“ഓൾഡ് ട്രാഫൊഡിനെ തീപിടിപ്പിക്കുന്ന ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ”|Cristiano Ronaldo

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോർവിച്ച് സിറ്റിയെ 3-2ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ നാല് സ്ഥങ്ങളാക്കായുള്ള പോരാട്ടം ശക്തമാക്കി. ഓൾഡ് ട്രാഫൊഡിനെ ഇളക്കി മറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് റെഡ് ഡെവിൾസ് ജയിച്ചു കയറിയത്.

റൊണാൾഡോയുടെ കരിയറിലെ 60 മത്തെ ഹാട്രിക്കായിരുന്നു ഇത്. ക്ലബ് ജേഴ്സിയിൽ അന്പതാമത്തെയും. കഴിഞ്ഞ മാസം ടോട്ടൻഹാമിനെതിരെയും റൊണാൾഡോ ഹാട്രിക്ക് നേടിയിരുന്നു.ഇന്നത്തെ ഹാട്രിക്കോടെ റൊണാൾഡോയുടെ ലീഗിലെ ഗോളുകളുടെ എണ്ണം 15 ആയി ഉയർന്നു. നോർവിച്ചിൽ മുന്നേറ്റത്തോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്. മൂന്നാമത്തെ മിനുട്ടിൽ ഗോൾ നേടാൻ അവർക്ക് മികച്ച അവസരം ലഭിക്കുകയും ചെയ്തു.ഏഴാം മിനുട്ടിൽ തന്നെ യുണൈറ്റഡ് ലീഡ് എടുത്തു. എലാങ്ക നോർവിച് ഡിഫൻസിൽ നിന്ന് പന്ത് പിടിച്ചു വാങ്ങി റൊണാൾഡോക്ക് നൽകുകയായിരുന്നു. റൊണാൾഡോ അനായാസം പന്ത് വലയിൽ എത്തിക്കുകയും ചെയ്തു.

32ആം മിനുട്ടിൽ റൊണാൾഡോ തന്നെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.അലക്‌സ് ടെല്ലസിന്റെ ഇൻസ്‌വിങ്ങിംഗ് കോർണറിൽ നിന്ന് മികച്ചൊരു ഹെഡ്ഡറിൽ നിന്നായിരുന്നു റൊണാൾഡോ ഗോൾ നേടിയത്. 45ആം മിനുട്ടിൽ ഡൊവലിലൂടെ നോര്വിച് ഒരു ഗോൾ മടക്കി.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പുക്കിയിലൂടെ നോർവിച് രണ്ടാം ഗോൾ നേടി. യുണൈറ്റഡ് ഡിഫെൻസിന്റെ പിഴവിൽ നിനനയിരുന്നു ഗോളുകൾ പിറന്നത്.

മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് റൊണാൾഡോയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോൾ പിറക്കുനന്ത്.ഈ ഗോൾ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. റൊണാൾഡോയുടെ ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോളായിരുന്നു ഇത്.ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 54 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. നോർവിച് അവസാന സ്ഥാനത്താണ്. മറ്റു മത്സരങ്ങളിൽ ആഴ്‌സണൽ സതാംപ്റ്റനോടും . ടോട്ടൻഹാം ബ്രൈട്ടനോടും തോറ്റത് ഉനിറെദ് ഗുണമായിത്തീർന്നു.