❝⚽👑ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 🤍💙റയൽ മാഡ്രിഡിലേക്കുള്ള തിരിച്ചു✍️⚡വരവിനെക്കുറിച്ചുള്ള🤩സൂചനകൾ നൽകി സിദാൻ❞

ക്രിസ്റ്റ്യാനോ റൊണാൾഡോ സാന്റിയാഗോ ബെർണബ്യൂവിലേക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു റയൽ മാഡ്രിഡ് ബോസ് സിനെഡിൻ സിദാൻ.2018 ൽ 100 മില്യൺ ഡോളറിനു റയലിൽ നിന്നും യുവന്റസിൽ എത്തിയ റൊണാൾഡോക്ക് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഇക്കാരണത്താലാണ് പോർച്ചുഗീസ് സൂപ്പർ താരം റയൽ മാഡ്രിഡിലേക്കുള്ള സാധ്യതകൾ പരിശോധിക്കുന്നത്. സ്പാനിഷ് തലസ്ഥാനത്ത് ഒമ്പത് വര്ഷം ചിലവഴിച്ച റൊണാൾഡോ 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകൾ നേടുകയും നാല് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ നേടുകയും ചെയ്തിട്ടുണ്ട്.

ഈ ആഴ്ച ആദ്യം തന്നെ ഏജന്റ് ജോർജ്ജ് മെൻഡിസ് റൊണാൾഡോ സ്പെയിനിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ച് റയൽ മാഡ്രിഡുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ വന്നിരുന്നു.ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നിന്നും യുവന്റസ് പുറത്തായതോട് കൂടി റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും പറന്നു തുടങ്ങി.തന്റെ ആറാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കി യുവന്റസിൽ എത്തിയ റോണോക്ക് കഴിഞ്ഞ മൂന്നു വർഷവും പ്രീ ക്വാർട്ടറിനപ്പുറം കടക്കാനായില്ല.റയൽ മാഡ്രിഡിൽ സിഡാനെ കീഴിൽ റൊണാൾഡോ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

എൽഷെക്കെതിരായ റയൽ മാഡ്രിഡിന്റെ ലാലിഗ ഏറ്റുമുട്ടലിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ, റൊണാൾഡോയുടെ സ്പെയിനിലേക്കുള്ള തിരിച്ചുവരവിനെകുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് സിദാന്റെ മറുപടി ഇതായിരുന്നു. റൊണാൾഡോ ഇപ്പോഴും യുവന്റസ് കളിക്കാരനാണെന്നും പക്ഷെ റൊണാൾഡോയുടെ റയലിലേക്കുള്ള തിരിച്ചു വരവിനെ തള്ളി കളയാനാവില്ലെന്നും പറഞ്ഞു.


” ക്ലബിനായി അദ്ദേഹം എന്താണ് ചെയ്തതെന്നും നമുക്കെല്ലാവർക്കും അറിയാം. ഞാൻ റൊണാൾഡോയുടെ പരിശീലകനായിരുന്നു , അദ്ദേഹം ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭാഗമാണ്, അദ്ദേഹത്തിന്റെ സംഭാവന ഗംഭീരമായിരുന്നു, പക്ഷേ ഇപ്പോൾ അദ്ദേഹം യുവന്റസിന്റെ കളിക്കാരനാണ്, അദ്ദേഹം ക്ലബിനായി വളരെ നന്നായി കളിക്കുന്നുണ്ട് , ഒപ്പം അവിടെയുള്ള എല്ലാ കാര്യങ്ങളിലും എനിക്ക് കൂടുതൽ പറയാൻ കഴിയില്ല. അദ്ദേഹം ഒരു യുവെ ഫുട്ബോൾ കളിക്കാരനാണ്, ഞാൻ ക്ലബ്ബിനെയും കളിക്കാരനെയും ബഹുമാനിക്കണം, ”സിദാനെ പറഞ്ഞു.

കാൽസിയോ മെർകാറ്റോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, റൊണാൾഡോയെ ഈ സീസൺ അവസാനത്തോടെ യുവന്റസ് വിൽക്കും. കോവിഡ് -19 പാൻഡെമിക് യുവെയുടെ ധനകാര്യത്തിൽ വലിയ സ്വാധീനം ചെലുത്തിയതിനാൽ താരത്തെ നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്നും അധികൃതർ പറഞ്ഞു. 2022 ൽ യുവന്റസുമായി കരാർ അവസാനിക്കുന്ന റൊണാൾഡോയെ ഫ്രീ ഏജന്റായി വിടാതെ ഈ സീസൺ അവസാനത്തോടെ കുറഞ്ഞ വിലയിൽ യുവന്റസ് വിട്ടൊഴിവാകകണ് സാധ്യതയുണ്ട്.