അൽ നാസറിൽ ചേർന്നതിന് ശേഷം ആദ്യ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറുമായി ഔദ്യോഗിക കരാറിൽ ഒപ്പുവച്ചു. 2025 ജൂൺ വരെ നീളുന്ന രണ്ടര വർഷത്തെ കരാറിൽ 37 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഫ്രീ ഏജന്റായി ഒപ്പുവച്ചു.ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബിൽ ഒപ്പിടുന്നത് പ്രതിവർഷം 200 മില്യൺ യൂറോ എന്ന റെക്കോർഡ് ശമ്പളതിനായിരിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചതോടെ അൽ നാസർ ക്ലബിന്റെ പ്രതിച്ഛായ ഉയർത്തി, സൗദി പ്രോ ലീഗ് ലോകശ്രദ്ധയാകർഷിക്കുകയും ചെയ്യും.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറിൽ എത്തിയതും ഏഷ്യൻ ഫുട്ബോളിന് ലഭിച്ച വലിയ നേട്ടമായാണ് ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ വിലയിരുത്തുന്നത്. എന്നാൽ യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ച് ഏഷ്യൻ ഫുട്ബോളിലേക്ക് ചേക്കേറുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്കെല്ലാം പെട്ടെന്ന് ദഹിച്ചിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കൂട്ടം ആരാധകർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തുകയാണ്. എന്നിരുന്നാലും, അൽ നാസറിൽ ചേർന്നതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആദ്യ പ്രതികരണം നടത്തി.

വ്യത്യസ്തമായ ഒരു ലീഗിലും മറ്റൊരു രാജ്യത്തും പുതിയ അനുഭവങ്ങൾ നേരിടാൻ തയ്യാറാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിച്ചു. “വ്യത്യസ്‌തമായ ഒരു ലീഗിലെയും മറ്റൊരു രാജ്യത്തിലെയും ഒരു പുതിയ അനുഭവത്തിൽ ഞാൻ സന്തോഷവാനാണ് , അൽ നാസറിന്റെ കാഴ്ചപ്പാട് വളരെ പ്രചോദനകരമാണ്. എന്റെ ടീമംഗങ്ങൾക്കൊപ്പം ചേരുന്നതിലും കൂടുതൽ വിജയങ്ങൾ നേടാൻ ടീമിനെ സഹായിക്കുന്നതിലും ഞാൻ വളരെ ആവേശത്തിലാണ്,” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

കരിയറിന്റെ അവസാനത്തിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം പ്രശംസനീയമാണ്. താരതമ്യേന കടുപ്പമേറിയ യൂറോപ്യൻ ഫുട്ബോളിൽ നിന്ന് 37 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ഫുട്ബോളിലേക്കുള്ള വിടവാങ്ങൽ അവസരം ലഭിച്ച ഒരു നല്ല തീരുമാനമായിരിക്കാം, പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത. എങ്കിലും അൽ നാസറിലും ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം കാഴ്ചവെക്കട്ടെയെന്ന് ആരാധകർ ആശംസിക്കുന്നു.

Rate this post