“ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു? ;ചിരി നിർത്താൻ കഴിയാതെ ക്രിക്കറ്റ്‌ ലോകം”

ക്രിക്കറ്റ്‌ ലോകത്ത് എക്കാലവും ചില രസകരമായ സംഭവങ്ങൾ വളരെ അധികം ചർച്ചാവിഷയമായി മാറാറുണ്ട്. ഇത്തരം ഒരു ചിരിപ്പിച്ച സംഭവത്തെ ഏറെ ആവേശപൂർവ്വം ഏറ്റെടുക്കുകയാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ. അത്യന്തം വാശിയോടെ പുരോഗമിക്കുന്ന ബംഗ്ലാദേശ് : ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിലാണ് രസകരമായ റിവ്യൂ അരങ്ങേറിയത്.

മത്സരത്തിൽ കിവീസ് ബാറ്റിങ് നിരയെ വളരെ അധികം വിറപ്പിക്കുവാൻ ഏറെ മികച്ച രീതിയിൽ പന്തെറിഞ്ഞ ബംഗ്ലാ ടീമിന് സാധിച്ചു. ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡ് ടീം 328 റൺസിന് മാത്രം പുറത്തായപ്പോൾ മറുപടിയായി 458 റൺസ് അടിച്ചെടുത്താണ് ബംഗ്ലാദേശ് ടീം ലീഡ് കരസ്ഥമാക്കിയത്. അതേസമയം മറുപടി ബാറ്റിങ്ങിൽ രണ്ടാമത്തെ ഇന്നിങ്സിൽ കിവീസ് വെറും 169 റൺസ്‌ നേടി പുറത്തായി. എന്നാൽ രണ്ടാമത്തെ ഇന്നിങ്സ് ബാറ്റിങ് നടക്കുന്നതിനിടയിൽ സംഭവിച്ച ഒരു രസകരമായ റിവ്യൂവാണ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും ഷോക്കായി മാറുന്നത്.

കിവീസ് ബാറ്റ്‌സ്മാൻ റോസ് ടെയ്ലർക്ക് എതിരെയാണ് പേസർ തസ്‌ക്കിൻ അഹമ്മദ്‌ എറിഞ്ഞ ഓവറിൽ ബംഗ്ലാദേശ് ടീം റിവ്യൂ വിളിച്ചത്.തസ്‌ക്കിന്റെ ഒരു സ്ട്രൈറ്റ് ബോളിൽ മനോഹരമായിട്ടാണ് ടെയ്ലർ ഡിഫെൻഡ് ചെയ്തത്. പക്ഷേ ബൗൾ പാഡിലാണ് ആദ്യം കൊണ്ടതെന്ന് ഉറപ്പിച്ച ബൗളർ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും ഓൺ ഫീൽഡ് അമ്പയർ നോട്ട് ഔട്ട്‌ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ശേഷം ബംഗ്ലാദേശ് ക്യാപ്റ്റനും ടീമും മൂന്നാം അമ്പയർക്ക്‌ തീരുമാനം റിവ്യൂവിന് വേണ്ടി സമീപിച്ചു.

അതേസമയം മൂന്നാം അമ്പയർ പരിശോധനകളിൽ ആ ബോൾ ബാറ്റ്‌സ്മാന്റെ ബാറ്റിന്റെ മിഡിലിലാണ് കൊണ്ടതെന്ന് വ്യെക്തം. ബാറ്റ്‌സ്മാൻ വ്യക്തമായയി ഡിഫെൻഡ് ചെയ്ത ഒരു ബോളിലാണ് അനാവശ്യമായ റിവ്യൂ കൂടി ബംഗ്ലാദേശ് നൽകിയതെന്ന് വ്യക്തം. ഈ ഒരു റിവ്യൂ ഒരുവേള കമന്റേറ്റർമാരിൽ അടക്കം ചിരി പടർത്തി. അതേസമയം ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മോശം റിവ്യൂ എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.