❝റൊണാൾഡോയുടെ⚽👑കരിയറിലെ 57 ആം 3⃣⚽ഹാട്രിക്കും സ്വന്തമാക്കിയ✍️⚡റെക്കോഡുകളും❞

തന്റെ നേരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള ഉള്ള തക്ക മറുപടി ആയിട്ടാണ് ഇന്നലത്തെ റൊണാൾഡോയുടെ പ്രകടനം കാണേണ്ടത്. റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് കാഗ്ലിയാരിക്കെതിരെ യുവന്റസിന്റെ 3-1 വിജയിക്കാനായത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ യുവന്റസ് പുറത്തായതോടെ നിരവധി പേരാണ് റൊണാൾഡൊക്കെതിരെ ആരോപണങ്ങളുമായി ഇറങ്ങിയത്. എന്നാൽ തന്റെ 36 ആം വയസിലും ഗോൾ സ്കോറിന് തുടരുകയാണ് സൂപ്പർ താരം.

റൊണാൾഡോയുടെ കരിയറിലെ 57 മത്തെ ഹാട്രിക്കാണ് ഇന്നലെ പിറന്നത്. 32 മിനുറ്റിനിടെ റോണോ ഹാട്രിക്ക് പൂർത്തീകരിക്കുകയും ചെയ്തു.2007 ൽ 19 ആം വയസ്സിൽ റയൽ മാഡ്രിഡിനെതിരായ ആദ്യ ഹാട്രിക്കിൽ തുടങ്ങിയ ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി 54 ഹാട്രിക്കുമായി തൊട്ടു പുറകിലുണ്ട്. യുവന്റസിനായി റൊണാൾഡോയുടെ മൂന്നാമത്തെ ഹാട്രിക്കാണിത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ഒന്നും ,റയൽ മാഡ്രിഡിനായി 44 ഉം പോർച്ചുഗൽ ദേശീയ ടീമിനൊപ്പം 9 ഹാട്രിക്കും റൊണാൾഡോ കരിയറിൽ നേടി.

10 ആം മിനുട്ടിൽ ഹെഡ്ഡറിലൂടെയും ,25 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെയും,32 ആം മിനുട്ടിൽ ഇടം കാൽ ഷോട്ടിലൂടെയും ഗോൾ നേടി. തന്റെ കരിയറിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രിക്കാണ് റൊണാൾഡോ ഇന്നലെ കുറിച്ചത്. 2015 ൽ റയൽ മാഡ്രിഡിനായി എസ്പാന്യോളിനെതിരെ 20 മിനുട്ടിലിലാണ് റൊണാൾഡോ ഹാട്രിക്ക് തികച്ചത്. ഇന്നലെ കാലിയാരിക്കെതിരെ നേടിയ ഗോളോടെ സിരി എയിൽ കളിച്ച 18 വേദികളിലും ഗോൾ നേടാൻ റൊണാൾഡോക്കായി.

റൊണാൾഡോയുടെ കരിയറിലെ 134 മത്തെ ഹെഡ്ഡർ ഗോളാണ് ഇന്നലെ പിറന്നത്. യുവന്റസിനായി 5 ഗോളുകൾ കൂടി നേടിയാൽ 100 ഗോൾ തികക്കുന്ന അഞ്ചാമത്തെ യുവന്റസ് താരമായി റോണോ മാറും. ഇന്നലത്തെ ഹാട്രിക്കോടെ കരിയറിൽ 770 ഗോളുകൾ തികക്കാനും പോർച്ചുഗീസ് താരത്തിനായി. 23 ഗോളുമായി സിരി എ യിലെ ടോപ് സ്കോററാണ് റൊണാൾഡോ.