❝ക്ലബ് ഫുട്‍ബോളിൽ ✍️🔥ആ മാരക ട്വിസ്റ്റിനു
വഴി ഒരുങ്ങുന്നു, ക്രിസ്റ്റ്യാനോ 😍🤝 നെയ്മർ
ഒന്നിക്കുന്നു. ❞

ഈ സീസൺ കഴിയുന്നതോടെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് കൂടുമാറാനൊരുങ്ങുന്ന പിഎസ്ജി യുടെ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബപ്പെക്ക് പകരമായി യുവന്റസിൽ നിന്നും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുമെന്ന് റിപോർട്ടുകൾ പുറത്തു വന്നു. സാന്റിയാഗോ ബെർണബ്യൂവിലേക്കുള്ള നീക്കവുമായി എംബപ്പെ വളരെ അടുത്ത് നിൽക്കുകയാണ്. റയൽ പരിശീലകൻ സിദാന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് ‌ യുവ താരം . യുവന്റസുമായുള്ള കരാറിൽ റൊണാൾഡോക്ക് ഒരു വർഷം മാത്രമാണ് ശേഷിക്കുന്നത്.

നേരത്തെ തന്റെ പഴയ ക്ലബ് റേയാളുമായും റൊണാൾഡോയെ ബന്ധപ്പെടുത്തി വാർത്തകൾ പുറത്തു വന്നിരുന്നു. എംബപ്പെയുമായി ഈ സീസൺ അവസാനത്തോടെ പുതിയ കരാറിൽ ഒപ്പിടാൻ സാധിക്കാതിരുന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ പിഎസ്ജി പദ്ധതിയിടുന്നു എന്ന് ഫുട്ബോൾ ഇറ്റാലിയ വഴി ട്യൂട്ടോസ്പോർട്ട് റിപ്പോർട്ട് ചെയ്തു.പി‌എസ്‌ജിയുമായുള്ള എംബപ്പെയുടെ കരാർ 2022 ജൂണിലാണ് അവസാനിക്കുന്നത്. ഇതുവരെ ഇരുവരും തമ്മിൽ കരാറിൽ ഒരു തീരുമാനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ യുവന്റസിനെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉടൻ തന്നെ ക്ലബ്ബിന്റെ എക്സിക്യൂട്ടീവുകളെ സന്ദർശിച്ച് ഭാവി ചർച്ചചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. കരാർ ചർച്ചകളിൽ പുരോഗതി നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് എംബപ്പെയുടെ വില കുറയ്ക്കാൻ പിഎസ്ജി തീരുമാനിച്ചതായും ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.അടുത്ത സീസണിൽ എംബാപ്പയെ സൗജന്യ ട്രാൻസ്ഫറിൽ കൈവിടാതിരിക്കാനുള്ള ശ്രമമവും പിഎസ്ജി നടത്തുണ്ട്.ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ സ്വന്തമാക്കാൻ 120 മില്യൺ മുതൽ 150 മില്യൺ ഡോളർ വരെ മുടക്കേണ്ടി വരും.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പോയിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഒരു പകരക്കാരനെ കണ്ടെത്താൻ മാഡ്രിഡിനായിട്ടില്ല.2019/20 ൽ ലാ ലിഗ കിരീടം നേടിയെങ്കിലും അതിനു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം അകലെയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതിനു ഒരു വർഷത്തിനുശേഷം ചെൽസിയിൽ നിന്ന് ഈഡൻ ഹസാർഡിനെ കൊണ്ട് വന്നെങ്കിലും പരിക്ക് മൂലം താരത്തിന് മികവ് കാണിക്കാൻ സാധിച്ചിട്ടില്ല.റയൽ മാഡ്രിഡിനായി 36 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം കളിച്ചത്, അവർക്കായി നാല് ഗോളുകൾ നേടി. എന്നാൽ എംബപ്പേയെ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ മന്ത്രമാണ് റയൽ റൊണാൾഡോയെ പരിഗണിക്കു എന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു.

റൊണാൾഡോയുടെ പാരീസുമായുള്ള കൈമാറ്റം നടക്കുകയാണെങ്കിൽ ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളുടെ കൂടിച്ചേരൽ കൂടിയാവും. പിഎസ്ജി യിൽ നെയ്‍മറിനൊപ്പം റൊണാൾഡോയും എത്തുകയാണെങ്കിൽ ഒരു വൻ ശക്തിയായി തന്നെ പിഎസ്ജി മാറും. ചാമ്പ്യൻസ് ലീഗ് പോലെയുള്ള വലിയ കിരീടങ്ങൾ ഇതിലൂടെ ഫ്രഞ്ച് ക്ലബിന് നേടാനായി സാധിക്കും. നിലവിൽ റൊണാൾഡോയെ പോലെയുള്ള വലിയ താരനഗലെ സ്വന്തമാക്കാൻ കെല്പുള്ള ക്ലബ്ബുകളിലൊന്നാണ് സിറ്റി. അടുത്ത സീസണിൽ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സിയുമായും പാരീസ് ക്ലബ് ചർച്ചകൾ നടത്തുന്നുണ്ട് .

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications