❝ ഗോളടിച്ചില്ലങ്കിലും എതിരാളികൾക്ക് ⚽💔
ഗോളവസരം 🙆‍♂️ നൽകിയ റോണോയുടെ വാൾ
വിവാദത്തിൽ ❞

ഇറ്റാലിയൻ സിരി എ യിൽ ഇന്നലെ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് യുവന്റസ് സ്വന്തമാക്കിയത്. പാർമക്കെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം മൂന്നു ഗോൾ നേടിയ ശേഷമാണ് യുവന്റസ് വിജയം നേടിയത്. യുവന്റസിന് വേണ്ടി അലക്സ് സാൻഡ്രോ ഇരട്ട ഗോളുകൾ നേടി. വിജയിച്ചെങ്കിലും മത്സരത്തിൽ പാർമ നേടിയ ഗോൾ സംസാര വിഷയമായി. 25 ആം മിനുട്ടിൽ പാർമ താരം ബ്രാഗ്മാൻ എടുത്ത ഫ്രീകിക്ക് വലയിൽ പതിച്ചത് സൂപ്പർ താരം റൊണാൾഡോയുടെ പിഴവിൽ നിന്നായതാണ് കൂടുതൽ ചർച്ച വിഷയമായത്.

ഫ്രീകിക്ക് തടയാൻ വാളിൽ നിന്നിരുന്ന നാലു പേരിൽ റൊണാൾഡോ മാത്രം പ്രതിരോധിക്കാൻ ചാടിയില്ല പന്ത് താരത്തിന്റെ തലക്ക് മുകളിലൂടെ വലയിൽ കയറി. എന്നാൽ റൊണാൾഡോ ചാടിയിരുന്നെങ്കിൽ പന്ത് ഗോളാവില്ലയിരുന്നു എന്നാണ് കണക്കുകൂട്ടൽ.റൊണാൾഡോയുടെ പ്രവർത്തി ചെറിയ രീതിയിലുള്ള വിമര്ശനം ഏറ്റുവാങ്ങുകയും ചെയ്തു. താരത്തിന്റെ ഉയരവും ഹെഡിങ് മികവും കണക്കിലെടുത്താണ് പ്രതിരോധ വാളിൽ നിർത്തുന്നത്.

ഇതിനു മുൻപും സമാന സംഭവം നടന്നിട്ടുണ്ട്. പോർട്ടൊക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ വാളിൽ നിന്ന റൊണാൾഡോയുടെ പിഴവിൽ നിന്നും പോർട്ടോ നിർണായക ഗോൾ നേടിയിരുന്നു. ആ മത്സരത്തിന് ശേഷവും റൊണാൾഡൊക്കെതിരെ വിമർശനം ഉയർന്നിരുന്നു. ” നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങൾ ചില സമയങ്ങളിൽ സംഭവിക്കും ,ഏതായാലും ഈ കാര്യത്തിലുള്ള തീരുമാനം അടുത്ത ദിവസത്തിൽ കൈക്കൊള്ളും” റൊണാൾഡോയുടെ വാളിലെ പിഴവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പിർലോ പറഞ്ഞു. വരുന്ന മത്സരങ്ങളിൽ റൊണാൾഡോയെ വാളിൽ നിന്നും ഒഴിവാക്കാൻ സാധ്യതെ കൂടുതലാണ്.

സിരി എയിൽ32 മത്സരങ്ങളിൽ നിന്നും 72 പോയിന്റുമായി ഇന്റർ മിലാൻ തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. എസി മിലാൻ 66 ഉം ,യുവന്റസിനു 65 ഉം ഒരു മത്സരം കുറവ് കളിച്ച അറ്റ്ലാന്റക്ക് 64 പോയിന്റുമാണുള്ളത്. തുടർച്ചയായി കൈവശം വെച്ചിരുന്ന സിരി എ കിരീടം ഇന്റർ മിലാണ് മുന്നിൽ അടിയറവു വെക്കേണ്ട അവസ്ഥയാണ് യുവന്റസിനുള്ളത്.