❝ ഫുട്‍ബോൾ ലോകം ❤️✌️ മറക്കാത്ത
കഴിഞ്ഞ 🇵🇹⚽ രാവിൽ ക്രിസ്റ്റ്യാനോ
✍️👑 ഇടിച്ചു നിരത്തിയ റെക്കോർഡുകൾ ❞

റെക്കോർഡുകൾ തന്നെ തേടി വരികയാണെന്ന റൊണാൾഡോയുടെ വാക്കുകൾ സത്യമാണെന്ന് കരുതണം.ഫുടബോളിലെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാനിയൻ താരം അലി ദേയിയുടെ റെക്കോർഡിനൊപ്പമാണ് റൊണാൾഡോ എത്തിയത്. യൂറോ കപ്പിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെയാണ് പോർച്ചുഗീസ് താരം 109 ഗോളുകളുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 1993 മുതൽ 2006 വരെ ഇറാനായി കളിച്ച അലി ദേയിയുടെ ഒപ്പം എത്തിയത്. ഇറാന്റെ ജേഴ്‌സിയിൽ 149 മത്സരങ്ങളില്‍ നിന്നാണ് അലി ദേയി 109 ഗോളുകൾ നേടിയത്. അതേസമയം, പോർച്ചുഗൽ ജേഴ്‌സിയിൽ റൊണാള്‍ഡോ 176 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ ഈ നേട്ടത്തിൽ എത്തിയത്.

ഫ്രാൻസിനെതിരെ സമനില നേടി പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ പോർച്ചുഗലിന് ബെൽജിയമാണ് എതിരാളികൾ. ഇന്നലത്തെ മത്സരത്തിലെ രണ്ട് ഗോളുകളും കൂട്ടി ഈ യൂറോ കപ്പിൽ റൊണാൾഡോ അഞ്ചു ഗോളുകളാണ് ഇതുവരെ നേടിയത്. തകർപ്പൻ ഫോമിലുള്ള താരം പ്രീക്വാർട്ടറിൽ ബെൽജിയത്തിന് എതിരെ കൂടി ഗോൾ നേടിയാൽ അന്താരാഷ്ട്ര ഫുട്‍ബോളിലെ ഗോൾ റെക്കോർഡ് താരത്തിന് തന്റെ മാത്രം പേരിലാക്കാൻ കഴിയും. താരത്തിന്റെ നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ ബെൽജിയത്തിനെതിരായ മത്സരത്തിൽ തന്നെ താരം ഈ റെക്കോർഡ് തിരുത്തിയേക്കാം.

ഫുട്‍ബോളിൽ സജീവമായുള്ള താരങ്ങളിൽ ആരും തന്നെ ഗോൾ കണക്കിൽ റൊണാൾഡോയുടെ അടുത്ത് പോലുമില്ല. സജീവമായി കളിക്കുന്ന താരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് രണ്ടാം സ്ഥാനത്ത്. ഛേത്രിക്ക് 74 ഗോളുകൾ ആണുള്ളത്. അര്ജന്റീന താരമായ ലയണൽ മെസ്സിക്ക് 73 ഗോളുകൾ ആണ് സ്വന്തമായുള്ളത്.ഇതോടൊപ്പം യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോൾ നേടുന്ന യൂറോപ്യൻ താരം എന്ന റെക്കോർഡ് കൂടി റൊണാൾഡോ സ്വന്തമാക്കി. 21 ഗോളുകളാണ് താരം ഇതുവരെ ഇരു ടൂർണമെൻ്റുകളിൽ നിന്നും നേടിയത്.

നേരത്തെ ഹംഗറിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടി യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് കൂടി നേടിയിരുന്നു. ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ ഒമ്പത് ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ അന്ന് മറികടന്നത്. പിന്നീട് മൂന്ന് ഗോളുകൾ നേടിയ താരത്തിന് നിലവിൽ 24 യൂറോ കപ്പ് മത്സരങ്ങളിൽ നിന്നായി 14 ഗോളുകളാണ് സ്വന്തമായുള്ളത്.യൂറോ കപ്പിലെ ഗോൾ നേട്ടത്തിൽ റെക്കോർഡിട്ട റൊണാൾഡോ അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ (2004, 2008, 2012, 2016, 2020) കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും അതോടൊപ്പം തുടർച്ചയായി അഞ്ച് യൂറോ കപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 2004 ജൂൺ 12ന് ഗ്രീസിനെതിരായ മത്സരത്തിൽ അരങ്ങേറ്റം. ഗോളടിച്ചായിരുന്നു തുടക്കം.അഞ്ച് യൂറോ കപ്പുകളിൽ നോക്ക് ഔട്ടിൽ കടക്കുനാണ് ആദ്യ താരവും റൊണാൾഡോ തന്നെയാണ്.

ഇനിയൊരു യൂറോ കപ്പിന് താരം ഉണ്ടാകുമോ എന്ന് എല്ലാവരും ചോദിക്കുമ്പോഴും താരം തന്റെ 36ാം വയസ്സിലും ഫുട്‍ബോൾ ലോകത്തെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ജർമനിക്കെതിരായ മത്സരത്തിൽ താരം നേടിയ ഗോൾ. കളിയിൽ റൊണാൾഡോയുടേത് ഒരു സാധാരണ ടാപ് ഇൻ ഗോൾ ആയിരുന്നെങ്കിലും താരം ഗോൾ നേടാൻ പിന്നിട്ട വഴിയാണ് ഗോളിനെ ചർച്ചാവിഷയമാക്കിയത്. ഗോൾ നേടാൻ റൊണാൾഡോ പോർച്ചുഗൽ പോസ്റ്റിൽ നിന്നും ജർമൻ പോസ്റ്റിലേക്ക് ഓടിയെത്തിയത് വെറും 14.2 സെക്കന്റിലാണ്. ഇരു പോസ്റ്റുകൾക്കിടയിലുള്ള 92 മീറ്റർ ദൂരം താരം താണ്ടിയത് മണിക്കൂറിൽ ഏകദേശം 32കി.മീ വേഗത്തിലായിരുന്നു.തൻ്റെ 36ാം വയസ്സിലും അസാമാന്യ കായിക മികവ് പുലർത്തുന്ന താരം മത്സരത്തിലുടനീളം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. കഠിനാദ്ധ്വാനവും ആത്മസർപ്പണവും കളിയോടുള്ള അടങ്ങാത്ത ആവേശവുമാണ് റൊണാൾഡോയെ ഫുട്‍ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാക്കുന്നത്.