❝ യുവന്റസിൽ നിന്നും ✍️🚫 ഇറങ്ങും
എന്നുറപ്പായി ഇനി ⚽🏟 മുന്നിലുള്ള വഴികൾ ❞

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഇത്തവണ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള യോഗ്യതപോലും നേടാനാകാതെ പുറത്തു പോകേണ്ടുന്ന അവസ്ഥയിലാണ്. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള യുവന്റസിന് ചാമ്പ്യന്‍സ് ലീഗില്‍ അവസരം ലഭിക്കണമെങ്കില്‍ ആദ്യ നാലിലെത്തണം. കഴിഞ്ഞ ഒൻപതു വർഷമായി കൈവശം വെച്ചിരുന്ന സിരി എ കിരീടവും യുവന്റസിന് ഈ സീസണിൽ നഷ്ടമായി.

ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് എത്തിച്ച ക്രിസ്റ്റ്യാനോയ്ക്ക് ചാമ്പ്യന്‍സ് ലീഗിന് ടീമിന് യോഗ്യത നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നാണക്കേടാകും. അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായില്ലെങ്കില്‍ ക്രിസ്റ്റ്യാനോയ്ക്ക് കരിയറില്‍ വലിയ തിരിച്ചടിയായിരിക്കും അത്. ശേഷിക്കുന്ന കളികളില്‍ യോഗ്യത അകലെയല്ലെങ്കിലും ഏതെങ്കിലും കാരണവശാല്‍ യോഗ്യത നേടാനാകാതെ പോയാല്‍ താരം യുവന്റസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.ഗോൾ സ്കോറിങ്ങിനും ഫോമിനും ഒരു കുറവും ഇല്ലെങ്കിലും 36 കാരനായ റോണോയെ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ വില കൊടുത്തു സ്വന്തമാക്കാൻ അതികം ക്ലബുകളൊന്നും തയ്യാറാവില്ല.

മൂന്നു പ്രധാന വഴികളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് മുന്നിലുള്ളത്. അതിലൊന്ന് റയല്‍ മാഡ്രിഡിലേക്ക് മടങ്ങികയെന്നതാണ്. സ്പാനിഷ് ലീഗില്‍ നിറംമങ്ങിയ റയലിന് പ്രതാപം വീണ്ടെടുക്കാന്‍ ക്രിസ്റ്റ്യാനോയിലൂടെ സാധിക്കും. എന്നാൽ റയൽ പ്രസിഡന്റ് പെരെസ് റൊണാൾഡോയുടെ ക്ലബിലേക്കുള്ള തിരിച്ചു വരവിനെ തള്ളി കളയുന്നുണ്ടെങ്കിലും പരിശീലകൻ സിദാൻ ക്ലബ്ബിൽ തുടരുകയെണെങ്കിൽ റൊണാൾഡോ വരാനുള്ള സാധ്യത കൂടുതലാണ്.


മറ്റൊന്ന് പിഎസ്ജിയിലേക്കുള്ള കൂടുമാറ്റമാണ്. പിഎസ്ജി റെക്കോര്‍ഡ് പ്രതിഫലവുമായി ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറയായി. സൂപ്പർ താരം നെയ്മർ ക്ലബ്ബുമായി കരാർ പുതുക്കായതിനാൽ ഇനിയൊരു വലിയ ട്രാൻസ്ഫറിന് അവർ മുൻ കയ്യെടുക്കുമോ എന്ന് കണ്ടറിഞ്ഞു കാണേണ്ടതാണ്.കരിയര്‍ അവസാനപാദത്തില്‍ നില്‍ക്കുമ്പോള്‍ ക്രിസ്റ്റിയാനോയ്ക്ക് മികച്ച ഒരു വഴിയായിരിക്കും പിഎസ്ജി.

യുവന്റസില്‍ തന്നെ ഉറച്ചുനില്‍ക്കലാണ് ക്രിസ്റ്റ്യാനയ്ക്ക് മുന്നിലുള്ള മറ്റൊരു മാര്‍ഗം. കരാര്‍ കാലവധി തീരാന്‍ ഒരു വര്‍ഷം മാത്രമേ ശേഷിക്കുന്നുള്ളൂ. അതികൊണ്ടുതന്നെ അഞ്ചു തവണ യൂറോപ്യന്‍ കിരീടം നേടിയ ക്രിസ്റ്റ്യാനോയ്ക്ക് ഒരു സീസണ്‍ കൂടി യുവന്റസില്‍ കളിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ റോണോ യുവന്റസിൽ താങ്ങാനുള്ള സാധ്യത വളരെ കുറവാണ്.

പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും താല്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ചർച്ചകൾ അതികം മുന്നോട്ട് പോയിരുന്നില്ല. മികച്ചൊരു ഫിനിഷറുടെ അഭാവം നിഴലിക്കുന്ന യുണൈറ്റഡിൽ റോണോയുടെ വരവ് ഗുണകരമാവും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തന്റെ ആദ്യ ക്ലബായ സ്പോർട്ടിങ് ലിസ്ബണിലൂടെ കരിയർ അവസാനിപ്പിക്കണം എന്ന ആഗ്രഹം റോണോ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വര്ഷം പോർച്ചുഗീസ് ലീഗ്‌ചാമ്പ്യന്മാരായായ അവർ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നെടുകയും ചെയ്തിട്ടുണ്ട്. യുവന്റസ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയില്ലെങ്കിലും ഈ നീക്കവും തള്ളിക്കളയാനാവില്ല.