റയൽ മാഡ്രിഡ് , പിഎസ്ജി ,ബയേൺ മ്യൂണിക്ക് … ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്ത നീക്കമെന്താവും ? | Cristiano Ronaldo

ലിവർപൂളിനെതിരെ കിയെവിൽ കാസ ബ്ലാങ്കയ്‌ക്കൊപ്പം തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ 2018 വേനൽക്കാലത്ത് റയൽ മാഡ്രിഡ് വിട്ടു. യുവന്റസിലേക്കാണ് താരം കൂടു മാറിയത്. എന്നാൽ മൂന്നു സീസണുകൾക്ക് ശേഷം പോർച്ചുഗീസ് സൂപ്പർ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി. എന്നാൽ ദൗർഭാഗ്യവശാൽ ഇരുകൂട്ടർക്കും ആ അനുഭവം സുഖകരമായിരുന്നില്ല.

37-ാം വയസ്സിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണ് സൂപ്പർ താരം. വരുന്ന സീസണിൽ ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗ് ഓൾഡ് ട്രാഫൊഡിൽ എത്തുന്നതോടെ റൊണാൾഡോയുടെ ഭാവിയിൽ വ്യക്തമായ തീരുമാനം ഉണ്ടാവും. ക്രിസ്റ്റ്യാനോയ്ക്ക് റയൽ മാഡ്രിഡിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഇംഗ്ലീഷ് പത്രമായ ദി മിറർ ഈ ഞായറാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. രണ്ടു പാർട്ടികളും ഒരു തിരിച്ചു വരവിന് തലപര്യപ്പെടുന്ന സാഹചര്യത്തിൽ ഈ വാർത്തകളെ തള്ളിക്കളയാൻ സാധിക്കില്ല. സ്‌ട്രൈക്കറുടെ വിടവാങ്ങൽ ടീമിന്റെ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസുമായുള്ള ഈഗോയുടെ കാരണമാണെങ്കിലും ഇവർ ഒരുമിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.

എന്നാൽ റൊണാൾഡോയുടെ സൈനിംഗ് ഉറപ്പാക്കുന്നതിന് മുമ്പ് വേനൽക്കാലത്ത് മാഡ്രിഡിന്റെ മുൻ‌ഗണന കുറഞ്ഞത് മൂന്ന് വർഷത്തേക്കെങ്കിലും ഫ്രഞ്ച് താരമായ കൈലിയൻ എംബാപ്പെയെ ഒപ്പിടുക എന്നതാണ്. എംബാപ്പെ പാരീസിൽ തുടരുകയാണെങ്കിൽ മാഡ്രിഡ് ക്രിസ്റ്റ്യാനോയെ തേടി ഇറങ്ങാൻ സാധ്യത കാണുന്നുണ്ട്. സ്പാനിഷ് ടീമും പോർച്ചുഗീസ് സ്‌ട്രൈക്കറും തമ്മിലുള്ള വളരെ ദൃഢമായത് തന്നെയായിരുന്നു.ടീമിനൊപ്പമുള്ള എട്ട് വർഷത്തിനിടയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകളും 132 അസിസ്റ്റുകളും നേടി, നാല് ചാമ്പ്യൻസ് ലീഗും 2 ലീഗുകളും നേടി, വ്യക്തിഗതമായി 4 ബാലൺ ഡി ഓർ നൽകി.

എന്നിരുന്നാലും ഈ കിംവദന്തി പുതിയതല്ല. കഴിഞ്ഞ വേനൽക്കാലം മുതൽ റൊണാൾഡോ റയലിലേക്ക് മടങ്ങിയെത്തുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു എന്നാൽ ക്ലബ് ചർച്ച നിരസിക്കുകയും തുടർന്ന് മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് മാറുകയും ചെയ്തു.നിർഭാഗ്യവശാൽ റൊണാൾഡോയുടെ യൂണൈറ്റഡിലേക്കുള്ള രണ്ടാം വരവ് പ്രതീക്ഷകൾക്കനുസരിച്ചുള്ളതെയിരുന്നില്ല.തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ ഒരു വിജയവും മൂന്ന് തോൽവികളും നേടിയ റെഡ് ഡെവിൾസ് യൂറോപ്പ ലീഗ് സ്ഥാനങ്ങളിൽ നിന്ന് പുറത്താകുന്നതിന് അടുത്ത് അസ്ഥിരതയുടെ ഒരു നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. പോർച്ചുഗീസ് സൂപ്പർ താരം 23 ഗോളുകൾ നേടിയപ്പോൾ, അതിൽ 13 എണ്ണം പ്രീമിയർ ലീഗിൽ ആണ് നേടിയത്.

എന്നാൽ ഈ വർഷത്തെ ടീമിന്റെ മത്സരക്ഷമതയുടെ അഭാവം റൊണാൾഡോയെ വളരെ നിരാശനാക്കി. അതിനാൽ തന്നെ അദ്ദേഹം ടീമിൽ നിന്ന് പുറത്തുകടക്കാൻ ഒരു വഴി തേടും.ചാമ്പ്യൻസ് ലീഗ് കളിക്കാതെ തരാം ഓൾഡ് ട്രാഫൊഡിൽ നില്ക്കാൻ സാധ്യതയില്ല.കൂടാതെ,ടെൻ ഹാഗിന്റെ ടീമുകളുടെ ശൈലിക്ക് കൂടുതൽ ചലനാത്മകമായ ഒരു സ്‌ട്രൈക്കറെ ആവശ്യമാണ്. അത് നിറവേറ്റാൻ റൊണാൾഡോക്ക് സാധിക്കില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

റൊണാൾഡോക്ക് മുന്നിൽ മറ്റു പല ഓപ്‌ഷനുകളും ഉണ്ട്. പാരിസിൽ നിന്നും എംബപ്പേ പോവുകയാണെങ്കിൽ പകരമായി റൊണാൾഡോയെ കൊണ്ട് വരാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.ഇരു വിങ്ങുകളിലായി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായ മെസ്സിയും നെയ്‌മറും കൂടിയാകുമ്പോൾ ചാമ്പ്യൻസ് ലീഗെന്ന പാരിസ് ക്ലബ്ബിന്റെ സ്വപ്നം യഥാർഥ്യമാകാൻ സാധ്യതകളേറെയാണ്.

പോളിഷ് ഗോൾ മെഷിനായ റോബർട്ട്‌ ലെവൻഡോസ്‌കി ബയേൺ വിട്ട് ബാഴ്‌സയിലേക്ക് കൂടുമാറുകയാണെങ്കിൽ ബയേണിന് ആ വിടവ് നികത്താൻ റൊണാൾഡോയോളം പോന്ന മറ്റൊരു താരത്തെ കിട്ടില്ല.25 മില്യനോളം ശമ്പളം വാങ്ങുന്ന റൊണാൾഡോയെ ടീമിലെടുക്കാൻ മാത്രം സാമ്പത്തിക ശേഷിയുള്ള ക്ലബ്ബുകൾ കുറവാണ്. തിരിച്ച് മാതൃ ക്ലബ്ബായ സ്പോർട്ടിങ്കിലേക്കും അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിലേക്കും പോകാനുള്ള സാധ്യതകളും വിദൂരമല്ല.