❝ ഇംഗ്ലണ്ടിനും 💪🔥 സ്പെയിനും 😘🏆 പിന്നാലെ
ഇറ്റലിയും കീഴടക്കി 🏆🇮🇹 ക്രിസ്റ്റ്യാനോ റൊണാൾഡോ ❞

കളിച്ച രാജ്യങ്ങളും ക്ലബ്ബുകളും കീഴടക്കി ശീലമുള്ള യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലും പുതു ചരിത്രം സൃഷ്ടിക്കുകയാണ്.ഇംഗ്ലണ്ടിനും സ്പെയിനും പിന്നാലെ ഇറ്റലിയും കീഴടക്കി റൊണാൾഡോ. യുവന്റസിനൊപ്പം കോപ്പ ഇറ്റാലിയയും ഉയർത്തിയാണ് ഇറ്റലിയിലും റൊണാൾഡോ കിരീട വേട്ട തുടർന്നത്. ഇതോട് കൂടി ഇറ്റലിയിൽ സീരി എ കിരീടം, സൂപ്പർ കോപ്പ ഇറ്റാലിയാന,കോപ്പ ഇറ്റാലിയ കിരീടങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉയർത്തി.

അവസാന രണ്ടു സീസണുകളിലും യുവന്റസിന് വിജയിക്കാൻ കഴിയാത്ത കിരീടമാണ് അറ്റലാന്റയെ പരാജയപ്പെടുത്തി ഇന്നലെ നേടിയത്. റൊണാൾഡോയുടെ കരിയറിലെ 34 ആം കിരീടമായിരുന്നു ഇന്നലെ നേടിയത്.മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രീമിയർ ലീഗ്, കമ്മ്യുണിറ്റി ഷീൽഡ്,എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ്, ക്ലബ്ബ് വേൾഡ് കപ്പ് അടക്കം 9 കിരീടങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നു. പിന്നീട് സ്പെയിനിൽ റയൽ മാഡ്രിഡിനൊപ്പവും ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം ആവർത്തിച്ചു. റയലിൽ ലാ ലീഗ, കോപ്പ ഡെൽ റേ, സുപ്പർ കോപ്പ, ചാമ്പ്യൻസ് ലീഗ്,യുവേഫ സൂപ്പർ കപ്പ്,ക്ലബ്ബ് വേൾഡ് കപ്പ് കിരീടങ്ങളും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.

യുവന്റസിനൊപ്പം രണ്ട് തവണ ലീഗ് കിരീടങ്ങളും സൂപ്പർ കോപ്പയും ഉയർത്താൻ റൊണാൾഡോക്ക് സാധിച്ചു. 2018ൽ റെക്കോർഡ് തുക നൽകിയാണ് യുവന്റസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇറ്റലിയിൽ എത്തിച്ചത്. തുടർച്ചയായി നേടിയിരുന്ന സിരി എ കിരീടം നഷ്ടപെട്ട യുവന്റസിന് കോപ്പ ഇറ്റാലിയ കിരീടം വലിയ ആശ്വാസമാണ് നൽകിയത്.ഈ സീസണിൽ 35 ഗോളുകളാണ് യുവന്റസിന് വേണ്ടി റൊണാൾഡോ നേടിയത്.

സിരി എ യിൽ ടോപ് സ്കോററായ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ യുവന്റസിന് വേണ്ടി 100 ഗോൾ തികച്ചിരുന്നു. മൂന്നു വ്യത്യസ്ത ലീഗുകളിൽ 100 ഗോൾ നേടുന്ന ആദ്യ താരം കൂടിയാണ് റൊണാൾഡോ . യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇപ്പോഴും സംശയത്തിലാണ്. അവസാന മത്സരത്തിൽ വിജയിച്ചാലും മറ്റു ടീമുകളുടെ ജയ പരാജയങ്ങൾ ആശ്രയിച്ചാവും യോഗ്യത നേടുക. 2022 വരെ യുവന്റസുമായി റൊണാൾഡോക്ക് കരാറുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പായില്ലെങ്കിൽ റോണോ ടൂറിൻ വിടും എന്നുറപ്പാണ്.