❝ അരങ്ങേറ്റം⚽🔥 തന്നെ റെക്കോർഡുകൾ
✍️💥 തിരുത്തി കുറിച്ച് കൊണ്ട്⚽👑 ❞

ലോക ഫുട്ബോളിൽ റേക്കോർഡുകളുടെ കളി തോഴനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.തന്റെ 18 വർഷത്തിലധികം നീണ്ടു നിന്ന കരിയറിൽ നിരവധി റെക്കോർഡുകളാണ് താരം പഴങ്കഥയാക്കിയത്‌. യൂറോ കപ്പിൽ ഹംഗറിക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ നിരവധി റെക്കോർഡുകളാണ് റോണോയെ കാത്തിരുന്നത്. ഇന്നലെ യൂറോ കപ്പിന്റെ ആദ്യ മത്സരത്തിൽ ഇരട്ട ഗോളുമായി പോർച്ചുഗലിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച 36 കാരൻ ഒരു മത്സരം കൊണ്ട് നിരവധി റെക്കോർഡുകളാണ് സ്വന്തം പേരിലാക്കിയത്.

യൂറോ 2020 ലും കളിക്കാനിറങ്ങിയതോടെ അഞ്ച് യൂറോ കപ്പുകളിൽ കളിക്കാനിറങ്ങുന്ന ആദ്യ താരമെന്ന റെക്കോർഡ് പോർച്ചുഗീസ് ക്യാപ്റ്റന് സ്വന്തമായി‌. 2004 മുതലിങ്ങോട്ട് നടന്ന എല്ലാ യൂറോ കപ്പുകളിലും റൊണാൾഡോ കളിച്ചിട്ടുണ്ട്‌. 2004 ൽ ഗ്രീസിനെതിരെയായിരുന്നു റൊണാൾഡോയുടെ ആദ്യ മത്സരം.അന്താരാഷ്ട്ര ഫുട്ബോളിലെ പ്രധാന ടൂർണമെന്റിൽ പോർച്ചുഗൽ ടീമിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളികാരനെന്ന നേട്ടവും റൊണാൾഡോക്ക് ഇന്നലെ സ്വന്തമായി. 2018 ലെ ഫിഫ ലോകകപ്പിൽ ഗോൾ നേടിയ പെപ്പെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് റോണോ ഹംഗറിക്കെതിരെ സ്വന്തം പേരിലാക്കിയത്.

യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് തന്റെ മാത്രം പേരിലാക്കി റൊണാൾഡോ .ഇരട്ട ഗോളുകൾ നേടിയതോടെ ഇതിഹാസ താരം പ്ലാറ്റിനിയുടെ റെക്കോർഡ് മറികടന്നാണ് റൊണാൾഡോ യൂറോ കപ്പ് ചരിത്രത്തിലെ ടോപ് സ്കോറർ ആയത്. പ്ലാറ്റിനിക്ക് ഒമ്പത് ഗോളുകൾ ആയിരുന്നു. റൊണാൾഡോ ഇന്നത്തെ ഗോളുകളോടെ 11 ഗോളുകളിൽ എത്തി. ഇന്നലത്തെ ഗോളുകളോടെ അന്താരാഷ്ട്ര കരിയറിൽ റൊണാൾഡോക്ക് 106 ഗോളുകളുമായി. ഇനി മൂന്ന് ഗോളുകളും കൂടെ നേടിയാൽ റൊണാൾഡോക്ക് ചരിത്രം കുറിക്കാം. 1984 ലെ യൂറോ കപ്പിൽ നിന്നാണ് ഫ്രഞ്ച് സൂപ്പർ താരം ഒൻപതു ഗോളുകൾ നേടിയത്.

അഞ്ചു യൂറോ കപ്പിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ ഇന്നലെ മാറി. 2004 മുതലുള്ള എല്ലാ യൂറോയിലും റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്. ഇന്നലത്തെ വിജയത്തോടെ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന താരം എന്ന റെക്കോർഡും റോണോയുടെ പേരിലായി. 12 വിജയങ്ങളാണ് റൊണാൾഡോ നേടിയത്. യൂറോ കപ്പിൽ 22 മത്സരങ്ങൾ കളിച്ച റൊണാൾഡോ 11 ഗോളുകളും 8 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ പുതിയ റെക്കോർഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ് സൂപ്പർ താരം.

Rate this post