❝ അമ്മയെ അത്രത്തോളം ❤️ സ്നേഹിക്കുന്ന
👑⚽ ക്രിസ്റ്റ്യാനോ അമ്മയുടെ ഈ ആഗ്രഹം
നിറവേറ്റാൻ തയ്യാറാവുമോ ❞

ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ പോർച്ചുഗലിൽ വരണം എന്നാണ് തന്റെ ആഗ്രഹം എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അമ്മ. ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പോർടിങ് ലിസ്ബണു വേണ്ടി കളിക്കണം എന്നും താൻ ഉടൻ തന്നെ റൊണാൾഡോയോട് ഇത് സംബന്ധിച്ചു സംസാരിക്കും എന്നും റൊണാൾഡോയുടെ അമ്മ പറഞ്ഞു. 2002 ൽ റൊണാൾഡോ സ്പോർട്ടിംഗിൽ തന്റെ കരിയർ ആരംഭിക്കുന്നത്.അടുത്ത സീസണിൽ തന്നെ സ്പോർടിംഗിലേക്ക് വരാൻ റൊണാൾഡോയോട് ആവശ്യപ്പെടും എന്നും അമ്മ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് സ്പോർടിങിലൂടെ ആയിരുന്നു. അവിടെ നിന്നായിരുന്നു താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്‌. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ശ്രമിക്കുകയാണ് ഇപ്പോൾ. പോർച്ചുഗീസ് ലീഗിൽ ബെൻഫിക്കയുടെയും പോർട്ടോയുടെയും കുത്തക അവസാനിപ്പിച്ച് 19 വർഷത്തിന് ശേഷം സ്പോർട്ടിങ് ലിസ്ബൺ ചാമ്പ്യന്മാരാവുകയും അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്തു. അടുത്ത വർഷം യുവന്റസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനായില്ലെങ്കിൽ സ്പോർട്ടിങ്ങിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചു വരവ് തള്ളിക്കളയാനാവില്ല.


അടുത്ത വർഷം യുവന്റസുമായുള്ള റൊണാൾഡോയുടെ കരാർ അവസാനിക്കും. ഒരു സൗജന്യ ട്രാൻസ്ഫറിൽ താരത്തെ കൈവിടുന്നതിനു പകരം വലിയ വിലക്ക് വിൽക്കാൻ തന്നെയാവും യുവന്റസ് ശ്രമം. ക്രിസ്റ്റ്യാനോ മാഡ്രിഡിലേക്കോ യുണൈറ്റഡിലേക്കോ മടങ്ങിവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പാരീസ് സെന്റ് ജെർ‌മെയിനും സൂപ്പർ താരത്തിന് പിന്നാലെ തന്നെയുണ്ട്. എന്നാൽ 2022 വരെ കരാറുള്ള റൊണാൾഡോ ക്ലബ്ബിൽ തുടരും എന്നാണ് യുവേ വൈസ് ചെയർമാൻ പവൽ നെഡ്വേഡ് പറഞ്ഞത്.


ചാമ്പ്യൻസ് ലീഗിലും സിരി എയിലും യുവന്റസിന് മികവ് പുലർത്താനായില്ലെങ്കിലും വ്യക്തിഗത തലത്തിൽ മറ്റൊരു ശക്തമായ സീസൺ തന്നെയായിരുന്നു റൊണാൾഡോയുടെ. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 42 കളികളിൽ നിന്ന് 35 ഗോളുകളാണ് റോണോ നേടിയത്. 28 ഗോളുമായി സിരി എ യിലെ ടോപ് സ്കോററാണ് 36 കാരൻ. കഴിഞ്ഞ മത്സരത്തിൽ സസ്സുവോളക്കെതിരെ നേടിയ ഗോളോടെ യുവന്റസിനായി 100 ഗോൾ തികച്ചു.