❝ മത്സര ശേഷം 🤦‍♂️👕 ജേഴ്‌സി കൈമാറാതെ 🖤😔 റൊണാൾഡോ
അപമാനിച്ചെന്ന് 🖤💙 അറ്റലാന്റ ഡിഫെൻഡർ ❞

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കടുത്ത ആരോപണവുമായി അറ്റലാന്റ പ്രതിരോധ താരം റോബിൻ ഗോസെൻസ് . 2019 ൽ നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിന് ശേഷം റൊണാൾഡോ തനിക്ക് ജേഴ്‌സി കൈമാറാൻ വിസമ്മതിച്ചത് വളരെ അപമാനകരമായ അനുഭവമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അറ്റ്ലാന്റ താരം.ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് യുവന്റസ്‌ തോൽവി വഴങ്ങിയതിൽ നിരാശനായിരുന്ന താരം ജേഴ്‌സി കൈമാറാൻ വിസമ്മതിച്ചത്.ഗോസെൻസിന്റെ ആത്മകഥയിലാണ് വെളിപ്പെടുത്തൽ നടത്തിയത്.

“ഡ്രീംസ് ഈസ് വർത്ത്വൈൽ” എന്ന തന്റെ ജീവചരിത്രത്തിൽ, 2019 ലെ ഇറ്റാലിയൻ കപ്പ് ക്വാർട്ടർ ഫൈനലിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ജേഴ്സി സ്വാപ്പിനെക്കുറിച്ച് റോബിൻ ഗോസെൻസ് വെളിപ്പെടുത്തി. ഗോസെൻ എഴുതി, “യുവന്റസിനെതിരായ മത്സരത്തിനുശേഷം, റൊണാൾഡോയുടെ ജേഴ്സി സ്വന്തമാക്കാനുള്ള എന്റെ ആഗ്രഹം നിറവേറ്റാൻ ഞാൻ ശ്രമിച്ചു. അവസാന വിസിലിന് ശേഷം, ആഘോഷിക്കാൻ പോലും പോകാതെ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി പക്ഷേ റൊണാൾഡോ സ്വീകരിച്ചില്ല. ഞാൻ ചോദിച്ചു: ‘ക്രിസ്റ്റ്യാനോ, എനിക്ക് നിങ്ങളുടെ ഷർട്ട് എടുക്കാമോ?’ റൊണാൾഡോ മുഖത്തു പോലും നോക്കാതെ , ‘ഇല്ല!’ “എന്ന് മറുപടിയും പറഞ്ഞു”.


എനിക്ക് വളരെയധികം അപമാനവും ഞാൻ തീരെ ചെറുതായതു പോലെയും തോന്നി. നമ്മൾക്ക് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ചുറ്റും നോക്കി ആരെങ്കിലും ശ്രദ്ധിച്ചോയെന്നു നോക്കുന്ന അതെ അവസ്ഥയാണ് എനിക്കുണ്ടായത്. ഞാനത് മറച്ചു വെക്കാനും ശ്രമിച്ചിരുന്നു”.മെയ് മാസത്തിൽ നടക്കുന്ന ഈ വർഷത്തെ കോപ്പ ഇറ്റാലിയ ഫൈനലിൽ ഈ രണ്ടു ക്ലബുകൾ തമ്മിൽ നടക്കുന്ന പോരാട്ടം ഗോസെൻസിന്റെ വെളിപ്പെടുത്തലോടെ കൂടുതൽ ആവേശഭരിതമാകുമെന്നുറപ്പാണ്.

യുവന്റസിന്റെ മോശം പ്രകടനത്തിന്റെ ഇടയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പതിവ് നിലവാരം പുലർത്തുന്നു. താരം മന്ദഗതിയിലായതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. 36 കാരൻ ഈ സീസണിൽ സിരി എയിലെ മുൻനിര ഗോൾ സ്‌കോററാണ് വെറും 25 കളികളിൽ നിന്ന് 24 ഗോളുകൾ, ഓരോ ഗെയിമിലും ഒരു ഗോളിനടുത്ത് ശരാശരി. റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിൽ ചേർന്നതിനുശേഷം 96 ഗോളുകൾ നേടിയിട്ടുണ്ട് . റൊണാൾഡോയ്ക്ക് ഈ വർഷം എല്ലാ മത്സരങ്ങളിലുമായി 31 ഗോളുകൾ ഉണ്ട്. യൂറോപ്യൻ ഗോൾഡൻ ഷൂയ്ക്കുള്ള മൽസരത്തിൽ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ബയേൺ മ്യൂണിച്ച് താരം റോബർട്ട് ലെവാൻഡോവ്സ്കിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.