❝ വിമർശനങ്ങൾക്ക് 🔥⚽ഗോളുകളിലൂടെയുള്ള
മറുപടിയുമായി 🦁👑 റൊണോയുടെ തിരിച്ചുവരവ് ❞

ഈ സീസണിൽ യുവന്റസിന്റെ മോശം പ്രകടനത്തിൽ ഏറ്റവും കൂടുതൽ വിമർശനം എട്ടു വാങ്ങേണ്ടി വന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ്. തുടർച്ചയായി ഒൻപതു വർഷം കൈവശം വെച്ചിരുന്ന സിരി എ കിരീടം ഇന്റർ മിലാൻ കരസ്ഥമാക്കിയതും ,ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പോർട്ടോയോട് പരാജയപെട്ട് പുറത്തായതിനും റൊണാൾഡോക്ക് നേരെയാണ് ആരാധകരും ഫുട്ബോൾ വിദഗ്ധരും തിരിഞ്ഞത്.

വ്യക്തിഗത മികവിൽ പോർച്ചുഗീസ് താരം മുന്നിട്ടു നിന്നപ്പോഴും ടീമെന്ന നിലയിൽ ഉയരാൻ സാധിക്കാത്തതാണ് അവർക്ക് വിനയയാവുന്നത്. മികച്ച ലോകോത്തര താരങ്ങൾ അണിനിരന്നിട്ടും 36 കാരനായ റോണോക്ക് പിന്തുണ കൊടുക്കാൻ കഴിവുള്ള താരങ്ങൾ യുവന്റസിൽ ഇല്ലെന്നു പറയാം. ചോരുന്ന പ്രതിരോധം ഈ സീസണിൽ വലിയ തിരിച്ചടിയാവുകയും ചെയ്തു. എന്നാൽ തന്റെ നേരെ ഉയർന്നു വരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണമായിരുന്നു ഇന്നലെ റോണോയുടെ പ്രകടനം.

അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ നിര്ണായകമായേക്കാവുന്ന ഉഡീനീസിക്കെതിരെയുള്ള പോരാട്ടത്തിൽ അവസാന ഏഴു മിനുട്ടിൽ ഇരട്ട ഗോളുകൾ നേടിയാണ് റോണോ യുവന്റസിന്റെ രക്ഷകനായി മാറിയത്. ഇന്നലത്തെ ജയത്തോടെ യുവന്റസ് പോയിന്റ് നിലയിൽ മൂന്നാമതെത്തുകയും ചെയ്തു.അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ തങ്ങൾക്ക് സ്ഥാനമുണ്ടെന്ന് ഉറപ്പാക്കാൻ യുവന്റസിന് അവരുടെ ശേഷിക്കുന്ന ഗെയിമുകളിൽ വിജയിക്കേണ്ടതുണ്ട്.


ഇന്നലെ നേടിയ ഇരട്ട ഗോളോടെ സിരി എ യിൽ റോണോയുടെ സമ്പാദ്യം 27 ഗോളായി ഉയർന്നു. യുവന്റസിന് വേണ്ടി നേടുന്ന 99 ആം ഗോളായിരുന്നു ഇത്.ഒരു ഗോളും കൂടി നേടിയാൽ മൂന്നു വ്യത്യസ്ത ലീഗുകളിൽ വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി 100 ഗോൾ തികക്കുന്ന താരമായി മാറും. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 34 ഗോളുകൾ നേടാനുമായി. യുവന്റസിന്റെ ഗോളുകളിൽ 40% നേടിയതും റൊണാൾഡോയാണ് ഇതിലൂടെ അവർക്ക് വേണ്ടി 21 പോയിന്റുകൾ നേടിയിട്ടുണ്ട്. ഇത്രയധികം മികവ് പുലർത്തിയിട്ട്ണ് അദ്ദേഹത്തെ പ്രശംസിക്കുന്നതിനു പകരം കാലം കഴിഞ്ഞു എന്ന രീതിയിൽ വിമർശിക്കുന്നതാണ് എല്ലാവരും ചെയ്യുന്നത്.

അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിലും കസേര തെറിക്കുന്ന പരിശീലകൻ ആന്ദ്രേ പിർലോ ഇന്നലത്തെ വിജയത്തിൽ റോണോയോട് വളരെ കടപ്പെട്ടിരിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള അറ്റ്ലാന്റ്റക്കും, മൂന്നാമതുള്ള യുവക്കും നാലാമതുള്ള മിലാനും 69 പോയിന്റാണുള്ളത്.ഇനിയുള്ള ഓരോ മത്സരത്തിലെ ജയ പരാജയങ്ങൾ മാത്രമല്ല ഗോൾ നേടുന്നതും വഴങ്ങുന്നതും നിർണായകമാകും.

യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുക്കുക എന്നത് റോണോയുടെ അഭിമാന പ്രശനം കൂടിയാണ്. തന്റെ നേരെ ഉയരുന്ന വിമര്ശനങ്ങൾക്ക് പ്രകടങ്ങളിലൂടെയും ഗോളുകളിലൂടെയും മറുപടി നൽകിയ ശീലമുള്ള താരമാണ് റൊണാൾഡോ.