❝⚽👑റൊണാൾഡോയുടെ പ്രധാന ലക്ഷ്യം😍✌️ പങ്കു വെച്ച്
പറങ്കിപ്പടയുടെ🇵🇹👔പരിശീലകൻ ഫെർണാണ്ടോ സാന്റോസ്❞

ഖത്തർ 2022 യൂറോപ്യൻ യോഗ്യത മത്സരങ്ങൾക്ക് മുൻപായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. യുവന്റസിലെ വിവാദങ്ങൾ താരത്തിന്റെ മനോവീര്യത്തെ ബാധിച്ചിട്ടില്ലെന്ന് പോർച്ചുഗൽ കോച്ച് പറഞ്ഞു.യുവന്റസ് തിരിച്ചടികൾക്കിടയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആവേശം കൂടുതൽ ഉയർന്നതായും പോർച്ചുഗൽ പരിശീലകൻ പറഞ്ഞു. കൊറോണ വൈറസ് യാത്രാ നിയന്ത്രണത്തെത്തുടർന്ന് യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗൽ അസർബൈജാനെ ടുറിനിലെ യുവന്റസ് സ്റ്റേഡിയത്തിൽ ഇന്ന് നേരിടും.

യുവേയുടെ ചാമ്പ്യൻസ് ലീഗ് അവസാന -16 ൽ പുറത്തായതും, സിരി എ യിൽ ബെനവെന്റോയോട് ടൂറിനിൽ പരാജയപ്പെട്ടതും, ലീഗിൽ മൂന്നാം സ്ഥാനാത്തേക്ക് പിന്തള്ളപ്പെട്ടതുമെല്ലാം റൊണാൾഡോക്ക് മേൽ കൂടുതൽ വിമര്ശനം ഉയരുന്നതിനു കാരണമായി. 36 കാരനായ റൊണാൾഡോയെ “വളരെ നല്ല സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച പോർച്ചുഗീസ് പരിശീലകൻ താരം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പറഞ്ഞു.“ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം നല്ല അടുപ്പത്തിലായിരുന്നു, വളരെ നല്ല സുഹൃത്തുക്കളായ ഞങ്ങൾക്ക് ശരിക്കും ഒരു കോച്ച്-പ്ലേയർ ബന്ധമല്ല അതിലും വലിയ ബന്ധമാണുള്ളത് ,” 66 കാരനായ സാന്റോസ് പത്രസമ്മേളനത്തിൽ പറഞ്ഞു”.

പോർച്ചുഗൽ ടീമിനൊപ്പം ഇപ്പോഴും ഉയർന്ന നിലവാരത്തിൽ കളിക്കുന്ന റൊണാൾഡോ ടീമിനൊപ്പം ആയിരിക്കുമ്പോൾ അവൻ എല്ലായ്പ്പോഴും സന്തോഷത്തോടെ കാണുന്നു ” സദ്ദേഹം കൂട്ടിച്ചേർത്തു. ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോററായ റൊണാൾഡോ അന്തരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം റെക്കോർഡിന് ഏഴു ഗോൾ മാത്രം അകലെയാണ്. 109 ഗോളുകളുള്ള ഇറാൻ താരം അലി ഡെയുടെ പേരിലാണ് റെക്കോർഡ്. ഏഴു തവണ വേൾഡ് കപ്പിന് യോഗ്യത നേടിയ പോർച്ചുഗൽ 1966 ലും 2006 ലും സെമി ഫൈനലിലെത്തി.

റൊണാൾഡോയ്‌ക്കൊപ്പം, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്, അറ്റ്ലെറ്റിക്കോ മാഡ്രിഡ് യുവതാരം ജോവ ഫെലിക്സ്, ലിവർപൂളിന്റെ ഡിയോഗോ ജോറ്റ എന്നിവരുൾപ്പെടെയുള്ള മികച്ച ആക്രമം നിരയാണ് പോർച്ചുഗലിനുള്ളത്. യൂറോ 2016 ൽ അവരുടെ ആദ്യത്തെ പ്രധാന കിരീടം നേടിയ ശേഷം, ലോകകപ്പ് “ശരിക്കും ഒരു സ്വപ്നമല്ല, മറിച്ച് തീർച്ചയായും യാഥാർത്ഥ്യമാകുന്ന ഒന്നാണ്” എന്ന് സാന്റോസ് വിശ്വസിക്കുന്നു. റൊണാൾഡോ എല്ലായ്പ്പോഴും പുതിയ ട്രോഫികൾ ജയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം, എന്നാൽ എല്ലാ കളിക്കാരും ലോകകപ്പ് നേടാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.


അഞ്ചാം റാങ്കുകാരനായ പോർച്ചുഗൽ 108-ാം സ്ഥാനത്തുള്ള അസർബൈജാനെതിരെ ഇറങ്ങുന്നതിനു മുൻപ് സാന്റോസ് പറഞ്ഞു “ഞങ്ങൾ ആരെയും കുറച്ചുകാണരുത്. അസർബൈജാൻ പ്രത്യാക്രമണത്തിൽ തികച്ചും അപകടകാരിയാണെന്ന് ഞങ്ങൾക്കറിയാം”. ക്ലബ് സൈഡ് പോർട്ടോയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റതിനെത്തുടർന്ന് ഡിഫെൻഡർ പെപ്പെ പുറത്താണെങ്കിലും മാന് സിറ്റി ഡിഫൻഡർ റൂബൻ ഡയസ് ആ വിടവ് നികത്തും. യൂറോ കപ്പും, നേഷൻസ് ലീഗും നേടിയ പോർച്ചുഗീസ് ടീം വേൾഡ് കപ്പും നേടാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണുള്ളത്. യൂറോപ്യൻ ചാമ്പ്യൻമാരും ശനിയാഴ്ച രണ്ടാം മത്സരത്തിൽ സെർബിയയെയും മൂന്ന് ദിവസത്തിന് ശേഷം ലക്സംബർഗിനെയും നേരിടും.