❝ ⚽👑 ക്രിസ്റ്റ്യാനോ റയൽ ✍️⚽ മാഡ്രിഡിലേക്ക്
തിരിച്ചെത്തുന്നതിൽ 👔🗣 അവസാന
തീരുമാനവും പറഞ്ഞു പെരസ് ❞

യൂറോപ്യൻ സൂപ്പർ ലീഗിന്റെ പ്രഖ്യാപനത്തോട് കൂടി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്.സൂപ്പർ ലീഗിന്റെ ആദ്യ പ്രസിഡന്റ് കൂടിയാണ് പെരസ്. സൂപ്പർ ലീഗിന്റെ പ്രഖ്യാപനം ഫുട്ബോളിനും താരങ്ങൾക്കും ഗുണം ചെയ്യുമെന്നും ലീഗിന്റെ ആവിർഭാവം ചെറിയ ക്ലബ്ബുകളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സൂപ്പർ ലീഗിന്റെ വരവോടു കൂടി യൂറോപ്യൻ ക്ലബ്ബുകൾ രണ്ടു ചേരിയിൽ ആയിരിക്കുകയാണ്. സൂപ്പർ ലീഗിൽ ഉൾപ്പെട്ട ക്ലബ്ബുകൾക്ക് താരങ്ങളെ കൈമാറാൻ മറ്റു ക്ലബ്ബുകൾ തയ്യാറായില്ലെങ്കിൽ അടുത്ത സീസണിൽ പ്രതീക്ഷിച്ച പല ട്രാൻസ്ഫറുകളും നടക്കാതെ പോവും. എംബപ്പേ, ഹാലാൻഡ്, നെയ്മർ ,അലാബ തുടങ്ങി നീണ്ട നിര തന്നെ കാണാൻ സാധിക്കും.

കൈലിയൻ എംബപ്പേയുടെ റയലിലേക്കുള്ള വരവിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പെരസ് നൽകിയില്ല. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിനെ പാട്ടി വ്യക്തമായ ഉത്തരം നൽകുകയും ചെയ്തു. യുവന്റസ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തായതിന് ശേഷം റൊണാൾഡോയുടെ റയലിക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ശക്തിയേറി. എന്നാൽ നിലവിലെ സാഹചര്യത്തിൽ റൊണാൾഡോയെ ഒപ്പിടുന്നത് “അസാധ്യമാണ്” എന്നാണ് പെരസ് അഭിപ്രായപ്പെട്ടത്.പുതിയ സംരംഭമായ സൂപ്പർ ലീഗിൽ യുവന്റസും ഒരു പങ്കാളിയാണ്. അവരുടെ പ്രധാന താരം കൂടിയാണ് റൊണാൾഡോ. റൊണാൾഡോയെ മാഡ്രിഡിൽ തിരിച്ചെത്തിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു പുനഃസമാഗമത്തിന് സാധ്യതയില്ലെന്നും പെരസ് വ്യക്തമാക്കി.


നിലവിൽ 25 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ സെറി എയുടെ മുൻനിര ഗോൾ സ്‌കോററാണ്. കഴിഞ്ഞ സീസണിൽ ലാസിയോയുടെ സിറോ ഇമ്മൊബൈലൈന് പിന്നിൽ നേരിയ വ്യത്യസത്തിലാണ് ടോപ് സ്കോററാർ സ്ഥാനം നഷ്ടപെട്ടത്. 36 വയസ്സ് തികഞ്ഞിട്ടും ലോകത്തെ ഏറ്റവും മികച്ച ആക്രമണകാരികളിൽ ഒരാളായി റൊണാൾഡോ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ യുവന്റസിന്റെ മോശം പ്രകടനങ്ങളാണ് താരത്തിന്റെ ഭാവിയെക്കുറിച്ച് ഊഹക്കച്ചവടങ്ങൾ നടക്കുന്നതിനു കാരണം. ഐറി ഓയിൽ കിരീരം നിലർത്താൻ സാധിക്കാത്തതും ,ആദ്യ നാലിൽ നിന്നും പുറത്തു പോവും എന്ന ആശങ്കയും റൊണാൾഡോയെ വിൽക്കാനുള്ള കാരണമായി കാണുന്നുണ്ട്.

എന്നാൽ ഇപ്പോൾ പെരസ്, ആൻഡ്രിയ അഗ്നെല്ലി, യൂറോപ്പിലെ മറ്റ് എലൈറ്റ് ക്ലബ്ബുകൾ എന്നിവർ യൂറോപ്യൻ സൂപ്പർ ലീഗുമായി മുന്നേറുകയാണെകിൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ അഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ വളരെ കൂടുതലാണ്. 2022 വരെയാണ് റൊണാൾഡോക്ക് യുവന്റസുമായി കരാറുള്ളത്. സൂപ്പർ ലീഗ് യാഥാർഥ്യമാവുകയാണെങ്കിൽ റൊണാൾഡോ യുവന്റസിൽ തന്നെ തുടരാനാണ് സാദ്ധ്യതകൾ കാണുന്നത്.