‘ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലെങ്കിൽ ലയണൽ മെസ്സി ഫിഫ ലോകകപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നു’:വെയ്ൻ റൂണി |Qatar 2022

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാദപരമായ അഭിമുഖത്തിന് ശേഷം വെയ്ൻ റൂണി ഈ ആഴ്ച പ്രധാന വാർത്തകളിൽ ഇടം നേടിയിരുന്നു, എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഇപ്പോഴും തന്റെ മുൻ സഹതാരം അല്ലെങ്കിൽ ലയണൽ മെസ്സി ഫിഫ ലോകകപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നു.ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്പോൾ മെസ്സിയെ കുറിച്ചും ഇത് തന്റെ അവസാന ലോകകപ്പാകാനുള്ള സാധ്യത അർജന്റീന ക്യാപ്റ്റനെ സമ്മർദത്തിലാക്കുമോ എന്നതിനെക്കുറിച്ച് റൂണി അഭിപ്രായങ്ങൾ പങ്കു വെച്ചു.

ഈ വർഷം ഖത്തറിൽ നടക്കുന്ന ടൂർണമെന്റിൽ മെസ്സിയോ റൊണാൾഡോയോ വിജയിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.”മെസ്സിയോ റൊണാൾഡോയോ ലോകകപ്പ് നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അത് അവരുടെ യോജിച്ച അവസാനമായിരിക്കും. അവിശ്വസനീയമായ കരിയർ ആയിരുന്നു രണ്ടു പേർക്കും ഉണ്ടായിരുന്നത്. അർജന്റീനയെ വിജയിപ്പിക്കാൻ മെസ്സി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.അദ്ദേഹം പ്രതീക്ഷകളെ കൈകാര്യം ചെയ്യുമെന്ന ഉറപ്പ് എനിക്കുണ്ട് ” റൂണി പറഞ്ഞു.

“തെക്കേ അമേരിക്കക്കാർക്ക് ഇത്തവണ യൂറോപ്പിന്റെ കുത്തക തകർക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.ബ്രസീൽ അര്ജന്റീന ഈ രണ്ട് ടീമുകളിൽ ഒന്നിന് തീർച്ചയായും കപ്പ് നേടാനാകും. ബ്രസീലിന് മികച്ച ടീമിനെ ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ സ്ഥിരതയാണ് പ്രധാനം.യൂറോപ്യൻ ടീമുകളിൽ നിന്ന് നമുക്ക് ലഭിക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യസ്തമായ കഴിവുകൾ സൗത്ത് അമേരിക്കക്കാർ ലോകകപ്പിലേക്ക് കൊണ്ട് വരും ” റൂണി പറഞ്ഞു.

ലയണൽ മെസ്സിക്ക് ഈ വർഷം 35 വയസ്സ് തികഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 37 വയസ്സായി. ഒരു ദശാബ്ദത്തിലേറെയായി ഇരുവരും ലോക ഫുട്ബോളിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും ലോകകപ്പിൽ കിരീടം നേടാനായില്ല.പിഎസ്ജി താരം 2014ൽ അർജന്റീനയ്‌ക്കൊപ്പം ഫൈനലിൽ എത്തിയെങ്കിലും ജർമനിയോട് പരാജയപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് തന്റെ കരിയറിൽ ഫൈനലിലെത്താൻ കഴിഞ്ഞില്ല, ഇരുവരും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇതുവരെ ഗോൾ നേടിയിട്ടില്ല.

Rate this post