❝ ഈ യൂറോ🏆 കപ്പിൽ 👑🇵🇹 ക്രിസ്റ്റ്യാനോയെ
🔥⚽ കാത്തിരിക്കുന്ന ✍️ റെക്കോർഡുകൾ ❞

ഫുട്ബോളിൽ റെക്കോര്ഡുകളുടെ കളിത്തോഴനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 36 ആം വയസ്സിലും ഉജ്ജ്വല ഫോമിൽ കളിക്കുന്ന പോർച്ചുഗീസ് ക്യാപ്റ്റൻ യൂറോ 2020 ലേക്ക് കടക്കുമ്പോൾ നിരവധി റെക്കോർഡുകളാണ് കാത്തിരിക്കുന്നത്. ഒരു പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ അവസാനത്തെ യൂറോ കപ്പായിരിക്കാം ഇത്.ഒന്നര പതിറ്റാണ്ടിലേറെയായി ലോക ഫുട്ബോൾ വേദിയിൽ ആധിപത്യം പുലർത്തുന്ന ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം റെക്കോർഡുകൾ തകർക്കുന്നത് പുതിയ കാര്യമല്ല. 2020-21 സീസണിലെ ഏറ്റവും മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിൽ ഏറ്റവും കൂടുതൽ നേടിയവരിൽ ഒരാളായിരുന്നു റൊണാൾഡോ സിരി എ ഗോൾഡൻ ബൂട്ടും നേടി.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യൂറോ 2020 ൽ തകർക്കാൻ കഴിയുന്ന അഞ്ച് റെക്കോർഡുകൾ ഏതാണെന്നു നോക്കാം.

ഏറ്റവും കൂടുതൽ തവണ യൂറോ കപ്പ് കളിച്ച താരം

2004 ൽ സ്വന്തം നാട്ടിൽ നടന്ന യൂറോ കപ്പിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോയിൽ അരങ്ങേറ്റം കുറിക്കുന്നത് .അതിനുശേഷം പോർച്ചുഗലിന്റെ ആദ്യ ടീമിലെ സ്ഥിരംഗമായ റൊണാൾഡോ 2016 ൽ അവർക്കൊപ്പം കിരീടം നേടുകയും ചെയ്തു.ഇതുവരെ നാല് യൂറോ കപ്പുകളിൽ റൊണാൾഡോ കളിച്ചിട്ടുണ്ട് .നാല് യൂറോ ഫൈനലുകളിൽ പതിനേഴ് ഫുട്ബോൾ കളിക്കാർ കളിച്ചിട്ടുണ്ട് എന്നാൽ അഞ്ചെണ്ണത്തിൽ ആരും കളിച്ചിട്ടില്ല.യൂറോ 2020 ൽ കളിക്കുമ്പോൾ യൂറോ കപ്പിന്റെ അഞ്ച് പതിപ്പുകളിൽ കളിച്ച ആദ്യ കളിക്കാരനായി റൊണാൾഡോ മാറും.

യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ

2004 ൽ ഗ്രീസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി. നാല് യൂറോ കപ്പിലും കൂടി ഒൻപതു ഗോളുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. ഒരു ഗോളും കൂടി നേടിയാൽ യൂറോ കപ്പിലെ ടോപ് സ്‌കോറർ പദവി റോണോയുടെ പേരിലാവും.ഫ്രഞ്ച് താരം മൈക്കിൾ പ്ലാറ്റീനിയോടപ്പം ഒൻപതു ഗോളുകളാണ് റോണോ നേടിയിരിക്കുന്നത്.1984 ൽ ഫ്രാൻസ് ചാമ്പ്യന്മാരായ യൂറോ കപ്പിലാണ് പ്ലാറ്റീനിയുടെ 9 ഗോളുകളും പിറന്നത്.2020 ൽ ഒരു തവണ കൂടി വല കുലുക്കിയാൽ ചരിത്രത്തിന്റെ ഭാഗമായി തീരും.


യൂറോയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ( യോഗ്യത റൗണ്ട് ഉൾപ്പെടെ )

യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാവാനുള്ള തയ്യാറെടുപ്പിലാണ് റൊണാൾഡോ . യോഗ്യത, അവസാന റൗണ്ടും ഉൾപ്പെടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് ഇറ്റാലിയൻ ഇതിഹാസം ഗിയാൻലൂയിഗി ബഫണിന്റെ പേരിലാണ്.2017 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ബഫൺ കരിയറിൽ ഇറ്റലിക്ക് വേണ്ടി യൂറോ കപ്പ് / യോഗ്യതയിൽ 58 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.റൊണാൾഡോയാവട്ടെ യൂറോ കപ്പ് / യോഗ്യതയിൽ 56 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മൂന്നു മത്സരങ്ങൾ കൂടി കളിച്ചാൽ ഇറ്റാലിയൻ ഗോൾകീപ്പറെ മറികടന്ന് യൂറോയിൽ ഏറ്റവുമധികം തവണ കളിച്ച കളിക്കാരനായി റൊണാൾഡോ മാറും.

ഫൈനലിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യൂറോപ്പിലെ ഏറ്റവും പ്രബലമായ ശക്തികളിലൊന്നായി പോർച്ചുഗൽ മാറി കഴിഞ്ഞു. രണ്ട് പ്രധാന ടൂർണമെന്റുകളിൽ അവർ വിജയിച്ചു. യൂറോ 2016 നു ശേഷം യുവേഫ നേഷൻസ് ലീഗും നേടി. ഈ യൂറോ നേടാൻ ഏറ്റവും സാധ്യതയുള്ള ടീമും പോർച്ചുഗലാണ്.പോർച്ചുഗീസ് ടീം ഫൈനലിൽ എത്തുകയും റൊണാൾഡോ ഗോൾ നേടുകയും ചെയ്താൽ ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാവും. നിലവിൽ 1976 ഫൈനലിൽ ഗോൾ നേടിയ പശ്ചിമ ജർമ്മനിയുടെ ബെർണ്ട് ഹോൾസെൻബെയ്ൻ പേരിലാണ് റെക്കോർഡ്.പോർച്ചുഗൽ ഫൈനലിൽ കടന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 36 വയസും 156 ദിവസവും പ്രായമാകും.

അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ

അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച സ്കോററാവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇനി ഏഴു ഗോളുകൾ മാത്രം മതിയാവും. ഇറാൻ സ്‌ട്രൈക്കർ അലി ഡെയ്ക്ക് 109 ഗോളുകളുണ്ട് 103 ഗോളുകളുമായി റൊണാൾഡോ രണ്ടാം സ്ഥാനത്താണ്. അലി ദെയിയെ മറികടക്കാൻ റൊണാൾഡോക്ക് ഏഴു ഗോളുകൾ കൂടി വേണം. യൂറോ 2020 ൽ റൊണാൾഡോയ്ക്ക് ഏഴ് ഗോളുകൾ നേടാൻ കഴിയുമെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകൾ നേടിയ റെക്കോർഡ് റൊണാൾഡോക്ക് സ്വന്തം പേരിലാക്കാം.റൊണാൾഡോയുടെ അവിശ്വസനീയമായ ഗോൾ സ്‌കോറിംഗ് വൈദഗ്ധ്യത്തിന്റെ ഒരു തെളിവായിരിക്കും ഇത്.