❝ക്രിസ്റ്റ്യാനോ റൊണാൾഡോ = മാഞ്ചസ്റ്റർ യുണൈറ്റഡ് ❞ ; വീണ്ടും യുണൈറ്റഡിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ | Cristiano Ronaldo

ഒരു കാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കിഭരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിലവിലെ സ്ഥിതി വളരെ പരിതാപകരം തന്നെയാണ്. അവർ ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സീസണിൽ യുണൈറ്റഡിനെ പ്രായോഗികമായി വഹിക്കുന്ന ഒരു കളിക്കാരനുണ്ട് മറ്റാരുമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. റൊണാൾഡോയുടെ കരിയറിലെ അത്ര മികച്ച സീസൺ അല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.എന്നാൽ ടീമിനെ ഈ നിലയിൽ എങ്കിലും എത്തിക്കുന്നതിൽ താരം വഹിച്ച പങ്ക് വളരെ വലുത് തെന്നെയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന് എന്താണെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.ഓൾഡ് ട്രഫോഡിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ചെൽസിയെ 1-1ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ പിടിക്കുമ്പോൾ നിർണായക ഗോൾ നേടിയത് 37 കാരനായ റൊണാൾഡോയാണ്.കളിയുടെ 60 ആം മിനിറ്റിൽ മാർക്കോസ് അലോൺസോ നേടിയ ഗോളിൽ ചെൽസി ലീഡ് നേടി. എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ തകർപ്പൻ ഫിനിഷിംഗിലൂടെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ റെഡ് ഡെവിൾസിന്റെ രക്ഷകനാകുകയായിരുന്നു.

യുണൈറ്റഡിനായി അവസാന സീസൺ കളിക്കുന്ന മാറ്റിച്ചിന്റെ അസിസ്റ്റിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ.പ്രീമിയർ ലീഗിൽ ഈ സീസണിൽ റൊണാൾഡോ നേടുന്ന 17 ആം ഗോളാണിത്. മൊഹമ്മദ് സലാഹ് മാത്രമാണ് സീസണിലെ ഗോൾ വേട്ടയിൽ റൊണാൾഡോയ്ക്ക് മുന്നിലുള്ളത്.രണ്ടാം സ്ഥാനത്തുള്ള സോൺ ഹ്യൂങ്-മിനുമായി ഒപ്പത്തിനൊപ്പമാണ് ചെൽസിക്കെതിരെ പ്രീമിയർ ലീഗിൽ പോർച്ചുഗീസ് സൂപ്പർ താരം സ്വന്തമാക്കുന്ന ആദ്യ ഗോൾ കൂടിയാണിത്.എല്ലാ ടൂർണമെന്റുകളിലുമായി ഈ സീസണിൽ റൊണാൾഡോ റെഡ് ഡെവിൾസിനായി ആകെ നേടിയത് 23 ഗോളുകൾ ആണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ അവസാന അഞ്ച് ഗോളുകളും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌കോർ ചെയ്ത അവസാന ഒൻപത് ഗോളുകളിൽ എട്ടും റൊണാൾഡോയുടെ വകയായിരുന്നു. നോർവിച്ചിനെതിരെ ഒരു ഹാട്രിക്കും ആഴ്‌സണലിനെതിരെ മറ്റൊരു ഗോളും തന്റെ മുൻ രണ്ട് മത്സരങ്ങളിൽ നേടിയാണ് റൊണാൾഡോ മത്സരത്തിനിറങ്ങിയത്.

ചെൽസിക്കെതിരെ കളിയിലുടനീളം ആറ് ഡ്യുവലുകൾ വിജയിക്കുകയും നാല് റിക്കവറി നേടുകയും രണ്ട് ഡ്രിബിളുകൾ പൂർത്തിയാക്കുകയും രണ്ട് ക്ലിയറൻസുകൾ നേടുകയും ചെയ്തതിനാൽ 37-കാരൻ വേഗത കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.”ക്രിസ്റ്റ്യാനോ നേടിയ ഗോൾ മാത്രമല്ല, അദ്ദേഹത്തിന്റെ മുഴുവൻ പ്രകടനവും, 37-ാം വയസ്സിൽ അദ്ദേഹത്തിന്റെ മനോഭാവവും, ഇത് ചെയ്യുന്നത് സാധാരണമല്ല, ഇന്നത്തെപ്പോലെ കളിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഇപ്പോഴും ഈ ടീമിന് വലിയ സഹായമാകാം,രംഗ്നിക്ക് പറഞ്ഞു.

ലീഗിൽ മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ, യുണൈറ്റഡ് ആറാം സ്ഥാനത്ത് തുടർന്നു _ നാലാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ്. അവരെക്കാൾ രണ്ടു മത്സരം യുണൈറ്റഡ് കൂടുതൽ കളിച്ചിട്ടുണ്ട്.നാലാം സ്ഥാനം നേടി അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാമെന്ന യുണൈറ്റഡിന്റെ മോഹം അവസാനിച്ചു.