❝ചാമ്പ്യൻസ് ലീഗ് ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് കരിം ബെൻസിമ❞

എസ്റ്റാഡിയോ ആൽഫ്രെഡോ ഡി സ്റ്റെഫാനോയിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ സെമിയിൽ ചെൽസിക്കെതിരെ 1-1 സമനില നേടിയ റയൽ മാഡ്രിഡ് അവരുടെ പതിനാലാമത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കിയാണ് മുന്നേറുന്നത്. ഒരു ഗോൾ വഴങ്ങിയ ശേഷം കരിം ബെൻസിമയുടെ ഗോളിലൂടെ ശക്തമായി തിരിച്ചടിച്ചാണ് റയൽ സമനില നേടിയത്. ഇന്നലെ നേടിയ ഗോളോടെ സൂപ്പർ താരം റൊണാൾഡോയെ മറികടക്കാനും ബെൻസിമക്കായി.

2018 ൽ റൊണാൾഡോ യുവന്റസിലേക്ക് പോയതിനു ശേഷം റയലിന്റെ പ്രധാന ഗോൾ സ്കോറിന് ജോലി ഏറ്റെടുത്ത ഫ്രഞ്ച്കാരൻ തകർപ്പൻ അക്രോബാറ്റിക് ഗോളാണ് ഇന്നലെ നേടിയത്. എന്നാൽ ക്രിസ്റ്റ്യൻ പുലിസിക്കിന്റെ നിർണായക എവേ ഗോൾ ക്‌ളേശിക്ക് അടുത്ത പാദത്തിൽ മുൻ‌തൂക്കം നൽകുന്നുണ്ട്. 2015/16 മുതൽ 2017/18 സീസണുകളിൽ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലേക്ക് നയിച്ച സിദാൻ റയലിന്റെ 14 ആം കിരീടം ലക്ഷ്യമിട്ടവും രണ്ടാം പാദത്തിനിറങ്ങുന്നത്.


കരീം ബെൻസെമയ്ക്ക് റയൽ മാഡ്രിഡിനായി എല്ലാ മത്സരങ്ങളിലും അവിശ്വസനീയമായ ഗോൾ സ്‌കോറിംഗ് റെക്കോർഡ് ഉണ്ടെങ്കിലും അർഹിക്കുന്ന ക്രെഡിറ്റ് അദ്ദേഹത്തിന് ഒരിക്കലും ലഭിച്ചിട്ടില്ല. ഇന്നലെ നേടിയ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ ബെൻസിമയുടെ ഗോൾ സമ്പാദ്യം 71 ആയി. റയൽ മാഡ്രിഡ് ഇതിഹാസ താരം റൗളിന്റെ ഒപ്പമെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, റോബർട്ട് ലെവാൻഡോവ്സ്കി എന്നിവർ മാത്രമാണ് ഫ്രഞ്ച് സ്‌ട്രൈക്കർക്ക് മുന്നിലുള്ളത്.

മികച്ച പ്രകടനം നടത്തിയെങ്കിലും ബെർണബ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിഴലിലായിരുന്നു ബെൻസെമ. എന്നാൽ റൊണാൾഡോയുമായുള്ള ഈ ശ്രദ്ധേയമായ താരതമ്യം ഫ്രഞ്ചുകാരന് സ്വന്തമായി പലതും ചെയ്യാമെന്ന് കാണിച്ചു തന്നു. 2018 ൽ റയലിൽ നിന്നും പോയതിനു ശേഷം ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ മൂന്ന് സീസണുകളിൽ റൊണാൾഡോക്ക് 14 ഗോളുകൾ മാത്രമാണ് നേടാനായത്.അതേ കാലയളവിൽ ബെൻസെമക്ക് 15 ഗോളുകൾ നേടാനായി.

2009 ൽ ലിയോണിൽ നിന്ന് റയലിൽ എത്തിയ ഫ്രഞ്ച് സ്‌ട്രൈക്കർ 553 മത്സരങ്ങളിൽ നിന്നും 277 ഗോളുകൾ നേടിയിട്ടുണ്ട്. 2018 നു ശേഷം ലാ ലീഗയിൽ തുടർച്ചയായ മൂന്നു സീസണുകളിൽ 20 ലധികം ഗോൾ നേടാനും ബെൻസിമക്കായി.