ഗോട്ട് (GOAT) ആരെന്നു ഇനിയും സംശയമോ ? മെസ്സിക്ക് വെല്ലുവിളിയുമായി റൊണാൾഡോ

ലയണൽ മെസ്സിയെ വീണ്ടും വെല്ലുവിളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ .രാജ്യാന്തര മത്സരങ്ങളിൽ 100 ഗോൾ കുറിച്ചാണ് റൊണാൾഡോ മെസ്സിക്ക്മേൽ സമ്മർദമേകിയത്.രാജ്യാന്തര മത്സരങ്ങളിൽ മെസ്സി 70 ഗോൾ നേടിയിട്ടുണ്ട് . രാജ്യാന്തര മത്സരങ്ങളിൽ 100 ഗോൾ നേടുന്ന ആദ്യ യൂറോപ്യൻ താരവും ,ലോകത്തിലെ രണ്ടാമത്തെ താരവുമാണ് റൊണാൾഡോ. 100 ഗോൾ നേടിയതോടെ ആരാണ് കേമൻ എന്ന ചർച്ച ഫുട്ബോൾ ലോകത്ത് വീണ്ടും സജീവമായി. മെസ്സിയുടെയും, റൊണാൾഡോയുടെയും ആരാധകർ കണക്കുമായി രംഗത്തെത്തിക്കഴിഞ്ഞു.


ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിക്ക് എന്തുകൊണ്ട് പ്രായമാകുന്നില്ല ? ഫുട്ബോൾ ആരാധകർ ചോദിക്കുന്ന ചോദ്യമാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സ്പെയിനിൽ എത്തിയപ്പോളും അവിടെ നിന്ന് യുവന്റസിൽ എത്തിയപ്പോളും റൊണാൾഡോക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. തന്നിലെ ഫുട്ബോളറെ കാലത്തിനും പ്രായത്തിനും അനുസരിച്ച് പരിഷ്കരിച്ചതിനുള്ള പ്രതിഫലമാണ്, മുപ്പത്തിയഞ്ചാം വയസ്സിലും 10 വയസ്സു കുറവുള്ള കളിക്കാരന്റെ കരുത്തോടെ ഗോളുകൾ നേടാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞാണു താനെന്ന് അടുത്ത ഫെബ്രുവരിയിൽ 36–ാം ജന്മദിനം ആഘോഷിക്കേണ്ട താരം ഒന്ന് കൂടി തെളിയിച്ചു.

picture credit / Alberto Pizzoli ,AFP Getty

പ്രായം മുപ്പതു കഴിഞ്ഞാൽ കളിയിൽ പിന്നാക്കം പോകുന്ന സൂപ്പ‍ർതാരങ്ങളാണ് അധികവും. ക്രിസ്റ്റ്യാനോ അവരിലൊരാളല്ല. രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറി തുടർച്ചയായ 17–ാം വർഷവും ഗോൾ നേടിയ താരം താരം തന്റെ 165–ാം മത്സരത്തിലാണു നൂറിന്റെ നിറവിലെത്തിയത്. ക്രിസ്റ്റ്യാനോയുടെ ആദ്യത്തെ 52 ഗോളുകൾ വന്നത് 118 മത്സരങ്ങളിൽനിന്നായിരുന്നു.ഒരു മത്സരത്തിൽ ശരാശരി 0.44 ഗോളുകൾ. എന്നാൽ, പ്രായം 30 പിന്നിട്ടപ്പോൾ കളിയുടെ ഗീയർ മാറ്റിയ ക്രിസ്റ്റ്യാനോയ്ക്കു ശേഷമുളള 49 ഗോളുകൾ നേടാൻ വേണ്ടി വന്നതു വെറും 47 മത്സരങ്ങൾ. ഒരു മത്സരത്തിൽ ശരാശരി 1.04 ഗോളുകൾ.കാലം മാറുന്നതനുസരിച്ച്, പ്രായം കൂടുന്നതനുസരിച്ച് സ്വന്തം കളി പരിഷ്കരിക്കുന്ന, നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ഒരു ഫുട്ബോളറുടെ വേഷപ്പകർച്ചയാണത് റൊണാൾഡോയുടെത്.

(കടപ്പാട്)