പുരസ്‌കാര നിറവിൽ റൊണാൾഡോ

കരിയറിൽ നിരവധി അവാർഡുകൾ സ്വന്തമാക്കിയ സൂപ്പർ താരം റൊണാൾഡോയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.ഈ വർഷത്തെ ഐഎഫ്എഫ്എച്എസ് (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്)ടോപ് സ്കോറർ അവാർഡ് ക്രിസ്റ്റിയാനോ റൊണാൾഡോ സ്വന്തമാക്കി.. ഈ നേട്ടത്തോടെ ടോപ് സ്കോറർ ലിസ്റ്റിൽ ആദ്യമായി 2 ൽ കൂടുതൽ തവണ ഈ അവാർഡ് കരസ്ഥമാക്കുന്ന താരമായി മാറി ക്രിസ്റ്റിയാനോ. തന്റെ കരിയറിലെ അഞ്ചാമത്തെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (ഐ‌എഫ്‌എഫ്‌എച്ച്എസ്) ടോപ്പ് ഗോൾസ്‌കോറർ അവാർഡാണ്. ഒന്നിൽ കൂടുതൽ അവാർഡുകളുള്ള മറ്റ് കളിക്കാർക്ക് രണ്ടെണ്ണം മാത്രമേയുള്ളൂ, റൊണാൾഡോയ്ക്ക് ഇതിനകം അഞ്ച് അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

2019 ൽ പോർച്ചുഗലിനായി ആകെ 21 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.2019 ൽ ഇംഗ്ലണ്ടിനായി 19 ഗോളുകൾ നേടിയ ഹാരി കെയ്ൻ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലീഷ് താരം റഹീം സ്റ്റെർലിംഗ് 17 ഗോൾ നേടി. റോബർട്ട് ലെവാൻഡോവ്സ്കി പോളണ്ടിനു വേണ്ടി 16 ഗോളുകളും നേടി . എന്നാൽ 36 വയസുള്ള ഒരു കളിക്കാരനെന്ന നിലയിൽ റൊണാൾഡോയുടെ പ്രകടനം വേറിട്ട് നിൽക്കുന്നു . അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി രണ്ടു തവണ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട് , നാലു തവണ മികച്ച പ്ലേ മേക്കർക്കുള്ള അവാർഡ് നേടിയിട്ടുണ്ട