❝ നിലവിൽ കളിക്കുന്ന ഒരാൾക്കും
ഈ ✍️⚽ റെക്കോർഡ് മറികടക്കാനോ
ഒപ്പമെത്താനോ ⚽🐐 കഴിയില്ല ❞

ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോളിലെ ഓരോ റെക്കോർഡും സ്വന്തം പേരിലാക്കാൻ മത്സരിക്കുന്ന താരം കൂടിയാണ് ഈ 36 കാരൻ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഔദ്യോഗിക ഗോളുകൾ നേടിയ താരമായ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും ഒരു സീസണിലെന്നല്ല ഒരു മത്സരത്തിലും പുതിയ ഗോൾ റെക്കോർഡുകൾ പിറവിയെടുക്കുന്നുണ്ട്. ഇപ്പോഴിതാ വിമർശനങ്ങൾക്കിടയിലും ഇറ്റലിയിൽ ഗോളുകൾ കൊണ്ട് പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തിൽ നൂറ് ഗോളുകൾ നേടിയ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. 131 മത്സരങ്ങളിൽ നിന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 100 ഗോളുകൾ നേടുന്നത്. മൂന്ന് സീസൺ പൂർത്തിവുന്നതിന് മുൻപ് തന്നെ 100 ഗോളുകൾ നേടുന്ന ആദ്യ താരം കൂടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിന് മുൻപ് ഒമർ സിവോരിയും റോബർട്ടോ ബാഗിയോയും മാത്രമാണ് അഞ്ചിൽ കുറവ് സീസണിൽ കളിച്ച് 100 ഗോളുകൾ എന്ന നാഴികകല്ല് പിന്നിട്ടത്. ഇന്നലെ സസ്സോളോയ്ക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുൾക്കാണ് യുവന്റസ് ജയിച്ചത്. ഇഞ്ച്വറി ടൈമിന് തൊട്ടുമുമ്പ് ക്ലബിന്റെ രണ്ടാം ​ഗോളാണ് റൊണാൾഡോ നേടിയത്.


ഇതിനെല്ലാം പുറമേ ഫുട്ബോൾ ചരിത്രത്തിൽ തന്നെ മൂന്ന് ക്ലബ്ബുകൾക്ക് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകൾ നേടുന്ന താരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്,യുവന്റസ് എന്നീ ക്ലബ്ബുകൾക്ക് പുറമേ പോർച്ചുഗല്ലിന് വേണ്ടിയും 100 ഗോളുകളിൽ അധികം ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ അടിച്ചു കൂട്ടി. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 118 , റയൽ മാഡ്രിഡ് 450 ,പോർച്ചുഗൽ 103 ,യുവന്റസ് 100 ഗോളുകളാണ് റൊണാൾഡോ കരിയർ നേടിയിരിക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിലും റോണോ 100 ഗോൾ തികച്ചിട്ടുണ്ട് ,134 ഗോളുകളാണ് താരം നേടിയിരിക്കുന്നത് .

ഈ സീസണിൽ 35 ഗോളുകളാണ് യുവന്റസിന് വേണ്ടി റൊണാൾഡോ നേടിയത്. ആദ്യ രണ്ട് സീസണിലും യുവന്റസിനൊപ്പം സീരി എ കിരീടം നേടാ‌നായെങ്കിലും ഇത്തവണ ഇറ്റലിയിലെ ചാമ്പ്യന്മാർ ഇന്റർ മിലാനാണ്. 2018 ൽ യുവന്റസിലെത്തിയ ആദ്യ സീസണിൽ 28 ഗോളുകൾ നേടിയ റൊണാൾഡോ അടുത്ത സീസണിൽ 37 ഉം ഈ സീസണിൽ ഇതുവരെ 35 ഗോളുകളാണ് താരം നേടിയത്.