❝🤍🖤⚽ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ⚽🔥ഗോളുകളെയും
✍️റെക്കോർഡുകളെയും കുറിച്ച് മാത്രം ചിന്തിക്കുന്നു❞
കടുത്ത വിമർശനവുമായി🇮🇹 🗣മുൻ ഇറ്റാലിയൻ താരം

ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറിൽ എഫ്‌സി പോർട്ടോയ്‌ക്കെതിരായ തോൽവിയെത്തുടർന്ന് യുവന്റസ് പുറത്തായതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിമർശങ്ങൾ ഏറ്റുവാങ്ങി. പോർട്ടോക്കെതിരെ രണ്ടാം പാദത്തിന്റെ അധികസമയത്ത് റൊണാൾഡോയുടെ പിഴവിൽ നിന്നും ഫ്രീകിക്കിലൂടെ സെർജിയോ ഒലിവിയേരയുടെ ഗോളിന് അവർ ക്വാർട്ടറിൽ കടന്നു. കഴിഞ്ഞ ദിവസം സിരി എ യിൽ ബെനവെന്റോയ്‌ക്കെതിറീ ടൂറിനിൽ പരാജയപ്പെട്ടതോടെ റൊണാൾഡോയുടെ കാര്യക്ഷമതയില്ലായ്മയ്ക്കും നിസ്സഹായതക്കും എതിരെ രൂക്ഷമായ വിമർശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇറ്റാലിയൻ താരം അന്റോണിയോ കസ്സാനോ.


ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത വിമർശകനായി അന്റോണിയോ കസ്സാനോ മാറി. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെതിരായ അദ്ദേഹത്തിന്റെ കടുത്ത ആക്രമണങ്ങൾ വർദ്ധിച്ചു കാരണം യുവന്റസ് സിരി എ കിരീട പോരാട്ടത്തിൽ രണ്ടു മിലാൻ ടീമുകൾക്കും പിന്നിലാണ്. കഴിഞ്ഞ വര്ഷം പരിശീലകൻ മാനേജർ മൗറീഷ്യോ സാരി പുറത്തായതിന് പിന്നിലും റൊണാൾഡോയാണെന്നു കസ്സാനോ കുറ്റപെടുത്തി. “റൊണാൾഡോയുടെ വിൽപ്പനയിലൂടെ യുവന്റസിന് 100 മില്യൺ ഡോളർ സമാഹരിക്കാമെന്നും ട്വിച്ച് ഷോ ബോബോ ടിവിയിൽ സംസാരിച്ച അന്റോണി കസ്സാനോ പറഞ്ഞു. ക്ലബ്ബിനെ ശക്തിപ്പെടുത്തുന്നതിന് രണ്ട് മുൻനിര കളിക്കാരെ വാങ്ങാൻ ഈ പണം ഉപയോഗിക്കാം.


അടുത്ത കാലത്തായി ക്ലബ്ബിനായി ഏറ്റവും മികച്ച ഫുട്ബോൾ കളിച്ച സാരിയെ യുവന്റസ് പുറത്താക്കിയിരുന്നു , ഇറ്റാലിയൻ തന്ത്രജ്ഞന്റെ പുറത്താകലിന്റെ പ്രധാന കാരണം റൊണാൾഡോയാണെന്ന് അദ്ദേഹം പറഞ്ഞു”.റൊണാൾഡോ സ്വാർത്ഥനാണെന്നും , വ്യക്തിഗത റെക്കോർഡുകളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവാണെന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്തി. “ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ഫുട്‌ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു പരിശീലകനെ നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല. ക്രിസ്റ്റ്യാനോ തന്റെ ഗോളുകളെയും , റെക്കോർഡുകളെയും കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ,” കസ്സാനോ പറഞ്ഞു.

നിലവിലെ സിരി എ ചാമ്പ്യന്മാരുടെ മുന്നോട്ടുള്ള വഴിയെക്കുറിച്ച് ചോദിച്ചപ്പോൾ, റൊണാൾഡോയെപ്പോലുള്ള ഒരു കളിക്കാരനെ കൈകാര്യം ചെയ്യാൻ ഒരു പുതുമുഖ പരിശീലകന് സാധിക്കില്ലെന്നും കസാനോ അഭിപ്രായപ്പെട്ടു. പിർലോയെ പോലെയുള്ള ഒരു പരിശീലകന് റൊണാൾഡോയെ പോലെയുള്ള വലിയ താരത്തെ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും മുൻ ഇറ്റാലിയൻ പറഞ്ഞു.സഹതാരം ഡെജാൻ കുലുസെവ്സ്കിയെ റൊണാൾഡോ വളരെയധിക സ്വാധീനിച്ചെന്നും, വ്യക്തിത്വമില്ലാത്ത ചെറുപ്പക്കാർ നേരിടുന്ന പ്രശ്നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.