❝ മൂന്നു വ്യത്യസ്ത ലീഗുകളിൽ 💯 സ്വെഞ്ചുറി
ഗോളുകൾ തികക്കുന്ന ✍️⚽ ആദ്യ താരമാവാൻ
ഒരുങ്ങി 👑🔥 റോണോ ❞

ഇറ്റാലിയൻ സിരി എ യിൽ യുവന്റസിനെ സംബന്ധിച്ച് ഇന്ന് നിർണായക പോരാട്ടമാണ്. എ സി മിലാനെതിരെ ടൂറിനിൽ നടക്കുന്ന മത്സരം ജയിച്ചാൽ മാത്രമേ യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധിക്കുള്ളു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടി മികവിലാണ് യുവന്റസ് പ്രതീക്ഷയർപ്പിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ യുഡിനസിനെതിരെ ഇരട്ടഗോൾ നേടി യുവന്റസിനു വിജയം സമ്മാനിച്ച റോണോയ് മികച്ച ഫോമിലുമാണ്. റോണോയെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക എന്നത് അഭിമാനത്തിന്റെ കൂടെ വിഷയമാണ്. പരിശീലകൻ പിർലോയുടെ സ്ഥാനം ചാമ്പ്യൻസ് ലീഗ് യോഗ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

2018 ൽ റയൽ മാഡ്രിഡിൽ നിന്നും ഇറ്റലിയിൽ എത്തിയതിനു ശേഷവും ഗോൾ സ്കോറിങ്ങിൽ ഒരു കുറവും വരുത്താത്ത റൊണാൾഡോ സിരി എ യിൽ നിലവിൽ ടോപ് സ്കോററാണ്. യുവന്റസിനൊപ്പം രണ്ടു സിരി എ കിരീടങ്ങൾ നേടിയ റോണക്ക് ഈ സീസണിൽ അവരെ ചാമ്പ്യന്മാരാക്കാൻ സാധിച്ചില്ല.ഒരു ഗോൾ കൂടി നേടിയാൽ യുവന്റസിനായി 100 ഗോൾ തികക്കാൻ റൊണാൾഡോക്കാവും.മൂന്നു വ്യത്യസ്ത ലീഗുകളിൽ 100 ഗോളുകൾ തികക്കുന്ന ആദ്യ താരമാവാനുള്ള ഒരുക്കത്തിലാണ് റോണോ. 129 മത്സരങ്ങളിൽ നിന്നാണ് റോണോ 99 ഗോളുകൾ നേടിയത്. ഈ മാസം നടക്കുന്ന കോപ്പ ഇറ്റലിയിൽ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് യുവന്റസും റോണോയും.

വമ്പൻ പോരാട്ടത്തിന് മുന്നോടിയായി യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തി എ സി മിലാൻ പ്രതിരോധ താരം സൈമൺ ക്യേർ.താൻ താരത്തിന്റെ വലിയൊരു ആരാധകനാണെന്നും അനീഷ് താരം പറഞ്ഞു. “അദ്ദേഹം മുമ്പത്തേതിനേക്കാൾ വളരെയധികം മാറി, പക്ഷേ അവൻ എല്ലായ്പ്പോഴും ഒരു ചാമ്പ്യനാണ്, അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ല. അദ്ദേഹം ഇപ്പോഴും തന്റെ ഗെയിമിൽ ഉണ്ടായിരിക്കും, അതിനാലാണ് കഴിഞ്ഞ 10 മുതൽ 15 വർഷമായി ഫുട്ബോളിൽ ഒന്നാമത് നിൽക്കുന്നത് “ക്യേർ പറഞ്ഞു.. ഗോളുകൾക്ക് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത്. കളിയിൽ ചിലപ്പോൾ മോശമാകുമെങ്കിലും തൊണ്ണൂറു മിനുട്ടിൽ എപ്പോൾ വേണമെങ്കിലും ഗോൾ കണ്ടെത്താൻ താരത്തിനു കഴിയും.”ക്യേർ കൂട്ടിച്ചേർത്തു. സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സംസാരിക്കുന്നതിനിടെയാണ് താരം അഭിപ്രായം പങ്കു വെച്ചത്.


സീരി എയിൽ നാലാമതും അഞ്ചാമതും നിൽക്കുന്ന യുവന്റസും എസി മിലാനും തമ്മിലുള്ള പോരാട്ടത്തിൽ വിജയിക്കേണ്ടത് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ അനിവാര്യമാണ്. സ്വന്തം മൈതാനത്തു വെച്ചാണ് മത്സരമെന്നതും റൊണാൾഡോ ഫോമിലാണെന്നതും അവർക്ക് പ്രതീക്ഷയാണ്.അതേസമയം സീസണിന്റെ തുടക്കത്തിൽ മുന്നിൽ നിന്നതിനു ശേഷമാണ് എസി മിലാൻ പുറകോട്ടു പോയത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും തോറ്റതാണ് മിലാനു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യതകളെ പുറകോട്ടു കൊണ്ടു പോയത്.