❝15 സെക്കന്റിൽ 😲🔥 97 🏃 മീറ്റർ, സ്വന്തം
ബോക്‌സില്‍💥 ⚽ പന്ത് ക്ലിയര്‍ ചെയ്ത
ശേഷം 15 ⚽👌സെക്കന്റിനുള്ളില്‍ ഗോളടി ❞

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടിമികവ് ലോകം എത്രയോതവണ കണ്ടിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന ഗോളുകള്‍ നേടി ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആരാധകരുള്ള കളിക്കാരനെന്ന് പേരുകേട്ട ക്രിസ്റ്റിയാനോ മറ്റൊരു വിസ്മയഗോള്‍ കൂടി നേടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കരുത്തരായ ജര്‍മനിക്കെതിരെ യൂറോ കപ്പില്‍ നേടിയ ക്രിസ്റ്റ്യാനോയുടെ ഗോള്‍ ഇതിനകം ഫുട്‌ബോള്‍ വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

ജർമനിക്ക് മുൻപിൽ പോർച്ചു​ഗൽ തോൽവിയിലേക്ക് വീണ്ടെങ്കിലും ഇവിടെ ക്രിസ്റ്റ്യാനോയുടെ ​ഗോൾ വന്ന വഴിയിൽ അത്ഭുതപ്പെട്ട് ഫുട്ബോൾ ലോകം. 15ാം മിനിറ്റിൽ ജർമനിയുടെ കോർണറിൽ പോർച്ചു​ഗൽ പോസ്റ്റിൽ നിന്ന് പന്ത് ക്ലിയർ ചെയ്തായിരുന്നു ജർമൻ ​ഗോൾ മുഖത്തേക്ക് പാഞ്ഞ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. പോർച്ചു​ഗൽ ​പോസ്റ്റിൽ നിന്ന് ​ഗോൾ വല കുലുക്കാനായി ക്രിസ്റ്റ്യാനോ പാഞ്ഞെത്തിയത് 15 സെക്കന്റിൽ. 97 മീറ്റർ ഓട്ടത്തിൽ 36കാരനായ ക്രിസ്റ്റ്യാനോ ഇവിടെ പാഞ്ഞത് മണിക്കൂറിൽ 32 കിമീ വേ​ഗത്തിൽ.

ക്രിസ്റ്റ്യാനോ നല്‍കിയ പന്തുമായി തുടക്കത്തില്‍ മുന്നേറിയ ബെര്‍ണാര്‍ഡോ സില്‍വ അത് ബോക്‌സിനുള്ളിലെത്തിയ ഡീഗോ ജോട്ടയ്ക്ക് നല്‍കി. പന്ത് നിയന്ത്രിച്ച ജോട്ട ജര്‍മന്‍ ഗോള്‍കീപ്പര്‍ നോയര്‍ തടയും മുന്‍പ് ക്രിസ്റ്റ്യാനോയ്ക്ക് കൈമാറുകയായിരുന്നു. ഒഴിഞ്ഞ പോസ്റ്റിലേക്ക് ക്രിസ്റ്റ്യാനോ അനായാസം ഗോള്‍ നേടുകയും ചെയ്തു. സില്‍വയുടെ ക്രോസും ജോട്ടയും പാസും ക്രിസ്റ്റ്യാനോയുടെ ഗോളില്‍ നിര്‍ണായകമായി.

ഇതുകൊണ്ടും തീർന്നില്ല. ജർമൻ താരങ്ങളെ കബളിപ്പിച്ച് നോ ലുക്ക് ബാക്ക് ഹീലും ആരാധകരെ ത്രില്ലടിപ്പിച്ച് ക്രിസ്റ്റ്യാനോയുടെ കാലുകളിൽ നിന്ന് വന്നു. കളിയിൽ 4-2നാണ് ക്രിസ്റ്റ്യാനോയും കൂട്ടരും തോൽവി വഴങ്ങിയത്. ഇതിൽ രണ്ടെണ്ണം പോർച്ചു​ഗലിന്റെ ഓൺ ​ഗോളുകളായിരുന്നു. റൂബൻ ഡയസ്, റാഫേൽ ​ഗുറെയ്റോ എന്നിവരുടെ സെൽഫ് ​ഗോളുകളാണ് പോർച്ചു​ഗലിന് വലിയ തിരിച്ചടി നൽകിയത്. കളിയുടെ 15ാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ​ഗോൾവല കുലുക്കിയിരുന്നു.

ജർമനിയുടെ കോർണറിൽ നിന്നും കൗണ്ടർ അറ്റാക്കിലേക്ക് നീണ്ട പോർച്ചു​ഗൽ മുന്നേറ്റമാണ് ആദ്യ ​ഗോളിന് വഴിവെച്ചത്. ഡിയാ​ഗോ ജോട്ടയുടെ പാസിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ​ഗോൾ. രണ്ടാം പകുതി ആരംഭിച്ചപ്പോൾ തന്നെ ജർമനിയുടെ മൂന്നാം ​ഗോൾ എത്തി. മുള്ളറിന്റെ പാസിൽ നിന്ന് ക്രോസ് ഹാവെർട്സ് ആണ് ഇവിടെ ​ഗോൾവല ചലിപ്പിച്ചത്. 60ാം മിനിറ്റിൽ ജോഷ്വാ കിമ്മിച്ചിന്റെ ​ഗോൾ വലയിലെത്തിച്ച് ​ഗോസെൻസ് ജർമനിയുടെ ലീഡ് നാലിലേക്ക് ഉയർത്തി.