❝റോണോയുടെ🐐⚽റോക്കോർഡുകൊണ്ടുള്ള✍️🤩ചരിത്ര നേട്ടവും DAZN മാധ്യമ പ്രവർത്തകയുടെ🗣🎙വാക്കുകളും❞

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകമെമ്പാടുമുള്ള ആബാലവൃദ്ധം ജനങ്ങളും സൂപ്പർ താരത്തെ പിന്തുടരുന്നവരാണ്. പല പ്രമുഘ പത്ര പ്രവർത്തകരും ,ടിവി അവതാരകരും താരത്തിന്റെ അഭിമുഖത്തിനായി കാത്തിരിക്കുന്നവരാണ്. ഒരു ഫുട്ബോൾ താരത്തിനുപരി ഒരു ബ്രാൻഡ് ഐക്കണായി റൊണാൾഡോ മാറി.

ഓരോ സീസണിലും പുതിയ നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ മുൻ പന്തിയിലുള്ള റൊണാൾഡോ ഇന്നലെ സിരി എയിൽ സ്പെസിയക്ക് എതിരെ നേടിയ ഗോളോട് കൂടി സീസണിൽ 20 ലീഗ് ഗോളുകളിൽ എത്തി. ഇത് തുടർച്ചയായ 12ആം സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 20 ലീഗ് ഗോളുകളിൽ എത്തുന്നത്. 2009-10 സീസണിൽ റയൽ മാഡ്രിഡിനെയാണ് 20 ഗോളുകൾ അടിച്ചത് മുതൽ ഇങ്ങോട്ട് എല്ലാ സീസണിലും ക്രിസ്റ്റ്യാനോ 20 ഗോളുകളോ അതിൽ കൂടുതലോ ലീഗിൽ അടിച്ചു.പോർച്ചുഗീസ് താരം മാഡ്രിഡിലെ ഒമ്പത് സീസണുകളിൽ ഓരോ തവണയും 25 തവണയെങ്കിലും സ്കോർ ചെയ്തു മൂന്ന് തവണ 40 അതികം ഗോൾ നേടി.

2018 ൽ യുവന്റസിലേക്ക് മാറിയതിനുശേഷം, റൊണാൾഡോ സെറി എയിലെ തന്റെ ആദ്യ രണ്ട് സീസണുകളിലായി 52 ഗോളുകൾ നേടിയിട്ടുണ്ട്.ലയണൽ മെസ്സി മാത്രമാണ് യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ ഈ നേട്ടത്തിന് അർഹനായ മറ്റൊരാൾ. മെസ്സി കഴിഞ്ഞ സീസണിൽ തന്നെ 12 സീസൺ 20 ഗോളിൽ കൂടുതൽ നേടിയിരുന്നു. ഇപ്പോൾ ഈ സീസണിൽ 19 ലീഗ് ഗോളിൽ നിൽക്കുന്ന മെസ്സി 13ആം സീസണിലും 20 ഗോൾ നേടും എന്ന് ഉറപ്പാണ്‌.

കഴിഞ്ഞ ദിവസം ഇറ്റാലിയൻ ടെലിവിഷൻ അവതാരകയും , ഇറ്റലിയിൽ സിരി എ സംപ്രേക്ഷണാവകാശം നേടിയ ചാനലായ DAZN അവതാരകയുമായ ജിയാലിയ ഡിലേറ്റ ലിയോട്ടയുടെ അഭിപ്രായത്തിൽ “ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനല്ല, ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്”.എന്നാണ് താരത്തെ കുറച്ച് പറഞ്ഞിരിക്കുന്നത്.

ഈ സീസണിൽ ഇറ്റാലിയൻ ലീഗിൽ 20 ഗോളുമായി ടോപ് സ്കോററായുള്ള റൊണാൾഡോ 36 ആം വയസ്സിലും തന്റെ ഫോമിന് ഒരു കുറവും വന്നിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. മാസങ്ങൾക്കു മുൻപ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജോസഫ് ബികന്റെ റെക്കോർഡ് മറികടന്ന് പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു.2018 ൽ നിന്നും റയലിൽ നിന്നും യുവന്റസിൽ എത്തിയതോടു കൂടി ഇറ്ലിയിലെയും മുഖ്യ ആകർഷണം റോണോയിലായി. കഴിഞ്ഞ 600 ആം ലീഗ് മത്സരത്തിനിറങ്ങിയ റൊണാൾഡോ ഗോൾ നേടുകയും യുവന്റസിനെ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു.