ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും ദക്ഷിണ കൊറിയ നേടിയ ഗോൾ |Qatar 2022 |Cristiano Ronaldo

ലോകകപ്പിൽ ഇന്നലെ ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിന്റെ ഒന്നതിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി സൗത്ത് കൊറിയ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.ഒരു ഗോളിന് പിന്നിൽ ആയിരുന്ന കൊറിയ ഇഞ്ചുറി ടൈമിലെ ഗോളിലാ യിരുന്നു വിജയം കരസ്ഥമാക്കിയത്.

പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി പോർച്ചുഗൽ അവസാന പതിനാറിലെത്തി.സൗത്ത് കൊറിയക്കെതിരെ അഞ്ചാം മിനുട്ടിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി.ഡിയോഗോ ദലോട്ട് കൊടുത്താൽ പാസിൽ നിന്നും റിക്കാർഡോ ഹോർട്ടയാണ് പോർചുഗലിനായി ഗോൾ നേടിയത്.27ാം മിനിറ്റില്‍ കിം യങ് ഗ്വോണിലൂടെയാണ് ദക്ഷിണ കൊറിയ സമനില പിടിച്ചത്.ലീഡ് നിലനിര്‍ത്തി കളി തുടരുന്നതില്‍ പോര്‍ച്ചുഗലിന് തിരിച്ചടിയായത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവാണ് പിഴവാണ്.ദക്ഷിണ കൊറിയയുടെ കോര്‍ണറില്‍ വന്ന പന്ത് ക്രിസ്റ്റ്യാനോയുടെ പിറകില്‍ തട്ടിയാണ് കൊറിയന്‍ പ്രതിരോധനിര താരം കിം യങ്ങിനടുത്തേക്ക് എത്തിയത്.

കിം യങ് പന്ത് വലയിലെത്തിയപ്പോള്‍ അസിസ്റ്റ് രേഖപ്പെടുത്തിയത് ക്രിസ്റ്റ്യാനോയുടെ പേരിലും. ഇവിടെ പന്ത് ക്ലിയര്‍ ചെയ്ത് മാറ്റാനുള്ള ശ്രമം ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പകരം പന്ത് ദേഹത്ത് തട്ടുന്നത് ഒഴിവാക്കാനോ, അതല്ലെങ്കില്‍ ഹാന്‍ഡ് ബോള്‍ ആവുന്ന സാഹചര്യം വരാതിരിക്കാനോ ആണ് ക്രിസ്റ്റിയാനോ ശ്രമിച്ചത്. നോക്കൗട്ട് സ്റ്റേജിൽ സ്ഥാനം പിടിക്കാൻ കൊറിയയ്ക്ക് ആവശ്യമായ ഒരു ഗോൾ തന്നേയായിരുന്നു അത്. സമനില ഗോൾ നേടിയ ശേഷം കൊറിയ കൂടുതൽ ഉണർന്നു കളിക്കുന്നതും കാണാൻ സാധിച്ചു. അവസാനം 90-ാം മിനിറ്റിൽ ഹ്വാങ് ഹീ-ചാന്റെ ഗോൾ അവരെ അടുത്ത റൗണ്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു. അവിടെ ബ്രസീലിനെയാണ് നേരിടേണ്ടത്.

തോറ്റെങ്കിലും ഗ്രൂപ്പിൽ പോർച്ചുഗലാണ്‌ ഒന്നാം സ്ഥാനക്കാർ. പ്രീ ക്വാർട്ടറിൽ അവർ സ്വിറ്റ്സർലൻഡിനെ നേരിടും. ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ നിരവധി ഗോൾ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു.മോശം പ്രകടനം നടത്തിയ റൊണാൾഡോയെ മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. അതിനു ശേഷം മൈതാനം വിടുന്ന റൊണാൾഡോ കാണിച്ച ആംഗ്യം ഏവരും ശ്രദ്ധിച്ച കാര്യമാണ്. ചുണ്ടിൽ വിരൽ വെച്ച് ആരോടോ വായടക്കാൻ റൊണാൾഡോ കാണിക്കുന്നുണ്ടായിരുന്നു.

താൻ വായടക്കാൻ പറഞ്ഞത് ഒരു സൗത്ത് കൊറിയൻ താരത്തോടാണെന്നാണ് റൊണാൾഡോ പറയുന്നത്. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട് മൈതാനത്തു നിന്നും കയറിപ്പോകുന്ന തന്നോട് വേഗത്തിൽ കളിക്കളം വിടാൻ സൗത്ത് കൊറിയൻ താരം ആവശ്യപ്പെട്ടപ്പോൾ വായടക്കാൻ താൻ പറഞ്ഞുവെന്ന് റൊണാൾഡോ വെളിപ്പെടുത്തി. അങ്ങിനൊരു അഭിപ്രായം പറയാനുള്ള യാതൊരു അധികാരവും സൗത്ത് കൊറിയൻ താരത്തിനില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

Rate this post