“റൊണാൾഡോയേയും നെയ്മറിനെയും അനുകരിച്ച് ആർസിബി താരങ്ങൾ”
ഐപിഎൽ 15-ാം പതിപ്പിന് രണ്ട് ദിവസം മാത്രം പ്രായമാകുമ്പോൾ, കളിച്ച മൂന്ന് മത്സരങ്ങളിലും കളിക്കാരുടെ ഭാഗത്ത് നിന്ന് ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനങ്ങൾ കാണാൻ ഇടയായി. വിക്കറ്റ് വീഴ്ത്തിയതിന് ശേഷം താരങ്ങൾ തങ്ങളുടെ തനത് ആഘോഷങ്ങൾ പുറത്തെടുത് ആരാധകർക്ക് ആനന്തകരമായ കാഴ്ച്ച സമ്മാനിച്ചു.
ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഡ്വെയ്ൻ ബ്രാവോ തന്റെ ‘നമ്പർ വൺ’ ആഘോഷം കൊണ്ട് ആരാധകരെ കയ്യിലെടുത്തപ്പോൾ, രണ്ടാം ദിനം നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങളുടെ ആഘോഷങ്ങൾ ശ്രദ്ധ ആകർഷിച്ചു.സീസണിലെ മൂന്നാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആർസിബി 205 റൺസ് കണ്ടെത്തിയിരുന്നു. ഇതോടെ, ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള സംഘം, പഞ്ചാബിനെ അനായാസം പരാജയപ്പെടുത്തും എന്ന് തോന്നിപ്പിച്ചു. എന്നാൽ, പഞ്ചാബ് ഓപ്പണർമാരായ ശിഖർ ധവാനും മായങ്ക് അഗർവാളും മികച്ച തുടക്കം നൽകിയതോടെ, ആർസിബി മോഹങ്ങൾക്ക് മങ്ങലേറ്റുത്തുടങ്ങി.
ഏഴ് ഓവറിൽ വിക്കറ്റ് നേട്ടമില്ലാതെ 71 റൺസ് വഴങ്ങിയ ശേഷം, ആർസിബി സ്പിന്നർ വനിന്ദു ഹസരംഗയെ ബൗളിംഗ് ആക്രമണത്തിലേക്ക് കൊണ്ടുവന്നു, തന്റെ ആദ്യ ബോളിൽ തന്നെ ശ്രീലങ്കൻ ലെഗ് സ്പിന്നർ പഞ്ചാബിന് മേൽ ആദ്യ പ്രഹരം ഏൽപ്പിച്ചു. ഹസരംഗയുടെ ഒരു ഷോർട്ട് സ്കിഡി ഡെലിവറി, പഞ്ചാബ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ ബാക്ക്ഫൂട്ടിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ, ടൈമിംഗ് പിഴക്കുകയും പന്ത് സ്ക്വയർ ലെഗിൽ ഷഹബാസ് അഹമ്മദിനെ പിടികൂടുകയും ചെയ്തു. വിക്കറ്റ് നേട്ടത്തിന് പിന്നാലെ ബ്രസീൽ ഫുട്ബോൾ താരം നെയ്മറുടെ സെലിബ്രേഷൻ ഹസരംഗ അനുകരിച്ചു.
Indian Cricketer Mohammed Siraj does Cristiano Ronaldo's iconic SIUUU celebration twice today. 😅❤️
— CristianoXtra (@CristianoXtra_) March 27, 2022
The influence is unreal.pic.twitter.com/izMAtv1FP8
മത്സരത്തിൽ മറ്റൊരു ആർസിബി താരമായ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് സെലിബ്രേഷനും ശ്രദ്ധ ആകർഷിച്ചു. ഇന്നിംഗ്സിലെ 14-ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ പഞ്ചാബ് ബാറ്റർമാരായ ബാനുക രജപക്ഷ (43), രാജ് ബവ (0) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ സിറാജ്, പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഫേമസ് സെലിബ്രേഷനായ ‘സീയു’ സെലിബ്രേഷനാണ് അനുകരിച്ചത്.