌സ് 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഫൈനലിലെ സ്ഥാനം നേടി. ലെൻഡിൽ സിമ്മൺസ് 54 റൺസും ,വെബ്സ്റ്റർ 44 റൺസുമെടുത്തു പുറത്താവാതെ നിന്നു.

picture credit / CPL

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സെമിയില്‍ സെന്റ് ലൂസിയ സൂക്സ് 10 വിക്കറ്റിന് ഗയാന ആമസോൺ വേരിയേഴ്സിനെ പരാജയപ്പെടുത്തി . ആദ്യം ബാറ്റ് ചെയ്ത ഗയാന വെറും 55 റണ്‍സിന് 13.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ചന്ദ്രപോള്‍ ഹേംരാജ് 25 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് പൂരനും ക്രിസ് ഗ്രീനും മാത്രമാണ് രണ്ടക്കത്തിലേക്ക് കടന്ന മറ്റു താരങ്ങള്‍. ഇരുവരും 11 റണ്‍സാണ് നേടിയത്. മാര്‍ക്ക് ദേയാല്‍, സ്കോട്ട് കുജ്ജെലിന്‍, റോസ്ടണ്‍ ചേസ്, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.4.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് 56 റണ്‍സ് നേടി സൂക്ക്സ് വിജയം കുറിച്ചത്. റഖീം കോണ്‍വാല്‍ 17 പന്തില്‍ നിന്ന് 32 റണ്‍സും മാര്‍ക്ക് ദേയാല്‍ 19 റണ്‍സുമാണ് നേടിയത്. തന്റെ ഒരോവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ മാര്‍ക്ക് ദേയാല്‍ ആണ് കളിയിലെ താരം.