❝ ഒറ്റ രാത്രി 🔥🖤കൊണ്ട് 🤦‍♂️ കോള കമ്പനിയുയെ
നഷ്ട്ടം 🍾💔 4 ബില്യൺ 💰🙆‍♂️ ഡോളറിനു മുകളിൽ ❞

യൂറോകപ്പിൽ ഹംഗറിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ തന്റെ മുൻപിലുള്ള കൊക്കക്കോള കുപ്പികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുന്നിൽ നിന്നും നീക്കി വെള്ള കുപ്പികൾ കൊണ്ട് വെച്ചിരുന്നു. എല്ലാവരോടും കോളക്ക് പകരം വെള്ളം കുടിക്കാൻ പറയുകയും ചെയ്തിരുന്നു. എന്നാൽ യൂറോ കപ്പിന്റെ തന്നെ പ്രധാന സ്പോൺസറായ കൊക്കക്കോള കുപ്പികൾ മാറ്റിയത് വിവാദമാവുകയും ചെയ്തു. പത്രസമ്മേളനത്തില് മുന്നോടിയായായി 36 കാരനായ യുവന്റസ് താരം കൊക്കക്കോള കുപ്പികൾ ഫ്രെയിമിൽ നിന്ന് മാറ്റുകയും ഒരു കുപ്പി വെള്ളം ഉയർത്തി റൊണാൾഡോ പോർച്ചുഗീസ് ഭാഷയിൽ ‘അഗുവ’ (പകരം വെള്ളം കുടുക്കാൻ ) പറയുകയും ചെയ്തു.

സംഭവത്തിന് തൊട്ടുപിന്നാലെ, ‘ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കകോള വീഡിയോ’ സോഷ്യൽ മീഡിയയിൽ ട്രെൻഡുചെയ്യാൻ തുടങ്ങി, ആരോഗ്യകരമായ ഭക്ഷണ ചോയ്‌സുകൾ സ്‌പോർട്‌സ് ഐക്കണായി പ്രോത്സാഹിപ്പിച്ചതിന് ആരാധകർ അദ്ദേഹത്തെ പ്രശംസിച്ചു. എന്നിരുന്നാലും, ‘ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കകോള വീഡിയോ’ ശീതളപാനീയത്തിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമായി.

ദി ഡെയ്‌ലി സ്റ്റാറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സംഭവത്തിനു ശേഷം കമ്പനിക്ക് 4 ബില്യൺ ഡോളർ സ്റ്റോക്ക് മൂല്യമുണ്ടായി. ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദത്തെത്തുടർന്ന് കൊക്കക്കോള സ്റ്റോക്ക് വില 1.6 ശതമാനം ഇടിഞ്ഞ് 242 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 238 ബില്യൺ യുഎസ് ഡോളറായി.

അതേസമയം, റൊണാൾഡോ വിവാദത്തിൽ ഒരു കൊക്കക്കോള വക്താവ് പ്രതികരിച്ചു, ‘എല്ലാവർക്കും അവരുടെ പാനീയങ്ങൾ തെരഞ്ഞെടുക്കാം .’ യൂറോ 2020 പത്രസമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് കൊക്കക്കോള, കൊക്കക്കോള സീറോ പഞ്ചസാര എന്നിവ കൂടാതെ കളിക്കാർക്കും വെള്ളം കൊടുക്കാറുണ്ടെന്നും വക്താവ് പറഞ്ഞു .

ജങ്ക് ഫുഡുകളോടുള്ള താത്പര്യം ഇല്ലായ്മ നേരത്തേയും ക്രിസ്റ്റ്യാനോ പ്രകടമാക്കിയിട്ടുണ്ട്. ഭക്ഷണ കാര്യത്തിൽ എന്നും കടുപ്പക്കാരനായ 36 കാരന്​ കോളകളോട്​ ഇഷ്​ടമി​ല്ലെന്ന നിലപാട്​ പരസ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തന്‍റെ മകൻ ഇതേ ഇഷ്​ടം പാലിക്കാത്തതിൽ മുമ്പ്​ റൊണാൾഡോ പരിഭവം പങ്കുവെച്ചിരുന്നു. ”മകൻ വലിയ ലോക ഫുട്​ബാളറാകുമോ എന്ന്​ കണ്ടറിയണം. പക്ഷേ, അവൻ കോള കുടിച്ചും ക്രിസ്​പുകൾ നുണഞ്ഞും നിൽക്കുന്നത്​ എന്നെ അസ്വസ്​ഥ​െപ്പടുത്തുന്നു”- എന്നായിരുന്നു അന്ന്​ പ്രതികരണം. തണുത്ത വെള്ളത്തിൽ മുങ്ങിനിവരാൻ ആവശ്യപ്പെട്ടാൽ അതുപോലും അവനിഷ്​ടമാകുന്നില്ലെന്നും പക്ഷേ, 10 വയസ്സുകാരനായതിനാൽ തത്​കാലം ക്ഷമിക്കാമെന്നുമ കൂട്ടത്തിൽ പറഞ്ഞിരുന്നു.

പുസ്കാസ് അരീനയിൽ നടന്ന യൂറോ 2020 ന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ മൂന്നു ഗോളിന്റെ മികച്ച വിജയമാണ് പോർച്ചുഗൽ നേടിയത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ റോണോ ഫ്രാൻസിന്റെ മൈക്കൽ പ്ലാറ്റിനിയെ മറികടന്ന് റെക്കോർഡ് ഗോൾ സ്‌കോററാകുകയും ചെയ്തു. യൂറോ കപ്പിൽ 11 ഗോളുകളാണ് റോണോയുടെ സമ്പാദ്യം.

Rate this post