❝ഡബിൾ⚡⚽ഹെഡ്ഡർ ഗോളുകളോടെ👑🐐ക്രിസ്റ്റ്യാനോ റൊണാൾഡോ✍️⚽ഇന്നലെ തീർത്ത പുതിയ റെക്കോർഡുകൾ❞

36 ആം വയസിലും തന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇറ്റാലിയൻ സിരി എയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുക്കുന്നത്. ഇന്നലെ ക്രോട്ടോണിനെതിരെ നടന്ന മത്സരത്തിൽ എണ്ണം പറഞ്ഞ രണ്ടു ഹെഡ്ഡർ ഗോളിലൂടെ അത് ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് പോർച്ചുഗീസ് താരം പുറത്തെടുത്തത് .ക്രോട്ടോണിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി യുവന്റസ് ഇറ്റാലിയൻ സിരി എയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ഇന്നലെ ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളോടെ സിരി എയിൽ ലുകാകുവിനെ മറികടന്നു 18 ഗോളുമായി ടോപ് സ്‌കോറർ പദവി തിരിച്ചു പിടിച്ചിരിക്കുകയാണ് റൊണാൾഡോ. റൊണാൾഡോയുടെ കരിയറിലെ 133 ആം ഹെഡ്ഡർ ഗോളാണ് ഇന്നലെ പിറന്നത്.ക്രോട്ടോണിനെതിരായ രണ്ടു ഗോളോട് കൂടി തുടർച്ചയായ 14 സീസണുകളിൽ 25 ഗോളുകൾ നേടുന്ന ആദ്യ താരമായും റൊണാൾഡോ മാറി. സിരി എയിൽ ഏറ്റവും വേഗത്തിൽ 70 ഗോൾ തികക്കുന്ന താരമായും റൊണാൾഡോ മാറി.

ക്രോട്ടോണിനെതിരായ ഗോൾ നേടിയതോടെ ഇറ്റലിയുടെ ടോപ്പ് ഫ്ലൈറ്റിലുള്ള നിലവിലുള്ള എല്ലാ ടീമിനെതിരെയും ഗോൾ നേടാൻ റൊണാൾഡോക്കായി. 2018 ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് മാറിയതിനു ശേഷം 70 ഗോളുകളാണ് സിരി എയിൽ റൊണാൾഡോ നേടിയത്. യുവന്റസിനായി എല്ലാ കോംപെറ്റീഷനിലുമായി 117 മത്സരങ്ങളിൽ നിന്നും 90 ഗോളുകളും നേടിയിട്ടുണ്ട്.ഇറ്റാലിയൻ ടോപ് ഫ്ലൈറ്റിലുള്ള ടീമുകളിൽ റോണോക്ക് ഗോൾ നേടാൻ സാധിക്കാത്ത ടീമായിരുന്നു ക്രോടോൺ. യുവന്റസിൽ ചേരുന്നതിനു ശേഷം സെറി എയിൽ അദ്ദേഹം നേരിട്ട ടീമുകളിൽ, ചിവോ വെറോണക്കെതിരെ മാത്രമാണ് റൊണാൾഡോക്ക് സ്കോർ ചെയ്യാൻ സാധിക്കാതിരുന്നത്.2018-19 സീസണിന് ശേഷം തരാം താഴ്ത്തപ്പെട്ട ചിവോ ഇപ്പോൾ സെറി ബിയിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നി ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള റൊണാൾഡോ മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിൽ ഗോൾ നേടുന്ന 78-ാമത്തെ ടീമായിരുന്നു ക്രോട്ടോൺ . ഇന്നലത്തെ ഗോളോടുകൂടി മിലാൻ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡിന് അടുത്തെത്താൻ സാധിച്ചു.സ്വീഡിഷ് താരം 79 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ ഗോൾ നേടിയിട്ടുണ്ട്.മിലാന് വേണ്ടി വെറും 13 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയ ഇബ്രാഹിമോവിച്ചും ഈ സീസണിൽ മികച്ച ഫോമിലാണ്.

Sportssify We would like to show you notifications for the latest news and updates.
Dismiss
Allow Notifications