❝പെലെയുടെ✍️⚽റെക്കോർഡ്💪🔥മറികടന്ന
𝗚.𝗢.𝗔.𝗧⚽🐐നു ക്ലബ് 🤍🖤യുവന്റസ് നൽകിയ ആദരം❞

ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണെന്നതിനുള്ള ഉത്തരം തന്റെ പ്രകടങ്ങളിലൂടെ നൽകുന്നയാളാണ് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ. 36 ആം വയസ്സിലും ഗോൾ സ്കോറിങ്ങിലും കളി മികവിലും ഒരു കുറവും വരുത്താത്ത റൊണാൾഡോ ഇറ്റാലിയൻ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടുകയാണ്. ഓരോ മത്സരത്തിന് ശേഷവും പുതിയ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കുന്ന റൊണാൾഡോ കഴിഞ്ഞ ആഴ്ച സിരി എയിൽ കാഗ്ലിയരികെതിരെ ഹാട്രിക്ക് നേടി പെലെയുടെ 767 ഗോളുകൾ എന്ന റെക്കോർഡ് തകർത്തിരുന്നു.

റൊണാൾഡോയുടെ പേരിൽ 770 ഗോളുകളാണുള്ളത്. തൻറെ റെക്കോർഡ് തകർത്ത റൊണാൾഡോയെ പെലെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ന് ഇറ്റാലിയൻ സിരി എ യിൽ ടൂറിനിൽ ബെനെവെന്റോയുടെ മത്സരത്തിന് മുന്നോടിയായി 770 ഗോളുകൾ തികച്ച റൊണാൾഡോയെ സ്പെഷ്യൽ ജേഴ്സി നൽകിയാണ് ക്ലബ് അധികൃതർ ആദരിച്ചു. 770 എന്നെഴുതിയ ജേഴ്സിയിൽ പേരെഴുന്ന സ്ഥലത്ത് ഗോട്ട് എന്നാണ് എഴുതിയിരിക്കുന്നത്. ഫുട്ബോളിലെ യഥാർത്ഥ ഗോട്ട് ആരാണെന്നതിന്റെ ഉത്തരമായാണ് യുവന്റസ് റൊണാൾഡോക്ക് ഈ ജേഴ്‌സി സമ്മാനിച്ചത്.

തുടർച്ചയായ രണ്ടാം തവണയും വെള്ളിയാഴ്ച റൊണാൾഡോയെ സിരി എ പ്ലയെർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. യുവന്റസിലെ അരങ്ങേറ്റ സീസണിന് ശേഷം 2019 ൽ റൊണാൾഡോ പുരസ്‌കാരം നേടിയിരുന്നു.കഴിഞ്ഞ സീസണിൽ 33 ലീഗ് മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയ റൊണാൾഡോ തുടർച്ചയായ ഒൻപതാം ഇറ്റാലിയൻ ലീഗ് കിരീടത്തിലേക്ക് യുവന്റസിനെ നയിച്ചു. ഈ സീസണിൽ 23 ഗോളുമായി സിരി എയിലെ ടോപ് സ്കോററാണ് റൊണാൾഡോ.